
അക്കൗണ്ടന്റ് ഉൾപ്പെടെ വിവിധ ഒഴിവുകൾ; ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ അവസരം
താല്പര്യമുള്ളവര് ഒക്ടോബര്‍ 13 ന് രാവിലെ 11.30 ന് കളക്ടറേറ്റില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്‍ര്‍വ്യുവില്‍ ഹാജരാകണം.

തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. അക്കൗണ്ടന്റ്, ചൈല്‍ഡ് ഹെല്പ് ലൈന്‍ കേസ് വര്‍ക്കര്‍, സൂപ്പര്‍വൈസര്‍, ഗവ.സ്പെഷ്യല്‍ ഹോം കൗണ്‍സിലര്‍ എന്നീ തസ്തികകളില്‍ ആണ് ഒഴിവുകൾ. ദിവസ വേതനാടിസ്ഥാനത്തില്‍ ആണ് നിയമനം നടത്തുന്നത്.
യോഗ്യത
അക്കൗണ്ടന്റ്- കൊമേഴ്സ്/മാത്തമാറ്റിക്സ് ബിരുദം. ടാലി & കംപ്യുട്ടറിലുള്ള പ്രാവീണ്യം.
ഗവ.സ്പെഷ്യല്‍ ഹോം കൗണ്‍സിലര്‍- സോഷ്യല്‍വര്‍ക്ക്/സോഷ്യോളജി/സൈക്കോളജി/പബ്ലിക് ഹെല്‍ത്ത്/ കൗണ്‍സിലിംഗ് ബിരുദം അല്ലെങ്കില്‍ പിജി ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍. കംപ്യൂട്ടര്‍ പരിജ്ഞാനം.
അക്കൗണ്ടന്റ്, കൗണ്‍സിലര്‍ തസ്തികകള്‍ക്ക് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അനിവാര്യം. പ്രായം പരിധി 40 വയസ്.
WHAT TO READ NEXT

പത്താം ക്ലാസ് കഴിഞ്ഞോ?, കോസ്റ്റ് ഗാർഡിൽ ജോലി നേടാം; 365 ഒഴിവുകൾ
സൂപ്പര്‍ വൈസര്‍ - ബി എ സോഷ്യല്‍ വര്‍ക്ക്/കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി /കമ്മ്യൂണിറ്റി സോഷ്യോളജി/സോഷ്യല്‍ സയന്‍സ് ബിരുദം. കംപ്യൂട്ടര്‍ പരിജ്ഞാനം.
കേസ് വര്‍ക്കര്‍ - പ്ലസ് ടു യോഗ്യത ഉണ്ടായിരിക്കണം.
സൂപ്പര്‍വൈസര്‍, കേസ് വര്‍ക്കര്‍ തസ്തികയിലേക്ക് എമര്‍ജന്‍സി ഹെല്പ് ലൈനുകളില്‍ പ്രവൃത്തിപരിചയം ഉളളവര്‍ക്കു മുന്‍ഗണന. പ്രായം പരിധി 50 വയസ്.
WHAT TO READ NEXT

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം
താല്പര്യമുള്ളവര് ഒക്ടോബര്‍ 13 ന് രാവിലെ 11.30 ന് കളക്ടറേറ്റില്‍ അസിസ്റ്റന്റ് കളക്ടറുടെ ചേംബറില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്‍ര്‍വ്യുവില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ, ആധാര്‍ എന്നിവ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2345121
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

Summary
Temporary Jobs in District Child Protection Unit,Apply Through Walk In Interview.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


