ഒമാനിൽ അധ്യാപകർക്ക് അവസരം; കേരള സർക്കാരിന്റെ സൗജന്യ റിക്രൂട്മെന്റ്, ശമ്പളം 115,000 രൂപ

പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ കമ്പ്യൂട്ടർ സയൻസ് തസ്തികയിലേക്ക് ആണ് നിയമനം. എ ഐ, മെഷീൻ ലേണിംഗ്, റോബോട്ടിക്സ് എന്നിവയിൽ പ്രാവീണ്യം നേടിയിരിക്കണം.

ODEPC job news
Teaching Job Opportunity at Indian School Sur, Oman Through ODEPC @DXBMediaOffice
Edited by :JOICE MON D L
Last Updated :14 ഡിസംബർ 2025, 4:15 pm IST

ഒമാനിലെ സൂറിലുള്ള ഇന്ത്യൻ സ്കൂളിൽ അധ്യാപകർക്ക് അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴിയാണ് സൗജന്യ നിയമനം നടത്തുന്നത്. എം.എസ്‌സി കമ്പ്യൂട്ടർ സയൻസും ബി.എഡുമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 20-12-2025.

പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ കമ്പ്യൂട്ടർ സയൻസ് തസ്തികയിലേക്ക് ആണ് നിയമനം. എ ഐ, മെഷീൻ ലേണിംഗ്, റോബോട്ടിക്സ് എന്നിവയിൽ പ്രാവീണ്യം നേടിയിരിക്കണം.

യോഗ്യത: കമ്പ്യൂട്ടർ സയൻസിൽ എം.എസ്‌സി + ബി.എഡ്+ റോബോട്ടിക്സിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും അറിവ്.

പരിചയം: സി ബി എസ് ഇ /ഐ സി എസ് ഇ സ്കൂളുകളിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം.

ശമ്പള പരിധി: 480 മുതൽ 510 ഒമാൻ റിയാൽ വരെ (ഏകദേശം ₹108,000 – ₹115,000)

മറ്റ് ആനുകൂല്യങ്ങൾ: താമസം,വിസ,വിമാന ടിക്കറ്റ്,മെഡിക്കൽ ഇൻഷുറൻസ്.

അപേക്ഷിക്കേണ്ട വിധം: "PGT Computer Science to ISS-Oman" എന്ന് സബ്ജെറ്റിൽ എഴുതിയ ശേഷം നിങ്ങളുടെ ബയോ ഡാറ്റ 20-12-2025 ന് മുമ്പായി gm2@odepc.in എന്ന ഇ- മെയിൽ വിലാസത്തിലേക്ക് അയയ്ക്കുക.

കൂടുതൽ വിവരങ്ങൾക്ക് https://odepc.kerala.gov.in/job/pgt-computer സന്ദർശിക്കുക.

News Now

Summary

Job alert: Teaching Job Opportunity at Indian School Sur, Oman Through ODEPC.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics