സാമൂഹ്യനീതി വകുപ്പിൽ 31 ഒഴിവുകൾ; ബിരുദം മുതൽ യോഗ്യത, സ്റ്റൈപൻഡ് 10,000 രൂപ !

ബിരുദം,പിജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അകെ 31 ഒഴിവാണ് ഉള്ളത്.

The Social Justice Department
The Social Justice Department has invited applications for 31 paid internship positions at its Directorate and 14 District Social Justice Offices.
Edited by :Joice Daniel
Last Updated :9 സെപ്റ്റംബർ 2026, 11:16 am IST

സാമൂഹ്യനീതി വകുപ്പ് ഡയറക്ടറേറ്റിലും 14 ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലും വർഷത്തേക്ക് പെയ്ഡ് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ബിരുദം,പിജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അകെ 31 ഒഴിവാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15.

ഒഴിവുകൾ

  • സാമൂഹ്യനീതി ഡയറക്ടറേറ്റ് -3

  • വിവിധ ജില്ലാ സാമൂഹ്യനീതി ഓഫീസ് - 28

ആർക്കൊക്കെ അപേക്ഷിക്കാം?

താഴെ പറയുന്ന പ്രൊഫഷണൽ കോഴ്‌സുകളിൽ ബിരുദമോ (Degree) ബിരുദാനന്തര ബിരുദമോ (PG) ഉള്ളവർക്കാണ് അവസരം.

  • സോഷ്യൽ വർക്ക്

  • സോഷ്യോളജി

  • സൈക്കോളജി

  • ബിസിനസ് അഡ്മിനിസ്ട്രേഷൻ

  • നിയമം

  • ഇൻഫർമേഷൻ ടെക്നോളജി / മാസ് മീഡിയ

ഇതേ വിഷയങ്ങളിൽ പഠനം പൂർത്തിയാക്കി ഉപരിപഠന പ്രവേശനത്തിനായി കാത്തിരിക്കുന്ന വിദ്യാർത്ഥികളെയും ഗവേഷണ വിദ്യാർത്ഥികളെയും ഇതിലേക്ക് പരിഗണിക്കുന്നതാണ്.

പ്രധാന ചുമതലകൾ

  • ഭിന്നശേഷിക്കാർ, വയോജനങ്ങൾ, ട്രാൻസ് ജെൻഡർ വ്യക്തികൾ, പ്രൊബേഷൻ എന്നീ മേഖലകളിലെ പുനരധിവാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ജോലികളിലാണ് ഇന്റേൺസ് ചെയ്യേണ്ടത്.

  • വിവിധ പ്രോജക്ടുകളുടെ നടത്തിപ്പ്, പ്ലാനിംഗ്, ഡാറ്റാ മാനേജ്‌മെന്റ്.

  • പുതിയ സോഫ്റ്റ്‌വെയറുകളുടെ രൂപീകരണവും നിലവിലുള്ളവയുടെ മോണിറ്ററിംഗും.

  • വിവിധ പദ്ധതികളുടെ ഡിജിറ്റൽ ഡോക്യുമെന്റേഷൻ.

  • ഫീൽഡ് തലത്തിലുള്ള വിവര ശേഖരണം.

  • വകുപ്പിൻ്റെ പ്രവർത്തനങ്ങളുടെ പ്രചരണം (IEC പ്രവർത്തനങ്ങൾ).

  • ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകുന്നതാണ്.

സാമൂഹ്യനീതി വകുപ്പ് ഡയറക്ടറേറ്റിൽ ഇന്റേൺഷിപ്പ് അനുവദിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്കും, ജില്ലാ സാമൂഹ്യനീതി ഓഫീസുകളിൽ ഇൻ്റേൺഷിപ്പ് അനുവദിക്കുന്നതിനായി ബന്ധപ്പെട്ട ജില്ലകളിലെ ജില്ലാ സാമൂഹ്യനീതി ഓഫീസർമാർക്കും നിശ്ചിത ഫോർമാറ്റിൽ തയ്യാറാക്കിയിട്ടുള്ള ഗൂഗിൾ ഫോം വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

ഡയറക്ടറേറ്റിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ

ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി - 15/09/2026.

News Now

Summary

The Social Justice Department has invited applications for 31 paid internship positions at its Directorate and 14 District Social Justice Offices. Candidates with Degree or PG qualifications can apply.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates