
എന്നും ചാര്‍ജ് ചെയ്യേണ്ട, കരുത്തുറ്റ 9,020 എംഎഎച്ച് ബാറ്ററി; ഐക്യൂഒഒ ഇസഡ് 11 ലോഞ്ച് ഓഗസ്റ്റില്‍
വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒ, തങ്ങളുടെ മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ വിപുലീകരിച്ച് പുതിയ ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

മുംബൈ: വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒ, തങ്ങളുടെ മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ വിപുലീകരിച്ച് പുതിയ ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഐക്യൂഒഒ ഇസഡ് 11 എന്ന പേരിലുള്ള ഫോണ്‍ ആഗോള തലത്തില്‍ കമ്പനി അവതരിപ്പിച്ച് കഴിഞ്ഞു. ഇതിന്റെ ഇന്ത്യന്‍ ലോഞ്ച് ഉടന്‍ തന്നെ ഉണ്ടാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
165 ഹെര്‍ട്സ് റിഫ്രഷ് റേറ്റും 5000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുള്ള 6.83 ഇഞ്ച് 1.5k AMOLED പാനല്‍ ഡിസ്പ്ലേയാണ് ഫോണിലുണ്ടാവുക. മീഡിയടെക് ഡൈമന്‍സിറ്റി 8500 ചിപ്സെറ്റാണ് ഫോണിന് കരുത്തുപകരുന്നത്. 16 ജിബി വരെ റാമും 512 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജുമായാണ് ഫോണ്‍ വരുന്നത്.
ആന്‍ഡ്രോയിഡ് 16 അധിഷ്ഠിതമായ ഒറിജിന്‍ഒഎസ് സിക്സിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കരുത്തുറ്റ 9,020 എംഎഎച്ച് സിലിക്കണ്‍ ബാറ്ററിയാണ് ഇത് വാഗ്ദാനം ചെയ്യുക. 90w ഫാസ്റ്റ് വയര്‍ഡ് ചാര്‍ജിങ്ങിനെ ഇത് പിന്തുണയ്ക്കും. 50 എംപി പ്രൈമറി സെന്‍സറും രണ്ട് എംപി സെക്കന്‍ഡറി ലെന്‍സും അടങ്ങുന്ന ഡ്യുവല്‍ കാമറ സെറ്റപ്പ് ആണ് ഫോണിലുള്ളത്. 32 എംപിയുടെ സെല്‍ഫി കാമറയാണ് മറ്റൊരു ആകര്‍ഷണം. ഓഗസ്റ്റില്‍ ഫോണ്‍ വിപണിയില്‍ എത്തുമെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ ഫോണിന് ഏകദേശം 30,000 രൂപ വില വരാം.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
iQOO Z11 to launch in India soon: Expected price
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



