
തിരുവനന്തപുരം മിൽമയിൽ മാർക്കറ്റിംഗ് ഓഫീസറാകാം; അഭിമുഖം വഴി നിയമനം, മികച്ച ശമ്പളം
ശമ്പള സ്കെയിൽ ₹50,320 – ₹1,01,560. ഡി.എ., എച്ച്.ആർ.എ., പി.എഫ്., ഗ്രാറ്റുവിറ്റി, മെഡിക്കൽ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കും
തിരുവനന്തപുരം റീജണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയനിൽ (TRCMPU) അസിസ്റ്റന്റ് മാർക്കറ്റിംഗ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. എട്ട് ഒഴിവുകളാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്. വിശദമായി പരിശോധിക്കാം.
ഒഴിവുകളുടെ വിവരങ്ങൾ
സ്ഥാപനം: മിൽമ (TRCMPU)
തസ്തിക: അസിസ്റ്റന്റ് മാർക്കറ്റിംഗ് ഓഫീസർ
ആകെ ഒഴിവുകൾ: 8
നിയമന രീതി: കരാർ അടിസ്ഥാനത്തിൽ
ശമ്പളം: പ്രതിമാസം 43,500 രൂപ
വിദ്യാഭ്യാസ യോഗ്യത
ഫുഡ് ടെക്നോളജി/ ഡയറി ആൻഡ് ടെക്നോളജി/ ഡയറി ടെക്നോളജിയിൽ ബിടെക് (B.Tech) അല്ലെങ്കിൽ പിജി (PG).
അല്ലെങ്കിൽ ബിരുദവും, മാർക്കറ്റിംഗിൽ സ്പെഷ്യലൈസേഷനോടെ എംബിഎയും (MBA).
(കേരളത്തിലെയോ അല്ലെങ്കിൽ കെ.പി.എസ്.സി/ യു.പി.എസ്.സി/ യു.ജി.സി അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ബിരുദമായിരിക്കണം).
പ്രവൃത്തിപരിചയം:
ടെക്നിക്കൽ ബിരുദമുള്ളവർക്ക് ഡയറി/ഫുഡ് പ്രോഡക്ട്സ് മാർക്കറ്റിംഗിൽ 1 വർഷത്തെ ജോലി പരിചയം.
എംബിഎ ഉള്ളവർക്ക് ഡയറി/ഫുഡ് പ്രോഡക്ട്സ് മാർക്കറ്റിംഗിൽ 3 വർഷത്തെ ജോലി പരിചയം.
പ്രായപരിധി: പരമാവധി 40 വയസ്സ് (01.01.2026 ൽ)
ശമ്പളം
ശമ്പള സ്കെയിൽ ₹50,320 – ₹1,01,560. ഡി.എ., എച്ച്.ആർ.എ., പി.എഫ്., ഗ്രാറ്റുവിറ്റി, മെഡിക്കൽ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കും
WHAT TO READ NEXT

IOCL: എഴുത്തുപരീക്ഷയില്ല, ഇന്ത്യൻ ഓയിലിൽ 1,524 ഒഴിവുകൾ
താൽപര്യമുള്ള ഉദ്യോഗാർഥികൾ തിരുവനന്തപുരം മിൽമയുടെ റിക്രൂട്ട്മെന്റ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കണം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
TRCMPU Milma Recruitment 2026 Assistant Marketing Officer Vacancy in Thiruvananthapuram
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







