
അള്‍ട്രാസോണിക് ഇന്‍-സ്ക്രീന്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 7,000mAh ബാറ്ററി; ഐക്യൂഒഒയുടെ പുതിയ ഫോണ്‍ ലോഞ്ച് നാളെ
വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒയുടെ പുതിയ ഫോണായ ഐക്യൂഒഒ 15 തിങ്കളാഴ്ച ചൈനയില്‍ അവതരിപ്പിക്കും

മുംബൈ: വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒയുടെ പുതിയ ഫോണായ ഐക്യൂഒഒ 15 തിങ്കളാഴ്ച ചൈനയില്‍ അവതരിപ്പിക്കും. നവംബര്‍ പകുതിയോടെ ഫോണ്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 60,000 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. മുന്‍ഗാമിയായ ഐക്യൂഒഒ 13ല്‍ ഇല്ലാത്ത ഒരു ഫീച്ചറായ വയര്‍ലെസ് ചാര്‍ജിങ് പിന്തുണയോടെയായിരിക്കും ഈ ഫോണ്‍ വിപണിയില്‍ എത്തുക എന്ന് കമ്പനി സ്ഥിരീകരിച്ചു.
ഫോണില്‍ Samsung M14 LEAD AMOLED 8T LTPO ഡിസ്പ്ലേ ഉണ്ടായിരിക്കും. 3168 x 1440 പിക്സല്‍ റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റും സ്ക്രീന്‍ വാഗ്ദാനം ചെയ്യും. ഡിസ്പ്ലേയ്ക്ക് 6.85 ഇഞ്ച് വലിപ്പം പ്രതീക്ഷിക്കാം. ബയോമെട്രിക് ഓതന്റിക്കേഷനായി അള്‍ട്രാസോണിക് ഇന്‍-സ്ക്രീന്‍ ഫിംഗര്‍പ്രിന്റ് സെന്‍സറും ഡിസ്പ്ലേയില്‍ ഉള്‍പ്പെടും. ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്സെറ്റ് ആയിരിക്കും ഫോണിന് കരുത്തുപകരുക. ഗെയിമിങ് ഗ്രാഫിക്സ് മെച്ചപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന Q3 ചിപ്പ് ആണ് മറ്റൊരു പ്രത്യേകത. 100W വയര്‍ഡ്, 40W വയര്‍ലെസ് ചാര്‍ജിങ് പിന്തുണയുള്ള 7,000mAh ബാറ്ററിയും ഇതില്‍ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്.
സെല്‍ഫികള്‍ക്കായി 32MP ഫ്രണ്ട് കാമറ ആണ് ഫോണ്‍ വാഗ്ദാനം ചെയ്യുക. പിന്നില്‍, 1/1.56ഇഞ്ച് സെന്‍സര്‍ ഉപയോഗിക്കുന്ന 50MP പ്രൈമറി കാമറ, 50MP അള്‍ട്രാ-വൈഡ് ലെന്‍സ്, 3x ഒപ്റ്റിക്കല്‍ സൂം വാഗ്ദാനം ചെയ്യുന്ന 50MP സോണി IMX882 പെരിസ്കോപ്പ് ടെലിഫോട്ടോ കാമറ എന്നിവ ഉണ്ടായേക്കും. ഫോണില്‍ 8K വേപ്പര്‍ ചേമ്പര്‍ കൂളിങ് സിസ്റ്റവും പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി IP68/69 റേറ്റിങ്ങുകളും ഉണ്ടായിരിക്കും. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6ല്‍ ഫോണ്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
iQOO 15 full specs and features tipped online ahead of official launch
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


