കുസാറ്റ്-ടിബിഐയിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് ഒഴിവ്

ഫാബ്‌ലാബ് അനുബന്ധ പ്രവർത്തനങ്ങളിലെ പരിചയവും മറ്റ് നേട്ടങ്ങളും അടങ്ങിയ വിശദമായ ബയോഡാറ്റ tbi@cusat.ac.in എന്ന വിലാസത്തിലേക്ക് ഒക്ടോബർ 27ന് മുൻപായി ലഭിക്കത്തക്കവിധം അയക്കണം.

 CUSAT job
Technical Assistant Vacancy at CUSATcusat
Last Updated :23 October 2025, 4:12 pm IST
Edited by :JOICE MON D L

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കുസാറ്റെക് ഫൗണ്ടേഷനിൽ പ്രവർത്തിക്കുന്ന കുസാറ്റ്-ടിബിഐയിൽ (CUSAT-TBI) റൂസ 2.0 പദ്ധതിയുടെ ഭാഗമായി താത്കാലിക അടിസ്ഥാനത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

എൻജിനീയറിംഗിൽ അനുബന്ധ വിഷയങ്ങളിൽ ഡിഗ്രി/ഡിപ്ലോമയും ത്രീ ഡി പ്രിന്റിംഗ്, ത്രീ ഡി സ്കാനിംഗ്, CNC മെഷീൻ ഓപ്പറേഷൻ, IoT/റോബോട്ടിക്സ്, സോൾഡറിംഗ്, ഇലക്ട്രോണിക്/മെക്കാനിക്കൽ ഡിസൈൻ തുടങ്ങിയ മേഖലകളിലെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഫാബ് അക്കാദമിയിൽ നിന്നുള്ള ഡിപ്ലോമ/സർട്ടിഫിക്കറ്റ്, കൂടാതെ ഫാബ്‌ലാബ് അനുബന്ധ പ്രവർത്തനങ്ങളിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.

ഫാബ്‌ലാബ് അനുബന്ധ പ്രവർത്തനങ്ങളിലെ പരിചയവും മറ്റ് നേട്ടങ്ങളും അടങ്ങിയ വിശദമായ ബയോഡാറ്റ tbi@cusat.ac.in എന്ന വിലാസത്തിലേക്ക് ഒക്ടോബർ 27ന് മുൻപായി ലഭിക്കത്തക്കവിധം അയക്കണം.

News Now

Summary

Job alert: CUSAT-TBI Invites Applications for Temporary Technical Assistant Post under RUSS 2.0 Project.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates