
അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ ഫാക്കൽറ്റി, റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ
ഭോപ്പാൽ ക്യാമ്പസിൽ ഹിസ്റ്ററി, സ്പോർട്സ് ആൻഡ് ഫിറ്റ്നസ് എന്നീ വിഭാഗങ്ങളിൽ ഫാക്കൽറ്റി ഒഴിവുകളും ബെംഗളുരു ക്യാംപസിൽ റിസർച്ച് അസോസിയേറ്റുകളുടെ ഒഴിവുകളുമാണുള്ളത്

സ്വകാര്യ സർവകലാശാലയായ അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിം പ്രേംജി യൂണിവേഴ്സിറ്റിയുടെ ബെംഗളുരൂ, ഭോപ്പാൽ ക്യാമ്പസുകളിലാണ് ഒഴിവുകളുള്ളത്. ബിരുദ കോഴ്സുകളിലെ ഫാക്കൽറ്റി, റിസർച്ച് അസോസിയേറ്റ് എന്നീ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ഭോപ്പാൽ ക്യാമ്പസിലാണ് അദ്ധ്യാപക ഒഴിവുള്ളത്. രണ്ട് വിഷയങ്ങളിലാണ് ഫാക്കൽറ്റി തസ്തികയിൽ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ചരിത്ര വിഭാഗത്തിലും സ്പോർട്സ് ആൻഡ് ഫിറ്റ്നസ് വിഭാഗത്തിലുമാണ്. റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ ബെംഗളുരു ക്യാമ്പസിലാണ്.
ഫാക്കൽറ്റി ഒഴിവുകൾ
ചരിത്ര വിഭാഗത്തിലെ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്തംബർ 30 ആണ്. നിലവിൽ മൂന്ന് ഒഴിവുകളാണുള്ളത്. ഏൻഷ്യന്റ് ഇന്ത്യ, മോഡേൺ ഇന്ത്യ വിഭാഗങ്ങളിൽ മുഴുവൻ സമയ അദ്ധ്യാപക തസ്തികയിലേക്കായിരിക്കും നിയമനം.
ഉദ്യോഗാർത്ഥികൾക്ക് അവരുടെ സ്പെഷ്യലൈസേഷൻ ഉള്ള വിഷയങ്ങളിൽ കോർ, ഇലക്ടീവ് വിഷയങ്ങൾ പഠിപ്പിക്കാൻ കഴിയുന്നവരാകണം. അദ്ധ്യാപക,ഗവേഷണ പരിചയം അഭികാമ്യം.
വിശദവിവരങ്ങൾക്ക്:https://azimpremjiuniversity.edu.in/jobs/faculty-positions-in-history-4
WHAT TO READ NEXT
ചീവനിങ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
സ്പോർട്സ് ആൻഡ് ഫിറ്റ്നസ് ഒക്യുപേഷണൽ മൈനർ വിഭാഗത്തിൽ ഫാക്കൽറ്റി തസ്തികയിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 31 ആണ്.
ഹെൽത്ത് സയൻസ്, ഫിസിക്കൽ എജ്യൂക്കേഷൻ, സ്‌പോർട്‌സ്, ഫിറ്റ്‌നസ് ഇൻഡസ്ട്രി എന്നിവയുടെ അറിവ് സമന്വയിപ്പിക്കുന്ന വ്യത്യസ്തമായ ഡിസിപ്ലിനറി ഡിസൈൻ കോഴ്സാണ് ഇത്. വികസനത്തിനും സമാധാന സംരംഭങ്ങൾക്കും വേണ്ടിയുള്ള സ്‌പോർട്‌സിലും, വികസിച്ചുകൊണ്ടിരിക്കുന്ന സ്‌പോർട്‌സ്, ഫിറ്റ്‌നസ് വ്യവസായത്തിന്റെ ലോകത്തിന്റെ ഭാഗമാകാൻ കഴിയുന്ന വൈദഗ്ധ്യമുള്ള ഫെസിലിറ്റേറ്റർമാരെ വളർത്തിയെടുക്കുക എന്നതാണ് ഈ കോഴ്സ് ലക്ഷ്യമിടുന്നത്.
