
7,000mAh ബാറ്ററി, 'സ്ലിം ബ്യൂട്ടി', 20,000 രൂപയില്‍ താഴെ വില; റെഡ്മി 15 ലോഞ്ച് ചൊവ്വാഴ്ച, അറിയാം ഫീച്ചറുകള്‍
ഷവോമിയുടെ ഉപകമ്പനിയായ റെഡ്മിയുടെ പുതിയ ഫോണായ റെഡ്മി 15 ചൊവ്വാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഷവോമിയുടെ ഉപകമ്പനിയായ റെഡ്മിയുടെ പുതിയ ഫോണായ റെഡ്മി 15 ചൊവ്വാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി കമ്പനി സ്മാര്‍ട്ട്ഫോണിന്റെ ഡിസൈന്‍, സ്പെസിഫിക്കേഷനുകള്‍, ബാറ്ററി, കാമറ തുടങ്ങി നിരവധി പ്രധാന വിവരങ്ങള്‍ പുറത്തുവിട്ടു. സ്മാര്‍ട്ട്ഫോണിന് കരുത്തുറ്റ 7,000mAh ബാറ്ററി ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇത്രയും വലിയ ബാറ്ററിയുള്ള ഏറ്റവും മെലിഞ്ഞ സ്മാര്‍ട്ട്ഫോണായിരിക്കും ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. റെഡ്മി 15 മൂന്ന് നിറങ്ങളില്‍ ലഭ്യമാകും. മിഡ്നൈറ്റ് ബ്ലാക്ക്, ഫ്രോസ്റ്റഡ് വൈറ്റ്, സാന്‍ഡി പര്‍പ്പിള്‍.
സ്പെസിഫിക്കേഷനുകള്‍
റെഡ്മി 15 144Hz റിഫ്രഷ് റേറ്റുള്ള 6.9 ഇഞ്ച് FHD+ ഡിസ്പ്ലേയുമായാണ് വിപണിയില്‍ എത്തുക. TÜV റൈന്‍ലാന്‍ഡ് ലോ ബ്ലൂ ലൈറ്റ്, ഫ്ലിക്കര്‍-ഫ്രീ, സര്‍ക്കാഡിയന്‍ ഫ്രണ്ട്ലി സര്‍ട്ടിഫിക്കേഷനുകളും ഇതിനുണ്ട്. 33W ഫാസ്റ്റ് ചാര്‍ജിങ്ങും 18W റിവേഴ്സ് ചാര്‍ജിങ്ങും ഉള്ള സ്നാപ്ഡ്രാഗണ്‍ 6S ജെന്‍ 3 ചിപ്സെറ്റ് ആണ് ഫോണിന് കരുത്തുപകരുക. ഒപ്റ്റിക്സിനെ സംബന്ധിച്ചിടത്തോളം, AI Erase, AI Sky, ക്ലാസിക് ഫിലിം ഫില്‍ട്ടറുകള്‍ തുടങ്ങിയ ഫീച്ചറുകളുള്ള 50MP പ്രൈമറി സെന്‍സര്‍ അടങ്ങുന്ന ഡ്യുവല്‍ റിയര്‍ കാമറ സജ്ജീകരണത്തോടെയാണ് ഫോണ്‍ വിപണിയില്‍ എത്തുക.
IP64 പ്രൊട്ടക്ഷന്‍, സൈഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഡോള്‍ബി-സര്‍ട്ടിഫൈഡ് ഓഡിയോ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. അടിസ്ഥാന വേരിയന്റിന് ഏകദേശം 19,999 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. ഹാന്‍ഡ്സെറ്റിന് 6GB റാമും 128GB ബില്‍റ്റ്-ഇന്‍ സ്റ്റോറേജും ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്ത്യയില്‍, റെഡ്മി 15 5G ലോഞ്ച് ചെയ്തതിന് ശേഷം Amazon.in, mi.com, ഓഫ്ലൈന് സ്റ്റോറുകള്‍ വഴി വില്‍പ്പനയ്ക്ക് എത്തും.
WHAT TO READ NEXT

13,999 രൂപ മുതല്‍ വില; 7,000mAh ബാറ്ററി; പോക്കോ എം7 പ്ലസ് വിപണിയില്‍
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Redmi 15 launch set for August 19: Display, battery, camera, price
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

