
7200 എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ കാമറ സെറ്റപ്പ്; വിവോ വി80 വിപണിയില്‍
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ തങ്ങളുടെ പുതിയ മോഡല്‍ ആയ വിവോ വി80 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ തങ്ങളുടെ പുതിയ മോഡല്‍ ആയ വിവോ വി80 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 7200 എംഎഎച്ച് ബാറ്ററിയാണ് ഇതിന്റെ കരുത്ത്. 62,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്.
144 hz റിഫ്രഷ് റേറ്റും 5000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ഉള്ള 6.59 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 4 പ്രോസസറുമായാണ് ഫോണ്‍ വിപണിയില്‍ എത്തിയത്. 7200 എംഎഎച്ച് ബാറ്ററി 90w ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കും.
കാമറ വിഭാഗത്തില്‍ ട്രിപ്പിള്‍ കാമറ സെറ്റപ്പ് ആണ് ഉള്ളത്. 50 എംപി മെയ്ന്‍ കാമറയും 50 എംപി ടെലിഫോട്ടോ ലെന്‍സും എട്ട് എംപി അള്‍ട്രാ വൈഡ് ലെന്‍സുമാണ് കാമറ വിഭാഗത്തില്‍ വരുന്നത്. മുന്നില്‍ സെല്‍ഫിക്കും വിഡിയോ കോളുകള്‍ക്കുമായി 50എംപി കാമറയാണ് ക്രമീകരിച്ചിരിക്കുന്നത്. എട്ട് ജിബി + 128 ജിബി വേരിയന്റിനാണ് 62,999 രൂപ വില വരിക. എട്ട് ജിബി + 512 ജിബി വേരിയന്റിന് 79,999 രൂപ വില വരും.
News Now
രാത്രി ഉറക്കം ശരിയാകുന്നില്ലേ? അറിയാതെ ചെയ്യുന്ന ഈ ശീലങ്ങളാകാം കാരണം
പാടത്ത് പണിയെടുത്ത് ഇംഗ്ലീഷ് പഠിപ്പിക്കൽ, ഇന്ന് ലക്ഷക്കണക്കിന് ആളുകളുടെ ടീച്ചർ; പ്രിയങ്ക ചോപ്ര വരെ ആരാധിക, നന്ദി പറഞ്ഞ് യശോദ

'നല്ല സിനിമയെടുത്ത് ജനങ്ങളെ രസിപ്പിക്കൂ, പഴയ ഇമേജ് തിരിച്ചുപിടിക്കാം'; രാജ്പാൽ യാദവിനോട് സുപ്രീം കോടതി

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

Summary
Vivo V80 launched in India, Check price
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