അപേക്ഷകർക്ക് ഫിസിക്കൽ എജ്യുക്കേഷൻ, സ്പോർട്സ് സയൻസ്, സ്പോർട്സ് ഫോർ ഡെവലപ്മെന്റ് ആൻഡ് പീസ്, സ്പോർട്സ് ഫിലോസഫി, സോഷ്യോളജി ഓഫ് സ്പോർട്സ്, സ്പോർട്സ് ബയോമെക്കാനിക്സ് തുടങ്ങിയ ഏതെങ്കിലും വിഷയത്തിൽ അഡ്വാൻസ്ഡ് ബിരുദം.സ്പോർട്സ് ആൻഡ് ഫിറ്റ്നസ് മേഖലയിലോ സ്പോർട്സ് ഫോർ ഡെവലപ്മെന്റ് മേഖലയിലോ പ്രവർത്തന പരിചയം എന്നിവ അഭികാമ്യം.
റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ
പഴയീച്ചയുടെ (ഡ്രോസോഫില മെലനോഗാസ്റ്റർ) ഉറക്കത്തിന്റെയും ഭക്ഷണ സർക്യൂട്ടുകളുടെയും പ്രവർത്തനം പഠിക്കുന്ന പ്രോജക്ടിൽ ഫാക്കൽറ്റിയെ സഹായിക്കുന്നതിന് റിസർച്ച് അസോസിയേറ്റിനുള്ള അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31 ആണ്.
ലൈഫ് സയൻസ്, ബയോടെക്നോളജി ന്യൂറോസയൻസ് ബയോളജി ഇതുമായി ബന്ധപ്പെട്ട് മറ്റേതെങ്കിലും വിഷയത്തിലോ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള മാസ്റ്റേഴ്സ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ലൈഫ് സയൻസ്, ബയോടെക്നോളജി ന്യൂറോസയൻസ് ബയോളജി എന്നിവയിലോ ഈ വിഷയങ്ങൾ ഉൾപ്പെടുന്ന മറ്റേതെങ്കിലും വിഷയത്തിലോ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി എസ് സി / ബി ടെക് ബിരുദമുള്ളവരെയും പരിഗണിക്കും. മാസ്റ്റേഴ്സ് ബിരുദമില്ലാത്തവരുടെ കാര്യത്തിൽ ഒരു വർഷത്തെ ഗവേഷണ പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക്: https://azimpremjiuniversity.edu.in/jobs/research-associate-10
ഇന്ത്യയിലെ വിചാരണത്തടവുകാരും നിയമസഹായവും എന്ന വിഷയത്തിലെ പ്രോജക്റ്റിൽ പ്രവർത്തിക്കുന്നതിന് റിസർച്ച് അസോസിയേറ്റ് തസ്തികയിലേക്ക് സെപ്തംബർ 10 വരെ അപേക്ഷിക്കാം.
ഇക്കണോമിക്സ്, ഡേറ്റാ സയൻസ്, കംപ്യൂട്ടർസയൻസ്, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലോ ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട മേഖലകളിലോ അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള മാസ്റ്റേഴ്സ് ബിരുദം. ഇക്കണോമിക്സ്, ഡേറ്റാ സയൻസ്, കംപ്യൂട്ടർസയൻസ്, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലോ ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട മേഖലകളിലോ ബി എസ് സി / ബി ടെക് ബിരുദവും ഒരു വർഷത്തെ ഗവേഷണ പരിചയവും ഉളളവർക്ക് അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക്:https://azimpremjiuniversity.edu.in/jobs/research-associate-11
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

Summary
Job News: Azim Premji University has faculty vacancies in the departments of History and Sports and Fitness at its Bhopal campus, and research associate vacancies at its Bengaluru campus.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





