
ലെയ്ക കാമറ , 200 എംപി ടെലിഫോട്ടോ കാമറ, 78,000 രൂപ മുതല്‍ വില; ഷവോമി 17 അള്‍ട്രാ ഈ മാസം അവസാനം
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ 17 സീരീസില്‍ പുതിയ കൂട്ടിച്ചേര്‍ക്കലായി ഷവോമി 17 അള്‍ട്രാ ഈ മാസം അവസാനം ചൈനയില്‍ ലോഞ്ച് ചെയ്യുമെന്ന് റിപ്പോര്‍ട്ട്.

മുംബൈ: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ 17 സീരീസില്‍ പുതിയ കൂട്ടിച്ചേര്‍ക്കലായി ഷവോമി 17 അള്‍ട്രാ ഈ മാസം അവസാനം ചൈനയില്‍ ലോഞ്ച് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ലെയ്ക കാമറ സജ്ജീകരണമാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.
കൃത്യമായ തീയതി കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഡിസംബര്‍ 22 നും ഡിസംബര്‍ 27 നും ഇടയില്‍ ഫോണ്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവിലെ ഇമേജിങ് പങ്കാളിത്തത്തെ അപ്ഗ്രേഡ് ചെയ്ത ശേഷമുള്ള ഷവോമിയുടെയും ലെയ്കയുടെയും ആദ്യ ഫോണായിരിക്കാം ഇത്.
ഫോണിന്റെ മുന്‍ഗാമിയായ ഷവോമി 15 അള്‍ട്രായ്ക്ക് സമാനമായ വിലയായിരിക്കാം ഇതിനെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അടിസ്ഥാന 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് ഏകദേശം 78,000 രൂപയായിരിക്കാം പ്രാരംഭ വില. 16 ജിബി റാം + 1 ടിബി സ്റ്റോറേജ് ഓപ്ഷന് ഏകദേശം 93,000 രൂപയായിരിക്കാം പ്രാരംഭ വില.
ഫോണിന്റെ രൂപകല്‍പ്പന ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പിന് പാനലിന്റെ മധ്യഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന ചതുരാകൃതിയിലുള്ള പിന് കാമറ മൊഡ്യൂളുള്ള ഹാന്‍ഡ്സെറ്റ് ആയിരിക്കാം ഇത്. പെരിസ്കോപ്പ് ടെലിഫോട്ടോ കാമറ ആയിരിക്കാം ഫോണിന്റെ പ്രത്യേകത. പുനര്‍രൂപകല്‍പ്പന ചെയ്ത ചതുരാകൃതിയിലുള്ള കാമറ ഐലന്‍ഡ് ആയിരിക്കാം ഫോണിന്റെ മറ്റൊരു സവിശേഷത.
ക്വാല്‍കോമിന്റെ ഫ്ലാഗ്ഷിപ്പ് ഒക്ടാ കോര്‍ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്സെറ്റ് ഫോണിന് കരുത്തുപകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം 3nm പ്രോസസ്സിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 200-മെഗാപിക്സല്‍ ടെലിഫോട്ടോ കാമറയും 50-മെഗാപിക്സല്‍ അള്‍ട്രാവൈഡ് കാമറയും ജോടിയാക്കിയ 50 മെഗാപിക്സല്‍ പ്രധാന പിന് കാമറയും ഫോണില്‍ ഉണ്ടാവുമെന്ന് കരുതുന്നു.
WHAT TO READ NEXT

ബുക്ക് മാതൃകയില്‍ പുതിയ ഫോള്‍ഡബിള്‍ ഫോണ്‍; പരീക്ഷണത്തിന് മോട്ടോറോള
News Now
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

Summary
Xiaomi 17 Ultra Launch Timeline Confirmed; Will Feature Leica-Tuned Cameras
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



