
കുറഞ്ഞ നിരക്കിൽ കോളിങ്-എസ്എംഎസ് പ്ലാനുകൾ നിർബന്ധമാക്കി ട്രായ് : ജിയോ, എയർടെൽ, വി ഉപയോക്താക്കൾ അറിയേണ്ടതെല്ലാം
30 ദിവസത്തിൽ താഴെയുള്ള എല്ലാ പ്ലാനുകൾക്കും തുല്യമായി ഡാറ്റയില്ലാത്ത പ്ലാനുകൾ വേണം; നിരക്കിൽ ആനുപാതികമായ കുറവ് വരുത്തണം

ന്യൂഡൽഹി: മൊബൈൽ ഫോണുകളിൽ ഇന്റർനെറ്റ് ഡാറ്റ ഉപയോഗിക്കാത്ത സാധാരണക്കാരായ ഉപഭോക്താക്കളുടെ നിരന്തര ആവശ്യത്തിന് പരിഹാരവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ (വി) ഉപഭോക്താക്കൾക്ക് കൂടുതൽ ആശ്വാസമേകി കോളിങ്, എസ്എംഎസ് സേവനങ്ങൾ മാത്രമുള്ള കുറഞ്ഞ നിരക്കിലെ റീച്ചാർജ് പ്ലാനുകൾ നിർബന്ധമാക്കി ട്രായ് പുതിയ ഉത്തരവിറക്കി. ഇന്റർനെറ്റ് ആവശ്യമില്ലാത്ത മുതിർന്ന പൗരന്മാർ, കുറഞ്ഞ വരുമാനക്കാർ, വീടുകളിലും ഓഫീസുകളിലും പൂർണ്ണമായും വൈഫൈ ഉപയോഗിക്കുന്നവർ എന്നിവർ തങ്ങൾക്ക് ആവശ്യമില്ലാത്ത ഡാറ്റയ്ക്കായി അധിക പണം നൽകേണ്ടിവരുന്നത് ഒഴിവാക്കുകയാണ് പുതിയ ചട്ടങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
WHAT TO READ NEXT

വീട്ടില്‍ ഇന്റര്‍നെറ്റ് വേഗത കുറവാണോ? ഈ അശ്രദ്ധകള്‍ ഒഴിവാക്കാം
നിലവിൽ കോളിങ്, എസ്എംഎസ്, ഡാറ്റ എന്നിവ ഒരുമിച്ച് ഉൾപ്പെടുത്തി ടെലികോം കമ്പനികൾ നൽകുന്ന 30 ദിവസമോ അതിൽ താഴെയോ വാലിഡിറ്റിയുള്ള എല്ലാ റീച്ചാർജ് പാക്കുകൾക്കും പകരമായി ഡാറ്റ ഒഴിവാക്കിയുള്ള പ്രത്യേക പ്ലാനുകൾ കൂടി ലഭ്യമാക്കണം. ഡാറ്റ ഒഴിവാക്കുന്നതിലൂടെ വരുന്ന യഥാർത്ഥ ചെലവ് കുറവ് കണക്കാക്കി ഈ പ്ലാനുകളുടെ തുകയിൽ തുല്യമായ ആനുപാതിക കുറവ് വരുത്തി വില നിശ്ചയിക്കണമെന്നും ടെലികോം കമ്പനികൾക്ക് റെഗുലേറ്റർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടാതെ, എല്ലാ മാസവും കൃത്യമായി ഒരേ തീയതിയിൽ തന്നെ പുതുക്കാവുന്ന കുറഞ്ഞത് ഒരു വോയ്‌സ്-എസ്എംഎസ് പ്ലാനെങ്കിലും കമ്പനികൾ നൽകണം. ഫെബ്രുവരി പോലുള്ള മാസങ്ങളിൽ ആ തീയതി വരാത്ത സാഹചര്യങ്ങളിൽ മാസത്തിലെ അവസാന ദിവസം പ്ലാൻ പുതുക്കാൻ സാധിക്കുന്ന സംവിധാനമായിരിക്കണം ഒരുക്കേണ്ടത്. ഒപ്പം ദീർഘകാല വാലിഡിറ്റിയുള്ള ബണ്ടിൽഡ് പായ്ക്കുകൾക്ക് സമാനമായി ഡാറ്റയില്ലാത്ത വോയ്‌സ് പ്ലാനുകളും കമ്പനികൾ അവതരിപ്പിക്കണം. നിലവിൽ ഭൂരിഭാഗം പ്രീപെയ്ഡ് പ്ലാനുകളും 28 ദിവസത്തെ കാലയളവിൽ നൽകുന്നതിനാൽ ഉപഭോക്താക്കൾ ഒരു വർഷം 12 തവണയ്ക്ക് പകരം 13 തവണ റീച്ചാർജ് ചെയ്യേണ്ടിവരുന്ന ബാധ്യതയ്ക്കും പ്രതിമാസ വാലിഡിറ്റി പ്ലാനുകൾ ആശ്വാസമാകും.
സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിലുള്ള കുറഞ്ഞ കാലാവധി വോയ്‌സ് പ്ലാനുകൾ വിപണിയിൽ നാമമാത്രമാണെന്നും ഭൂരിഭാഗം കമ്പനികളും വലിയ തുകയുടെ ദീർഘകാല പ്ലാനുകൾ മാത്രമാണ് നൽകുന്നതെന്നും കണ്ടെത്തിയതിനെ തുടർന്നാണ് ട്രായ് പൊതുജനാഭിപ്രായം തേടിയ ശേഷം ഭേദഗതി അന്തിമമാക്കിയത്. അതേസമയം, നിലവിലുള്ള 28 ദിവസത്തെ ബണ്ടിൽഡ് പ്ലാനുകൾ നിർത്തലാക്കണമെന്ന് ഉത്തരവിലില്ലെന്നും ഡാറ്റ ആവശ്യമില്ലാത്തവർക്ക് കുറഞ്ഞ നിരക്കിൽ കൂടുതൽ തെരഞ്ഞെടുപ്പുകൾ ഉറപ്പാക്കുകയാണ് ചട്ടങ്ങളുടെ കാതലായ ലക്ഷ്യമെന്നും ട്രായ് വൃത്തങ്ങൾ വ്യക്തമാക്കി. പുതിയ പ്ലാനുകൾ വിപണിയിലെത്തുന്നതോടെ ഉപയോക്താക്കളുടെ റീച്ചാർജ് ചെലവിൽ വലിയ കുറവുണ്ടാകും.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
In a significant regulatory intervention providing major financial relief to telecom subscribers across the country, the Telecom Regulatory Authority of India (TRAI) has mandated mobile network operators to introduce standalone voice-and-SMS-only recharge packs at proportionately cheaper tariffs
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




