വർഷം 40 ലക്ഷം വരെ ശമ്പളം; യുണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരം

കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. മൂന്ന് വർഷത്തേക്ക് ആണ് നിയമനം. പ്രകടനം വിലയിരുത്തിയ ശേഷം 5 വർഷം വരെ നീട്ടിയേക്കും.

 UIDAI jobs
UIDAI Offline Recruitment for Consultant and Architect Posts@UIDAI
Edited by :JOICE MON D L
Last Updated :14 ഡിസംബർ 2025, 4:11 pm IST

യുണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു ഐ ഡി എ ഐ) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ടെക്നിക്കൽ കൺസൾട്ടന്റ് വിഭാഗത്തിൽ എട്ട് ഒഴിവുകളാണ് ഉള്ളത്. ഉയർന്ന പ്രായപരിധി 62 വയസ്സ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 22 ഡിസംബർ 2025.  

തസ്തികയും ഒഴിവുകളുടെ എണ്ണവും

  • സീനിയർ മൊബൈൽ ഫ്രണ്ട് എൻഡ് ഡെവലപ്പർ- 03

  • സീനിയർ മൊബൈൽ ബാക്ക് എൻഡ് ഡെവലപ്പർ- 02

  • പ്രിൻസിപ്പൽ ആർക്കിടെക്റ്റ് യു ഐ /യു എക്സ് - 01

  • ഡാറ്റ സയൻസ് ആർക്കിടെക്റ്റ് - 01

  • ടെക്നിക്കൽ കൺസൾട്ടന്റ് - ക്ലൗഡ് - 01

കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. മൂന്ന് വർഷത്തേക്ക് ആണ് നിയമനം. പ്രകടനം വിലയിരുത്തിയ ശേഷം 5 വർഷം വരെ നീട്ടിയേക്കും. ബെംഗളൂരുവിലെ യുഐഡിഎഐ ടെക് സെന്ററിൽ ആണ് ജോലി ചെയ്യേണ്ടി വരിക. നിയമനം ലഭിച്ചാൽ 30 - 40 ലക്ഷം വരെ ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക. https://uidai.gov.in/images/ADV_Tech_Consul_TC_11_2025.pdf

News Now

Summary

Job alert: UIDAI Offline Recruitment for Consultant and Architect Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics