20,000 രൂപയില്‍ താഴെ വില, 7000 എംഎഎച്ച് ബാറ്ററി; ഓപ്പോയുടെ പുതിയ ഫോണ്‍ ലോഞ്ച് ബുധനാഴ്ച

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ പുതിയ ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

Oppo K14 Lite
Oppo K14 Lite source: OPPO
Edited by :Dhanoj AM
Last Updated :12 സെപ്റ്റംബർ 2026, 5:34 pm IST

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ പുതിയ ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. കെ14 ലൈറ്റ് എന്ന പേരില്‍ ബജറ്റ് ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. പുതിയ ഫോണിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

ബുധനാഴ്ച ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ലോഞ്ച് തീയതി മുതല്‍ തന്നെ ഓപ്പോയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റിലും ഫ്‌ലിപ്പ്കാര്‍ട്ടിലും മറ്റു റീട്ടെയില്‍ സ്റ്റോറുകളിലും ഫോണ്‍ വില്‍പ്പനയ്ക്ക് ലഭ്യമാകും. 20,000 രൂപയില്‍ താഴെയായിരിക്കും വില എന്നാണ് കരുതുന്നത്.

7000 എംഎഎച്ച് ശേഷിയുള്ള വലിയ ബാറ്ററിയാണ് ഫോണിലുള്ളത്. 15w ഫാസ്റ്റ് ചാര്‍ജിങ്ങും റിവേഴ്‌സ് വയേര്‍ഡ് ചാര്‍ജിങ് സപ്പോര്‍ട്ടും ഇതിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 120 hz റിഫ്രഷ് റേറ്റുള്ള 6.75 ഇഞ്ച് എല്‍സിഡി സ്‌ക്രീനുമായാണ് ഫോണ്‍ വിപണിയില്‍ എത്തുക. യൂണിസോക് ഒക്ടാ കോര്‍ പ്രോസസറാണ് ഇതിന് കരുത്തുപകരുക. 4 ജിബി റാം, 64 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജ് എന്നിവയും ഇതിലുണ്ടാകും. കളര്‍ഒഎസ് 16ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. 13 എംപി പ്രധാന കാമറയും ഓക്‌സിലറി ഡെപ്ത് സെന്‍സറും അടങ്ങുന്ന ഡ്യുവല്‍ റിയര്‍ കാമറ സെറ്റപ്പാണ് ഫോണില്‍ പ്രതീക്ഷിക്കുന്നത്. സെല്‍ഫികള്‍ക്കും വിഡിയോ കോളുകള്‍ക്കുമായി എട്ട് എംപി ഫ്രണ്ട് കാമറയും മറ്റൊരു ഫീച്ചറാണ്.

News Now

Summary

Oppo K14 Lite India launch date confirmed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates