
അകലെയുള്ള വസ്തുക്കള്‍ പോലും തെളിച്ചത്തോടെ പകര്‍ത്താം, എഐ ടെക്നോളജി; മോട്ടോറോള എഡ്ജ് 70 പ്രോപ്ലസ് ലോഞ്ച് ജൂണ്‍ നാലിന്
എഡ്ജ് 70 സീരീസ് വിപുലീകരിച്ച് പുതിയ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ ആയ മോട്ടോറോള

മുംബൈ: എഡ്ജ് 70 സീരീസ് വിപുലീകരിച്ച് പുതിയ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ ആയ മോട്ടോറോള. എഡ്ജ് 70 പ്രോപ്ലസ് ( 70 Pro+) എന്ന പേരിലാണ് പുതിയ ഫോണ്‍ വിപണിയില്‍ എത്താന്‍ പോകുന്നത്. നിലവില്‍ എഡ്ജ് 70 സീരീസിന് കീഴില്‍ എഡ്ജ് 70, എഡ്ജ് 70 ഫ്യുഷന്, എഡ്ജ് 70 പ്രോ എന്നി മോഡലുകളാണ് ഉള്ളത്. ജൂണ്‍ നാലിന് എഡ്ജ് 70 പ്രോപ്ലസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.
ഏപ്രിലില്‍ ഇന്ത്യയില്‍ 38,999 രൂപ പ്രാരംഭ വിലയില്‍ പുറത്തിറങ്ങിയ സ്റ്റാന്‍ഡേര്‍ഡ് എഡ്ജ് 70 പ്രോ മോഡലിന് മുകളിലായിരിക്കും ഈ ഫോണിന്റെ സ്ഥാനം. എഡ്ജ് 70 പ്രോപ്ലസില് 3.5x ഒപ്റ്റിക്കല്‍ സൂം ഉള്ള 50MP പെരിസ്കോപ്പ് ലെന്‍സ് ഉണ്ടായിരിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ലെന്‍സ് ഇല്ലാത്ത എഡ്ജ് 70 പ്രോയേക്കാള്‍ വലിയൊരു അപ്ഗ്രേഡ് ആയിരിക്കും ഇത്. വന്യജീവികളെയോ അകലെയുള്ള വസ്തുക്കളെയോ ചിത്രീകരിക്കുന്നതിനും വിശദമായ പോര്‍ട്രെയ്റ്റുകള്‍ എടുക്കുന്നതിനും എഡ്ജ് 70 പ്രോപ്ലസ് തികച്ചും അനുയോജ്യമായിരിക്കും. 3.5 ഡിഗ്രി ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുള്ള 50MP സോണി ലിറ്റിയ 710 (Sony Lytia 710) സെന്‍സറാണ് ഇതിന്റെ പ്രധാന കാമറ. കൂടാതെ ഫ്രെയിം സ്റ്റെബിലൈസേഷന്‍, നൈറ്റ് ഫോട്ടോഗ്രാഫി, 50x എഐ പവേര്‍ഡ് സൂപ്പര്‍ സൂം പ്രോ എന്നി ഫീച്ചറുകളും ഇതിലുണ്ട്.
ഡിസ്പ്ലേ: 144ഒ്വ റിഫ്രഷ് റേറ്റും 5,200 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്സുമുള്ള 6.8 ഇഞ്ച് 1.5K ക്വാഡ്-കര്‍വ്ഡ് എക്സ്ട്രീം LTPO അമലോഡ് (Extreme LTPO AMOLED) ഡിസ്പ്ലേയാണ് മോട്ടോറോള എഡ്ജ് 70 പ്രോ പ്ലസില്‍ ഉള്ളത്.
പ്രോസസ്സറും സ്റ്റോറേജും: മീഡിയടെക് ഡൈമന്‍സിറ്റി 8500 എക്സ്ട്രീം (MediaTek Dimensity 8500 Extreme) ചിപ്സെറ്റിനൊപ്പം 16GB റാമും 512GB വരെയുള്ള UFS 4.1 സ്റ്റോറേജും ഈ ഫോണില്‍ ഉണ്ടായേക്കാം.
ബാറ്ററിയും ചാര്‍ജിങ്ങും: 90W വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങും വയര്‍ലെസ് ചാര്‍ജിങ് സൗകര്യവുമുള്ള 6,500mAh ബാറ്ററിയാണ് ഈ ഹാന്‍ഡ്സെറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മിഡ്-റേഞ്ച് വിഭാഗത്തില്‍ 40,000 രൂപയ്ക്കും 55,000 രൂപയ്ക്കും ഇടയിലായിരിക്കും മോട്ടോറോള എഡ്ജ് 70 പ്രോ+ ന്റെ വിലയെന്ന് പറയപ്പെടുന്നു.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Periscope Telephoto Rear Camera, Motorola Edge 70 Pro+ India Launch Date Announced
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


10,000 എംഎഎച്ച് ബാറ്ററി, 50 എംപി കാമറ; റെഡ്മി നോട്ട് 17 പ്രോയും പ്രോ മാക്സും നാളെ വിപണിയില്‍

ഒറ്റച്ചാര്‍ജില്‍ 36 മണിക്കൂര്‍ വിഡിയോ, ഒരേസമയം മൂന്ന് ആക്റ്റിവിറ്റികള്‍; ഐഫോണ്‍ 18 പ്രോയും പ്രോ മാക്സും അവതരിപ്പിച്ച് ആപ്പിള്‍


