200MP ടെലിഫോട്ടോ ലെന്‍സ്, 7000mAh ബാറ്ററി; നിരവധി ഫീച്ചറുകള്‍, ഓപ്പോയുടെ പുതിയ സീരീസ് അടുത്തമാസം

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ പുതിയ സീരീസ് ഫോണുകള്‍ ഉടന്‍ തന്നെ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്.

oppo find x8
oppo find x8image credit: oppo
Edited by :dhanojam
Last Updated :21 ഓഗസ്റ്റ് 2025, 12:53 pm IST

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ പുതിയ സീരീസ് ഫോണുകള്‍ ഉടന്‍ തന്നെ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. ഓപ്പോ ഫൈന്‍ഡ് എക്‌സ്9 സീരീസ് എന്ന പേരിലാണ് പുതിയ ഫോണുകള്‍ വിപണിയില്‍ എത്തുക. എക്‌സ് സീരീസില്‍ രണ്ട് മോഡലുകളാണ് കമ്പനി അവതരിപ്പിക്കുക. ഫൈന്‍ഡ് എക്‌സ്9, എക്‌സ്9 പ്രോ എന്നി പേരിലുകളിലാണ് ഫോണ്‍ വിപണിയില്‍ എത്തുക. ഈ സീരീസിന് കീഴില്‍ അടുത്ത വര്‍ഷം അവസാനം അള്‍ട്രാ വേരിയന്റ് കൂടി പുറത്താക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്.

ഈ മോഡലുകള്‍ നൂതന കാമറ ശേഷിയോടെയും ശക്തമായ പെര്‍ഫോമന്‍സോടെയും വിപണിയില്‍ എത്താനാണ് സാധ്യത. ഫോട്ടോഗ്രാഫി അനുഭവം മെച്ചപ്പെടുത്താന്‍ കഴിയുന്ന പുതിയ സെന്‍സറുകളോടെ എക്‌സ്9 പ്രോയ്ക്ക് നിരവധി അപ്‌ഗ്രേഡുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 1/1.28ഇഞ്ച് സോണി LYT-828 സെന്‍സറും f/1.8 അപ്പേര്‍ച്ചറും ഉള്ള 50MP പ്രധാന കാമറ ഉള്‍പ്പെടുന്ന ഒരു ട്രിപ്പിള്‍ കാമറ സജ്ജീകരണം ഇതില്‍ ഉള്‍പ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വൈഡ്-ആംഗിള്‍ ഷോട്ടുകള്‍ക്കായി, സ്മാര്‍ട്ട്ഫോണില്‍ സാംസങ് JN5 സെന്‍സറും ഓട്ടോഫോക്കസ് പിന്തുണയുമുള്ള 50MP അള്‍ട്രാവൈഡ് കാമറ ഉണ്ടായിരിക്കും. 1/1.56ഇഞ്ച് സാംസങ് HP5 സെന്‍സര്‍, 3x ഒപ്റ്റിക്കല്‍ സൂം, 70mm ഫോക്കല്‍ ലെങ്ത് എന്നിവയുള്ള ഒരു സിംഗിള്‍ 200MP ടെലിഫോട്ടോ ലെന്‍സിലേക്ക് ഡ്യുവല്‍ 50MP ടെലിഫോട്ടോ കാമറകളെ കൂട്ടിച്ചേര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പിന്‍ കാമറ സജ്ജീകരണത്തിനൊപ്പം, ഓപ്പോ ഫൈന്‍ഡ് എക്‌സ്9 പ്രോയുടെ സെല്‍ഫി കാമറയും അപ്ഗ്രേഡ് ചെയ്യപ്പെടുമെന്ന് സൂചനയുണ്ട്. സാംസങ് JN5 കാമറ സെന്‍സറും ഓട്ടോഫോക്കസ് പിന്തുണയുമുള്ള 50MP ഫ്രണ്ട് ഫേസിങ് കാമറ ഇതില്‍ ഉണ്ടായിരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.വലിയ വൃത്താകൃതിയിലുള്ള കാമറ മൊഡ്യൂളിന് പകരമായി പുതിയ ചതുരാകൃതിയിലുള്ള കാമറ മൊഡ്യൂള്‍ ഉപയോഗിച്ച് ഓപ്പോ ഫൈന്‍ഡ് എക്‌സ് 9 പ്രോയ്ക്ക് ഒരു പുതിയ രൂപം നല്‍കാന്‍ സാധ്യതയുണ്ട്. 6.78 ഇഞ്ച് LTPO OLED ഡിസ്പ്ലേയായിരിക്കും ഇതില്‍ പ്രതീക്ഷിക്കുന്നത്. മീഡിയടെക്കിന്റെ പുതിയ ഡൈമെന്‍സിറ്റി 9500 പ്രോസസറായിരിക്കും ഈ സ്മാര്‍ട്ട്ഫോണിന്റെ കരുത്ത്. 7000 mAh മുതല്‍ 7500mAh വരെ ബാറ്ററി ശേഷിയുള്ള വലിയ ബാറ്ററിയും ലഭിക്കുമെന്ന് സൂചനയുണ്ട്. സ്മാര്‍ട്ട്ഫോണ്‍ സെപ്റ്റംബറില്‍ ചൈനയിലും പിന്നീട് ഇന്ത്യയിലും അരങ്ങേറ്റം കുറിക്കും.

News Now

Summary

Oppo Find X9 Pro 5G to launch next month in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates