
7,050 എംഎഎച്ച് ബാറ്ററി, 32 എംപി ഫ്രണ്ട് കാമറ, 34,999 രൂപ മുതല്‍ വില; ഐക്യൂഒഒ ഇസഡ്11 വിപണിയില്‍
വിവോ സബ് ബ്രാന്‍ഡ് ആയ ഐക്യൂഒഒയുടെ പുതിയ ഫോണായ ഇസഡ്11 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: വിവോ സബ് ബ്രാന്‍ഡ് ആയ ഐക്യൂഒഒയുടെ പുതിയ ഫോണായ ഇസഡ്11 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മീഡിയടെക് ന്യൂ ഡൈമെന്‍സിറ്റി 7500 ടര്‍ബോ ചിപ്സെറ്റ് ആണ് ഇതിന് കരുത്തുപകരുന്നത്. കര്‍വ്ഡ് അമോലെഡ് ഡിസ്പ്ലേയില്‍ വരുന്ന ഫോണിന് കരുത്തുറ്റ 7,050 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. 12 ജിബി റാം ആണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
ഡ്യുവല്‍ കാമറ സെറ്റപ്പില്‍ വരുന്ന ഫോണിന് 34,000 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 6.83 ഇഞ്ച് ത്രീഡി കര്‍വ്ഡ് അമോലെഡ് ഡിസ്പ്ലേ, 1.5കെ റെസല്യൂഷന്‍, 144hz റിഫ്രഷ് റേറ്റ്, 2000 നിറ്റ്സ് ഉയര്‍ന്ന തെളിച്ചം, ഇന്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയാണ് മറ്റു ഫീച്ചറുകള്‍. 7050 എംഎഎച്ച് ബാറ്ററി 44w ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കും. ഒറിജിന്‍ ഒഎസ് 6 അടിസ്ഥാനമാക്കിയുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് 16ലാണ് പ്രവര്‍ത്തിക്കുന്നത്. എഐ ക്രിയേഷന്, എഐ ക്യാപ്ഷന്‍ തുടങ്ങി നിരവധി എഐ ഫീച്ചറുകള്‍ ഇത് വാഗ്ദാനം ചെയ്യുന്നു. 3 വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്ഗ്രേഡുകളും അഞ്ചു വര്‍ഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.
കാമറ വിഭാഗത്തില്‍ ഒപ്റ്റിക്കല്‍ ഇമേഷ് സ്റ്റെബിലൈസേഷന്‍ ഉള്ള 50 മെഗാപിക്സല്‍ സോണി IMX882 പ്രധാന കാമറയും എട്ട് മെഗാപിക്സല്‍ അള്‍ട്രാ വൈഡ് കാമറയുമാണ് ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 32 മെഗാപിക്സല്‍ ഫ്രണ്ട് കാമറയും ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. മുന്നിലും പിന്നിലുമുള്ള കാമറ 4കെ വിഡിയോ റെക്കോര്‍ഡിങ്ങിനെ പിന്തുണയ്ക്കുന്നു. 34,999 രൂപ മുതല്‍ 49,999 രൂപ വരെയാണ് വില വരുന്നത്. ലോഞ്ച് ഓഫറിന്റെ ഭാഗമായി 3000 രൂപ വരെ ബാങ്ക് ഡിസ്കൗണ്ടുകളും 1000 രൂപയുടെ കൂപ്പണും ലഭ്യമാണ്. ആമസോണ്‍ ഇന്ത്യ, ഐക്യൂഒഒ വെബ്സൈറ്റ്, മറ്റ് റീട്ടെയില്‍ ഔട്ട്ലെറ്റുകള് എന്നിവ വഴി ഓഗസ്റ്റ് 25 ഉച്ചയ്ക്ക് 12 മണി മുതല്‍ ഫോണ്‍ വില്‍പ്പനയ്ക്കെത്തും.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
iQOO Z11 launched in india
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




