5ജി ഉപയോഗിക്കുമ്പോള്‍ ഫോണില്‍ ബാറ്ററി ചാര്‍ജ് നില്‍ക്കുന്നില്ലേ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

4ജി യുമായി താരതമ്യം ചെയ്യുമ്പോള്‍ 5ജി കൂടുതല്‍ ബാറ്ററി പവര്‍ ഉപയോഗിക്കുന്നു

Smartphone battery draining fast on 5G? Here's why it happens and how to fix it
smart phome
Edited by :Amal Joy
Last Updated :2 ജൂൺ 2026, 12:38 pm IST

ന്യൂഡല്‍ഹി: ഫോണില്‍ ബാറ്ററി ചാര്‍ജ് വേഗത്തില്‍ തീരുന്നുണ്ടോ? 5 ജി നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നതാണ് നിങ്ങളുടെ ബാറ്ററി ചാര്‍ജ് തീരുന്നതിന്റെ പ്രധാന കാരണം. 5ജി ഇന്റര്‍നെറ്റ് വേഗത കൂട്ടുമെങ്കിലും ഫോണുകളുടെ ബാറ്ററി ചാര്‍ജ് വേഗത്തില്‍ തീരുന്നത് തിരിച്ചടിയാണ്. ഡൗണ്‍ലോഡുകള്‍, സ്ട്രീമിങ്, ഓണ്‍ലൈന്‍ ഗെയിമിങ് എന്നിവ ബാറ്ററി ചാര്‍ജ് തീര്‍ക്കുന്നതില്‍ പ്രധാന കാരണങ്ങളാണ്.

4ജി യുമായി താരതമ്യം ചെയ്യുമ്പോള്‍ 5ജി കൂടുതല്‍ ബാറ്ററി പവര്‍ ഉപയോഗിക്കുന്നു. നെറ്റ്വര്‍ക്ക് വേഗത, ഡെലിവറികള്‍, എന്നിവയെല്ലാം കൂടുതല്‍ കാര്യക്ഷമമാകാന്‍ 5ജി കൂടുതല്‍ ബാറ്ററി പവര്‍ ഉപയോഗിക്കുന്നു. കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്നതിനൊപ്പം പ്രോസസറും നെറ്റ്വര്‍ക്കും നിലനിര്‍ത്താന്‍ ഫോണ്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്നു. ബാഗ്രൗണ്ടില്‍ ഇത്തരത്തില്‍ കൂടുതല്‍ ടാബുകള്‍ പ്രവര്‍ത്തിക്കുന്നത് ബാറ്ററി ചാര്‍ജ് ഇറങ്ങി പോകാന്‍ കാരണമാകുന്നു.

ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണുകളില്‍ ഈ അധിക ജോലികളെല്ലാം കൈകാര്യം ചെയ്യാന്‍ മികച്ച പ്രോസസ്സറുകളും കൂടുതല്‍ കരുത്തുറ്റ ബാറ്ററികളുമുണ്ട്. എന്നാല്‍ പഴയ ഫോണുകളില്‍ ബാറ്ററി ചാര്‍ജ് പെട്ടെന്ന് ഇറങ്ങി പോകുന്നു.

യാത്ര ചെയ്യുമ്പോള്‍ ബാറ്ററി ചാര്‍ജ് ഇറങ്ങി പോകുന്നത് എന്തുകൊണ്ട്?

നിങ്ങള്‍ ഹൈവേകളിലൂടെയും നഗരങ്ങളിലൂടെയും സഞ്ചരിക്കുകയോ വീടിനുള്ളില്‍ ആയിരുക്കുമ്പോഴെ 5ജി കവറേജ് എല്ലായിടത്തും ഒരു പോലെ ആകണമെന്നില്ല. മികച്ച സിഗ്‌നല്‍ ലഭിക്കാന്‍ ഫോണ്‍ 4ജി നും 5ജി നെറ്റ്‌വര്‍ക്കുകളിലേക്ക്

മാറിക്കൊണ്ടിരിക്കുന്നു. റോമിങ്ങിലോ മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ മോശമായ സാഹചര്യങ്ങളിലോ ബാറ്ററി പവര്‍ കൂടുതല്‍ ഉപയോഗിക്കുന്നു.

5ജി ഫോണുകളില്‍ ബാറ്ററി ചാര്‍ജ് നിലനിര്‍ത്താന്‍ എന്ത് ചെയ്യണം?

അഡാപ്റ്റീവ് ബാറ്ററി ഓണ്‍ ചെയ്യുക: മിക്ക ആന്‍ഡ്രോയിഡുകള്‍ക്കും ഈ ക്രമീകരണമുണ്ട്. നിങ്ങള്‍ ആപ്പുകള്‍ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ ഇത് നിങ്ങളുടെ ഫോണിനെ അനുവദിക്കുകയും അനാവശ്യമായി ബാറ്ററി പവര്‍ കുറയ്ക്കുന്ന ബാഗ്രൗണ്ട് പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കും

ബാറ്ററി സേവര്‍ മോഡ് ഓണാക്കുക: ബാറ്ററി ചാര്‍ജ് കുറയുമ്പോള്‍ ബാറ്ററി സേവര്‍ മോഡ് ഉപയോഗിക്കുക. ഇത് ബാഗ്രണ്ട്

പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും ലൊക്കേഷന്‍ പരിശോധനകള്‍ വെട്ടിക്കുറയ്ക്കുകയും അനാവശ്യ നെറ്റ്വര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നു.

ആവശ്യമില്ലാത്തപ്പോള്‍ മൊബൈല്‍ ഡാറ്റ ഓഫ് ചെയ്യുക: ആവശ്യമില്ലാത്തപ്പോള്‍ മൊബൈല്‍ ഡാറ്റ ഓഫ് ചെയ്യുക. മോശം നെറ്റ്വര്‍ക്ക് ഉള്ള പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് ആവശ്യമില്ലെങ്കില്‍ മൊബൈല്‍ ഡാറ്റ ഓഫാക്കി ചാര്‍ജ് ലാഭിക്കുക.

നെറ്റ്‌വര്‍ക്ക് കവറേജ് കുറഞ്ഞ ഇടങ്ങളില്‍ 4ജി ഉപയോഗിക്കുക: നിങ്ങളുടെ പ്രദേശത്ത് 5ജി കവറേജ് കുറവാണെങ്കില്‍ നെറ്റ്വര്‍ക്ക് ക്രമീകരണങ്ങളിലേക്ക് പോയി അത് 4ജിലേക്ക് മാറ്റുക.

News Now

Summary

Smartphone battery draining fast on 5G? Here's why it happens and how to fix it

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates