11കാരിയുടെ വായില്‍ 81 പല്ലുകള്‍, മെഡിക്കല്‍ ചരിത്രത്തില്‍ ആദ്യം
സാധാരണയേക്കാള്‍ കൂടുതലായി പല്ലുകളുടെ എണ്ണം ഉണ്ടാകുന്ന അപൂര്‍വ്വ ദന്തവൈകല്യമാണ് മള്‍ട്ടിപ്പിള്‍ ഹൈപ്പര്‍ ഡോണ്ടിയ. മനുഷ്യനില്‍ 32 പല്ലുകളാണ് ഉള്ളത്.

വായിൽ ഒന്നോ രണ്ടോ പല്ലുകൾ അധികമാകുമ്പോൾ തന്നെ ബുദ്ധിമുട്ടാണ്. അപ്പോൾ 81 പല്ലുകളുമായി ജീവിക്കേണ്ട അവസ്ഥ ഒന്നു ചിന്തിക്കൂ. ബ്രസീലിയൻ സ്വദേശിയായ 11കാരിയിലാണ് അപൂർവങ്ങളിൽ അപൂർവമായ സംഭവം കണ്ടെത്തിയത്. സാധാരണ ഒരു മനുഷ്യന്റെ വായിൽ 32 പല്ലുകളാണ് ഉണ്ടാവുക. ഇതിൽ കൂടുതൽ പല്ലുകൾ ഉണ്ടാകുന്ന അവസ്ഥയെ ഹൈപ്പോഡോണ്ടിയ അഥവ മള്‍ട്ടിപ്പിള്‍ ഹൈപ്പോഡോണ്ടിയ എന്നാണ് വിശേഷപ്പിക്കാറ്.
പലപ്പോഴും മുൻപ് പറഞ്ഞപോലെ ഒന്നോ രണ്ടോ പല്ലുകളായിരിക്കും ഇത്തരത്തിലും അധികമായി വളരുക. എന്നാൽ ഇത് മെഡിക്കൽ ചരിത്രത്തില്‍ ഇത്തരത്തിലൊരു സംഭവം ആദ്യമായാണെന്ന് അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ഓര്‍ത്തോഡോണ്ടിക്‌സ് ആന്റ് ഡെന്റോഫേഷ്യല്‍ ഓര്‍ത്തോപീഡിക്‌സില്‍ പറയുന്നു.
എന്താണ് മള്‍ട്ടിപ്പിള്‍ ഹൈപ്പര്‍ഡോണ്ടിയ
സൂപ്പര്‍ ന്യൂമറ്റി പല്ലുകള്‍ അതായത് സാധാരണയേക്കാള്‍ കൂടുതലായി പല്ലുകളുടെ എണ്ണം ഉണ്ടാകുന്ന അപൂര്‍വ്വ ദന്തവൈകല്യമാണ് മള്‍ട്ടിപ്പിള്‍ ഹൈപ്പര്‍ ഡോണ്ടിയ. മനുഷ്യനില്‍ 32 പല്ലുകളാണ് ഉള്ളത്. ഹൈപ്പര്‍ഡോണ്ടിയ ഉള്ളവരില്‍ ഡസണ്‍ കണക്കിന് പല്ലുകള്‍ ഉണ്ടാകുന്നുണ്ട്. സാധാരണ ഈ അവസ്ഥയുള്ള ആളുകളില്‍ ഒന്നോ രണ്ടോ അധിക പല്ലുകള്‍ മാത്രമേ ഉണ്ടാകാറുളളൂ. എന്നാല്‍ മള്‍ട്ടിപ്പിള്‍ ഹൈപ്പര്‍ ഡോണ്ടിയയില്‍ വായുടെ ഒരു വശത്തോ ഇരുവശങ്ങളിലോ ഒറ്റയ്‌ക്കോ കൂട്ടമായോ പല്ലുകള്‍ വളരുന്നു.
11കാരിയുടെ ചികിത്സ അത്ര എളുപ്പമായിരുന്നില്ലെന്നും ശസ്ത്രക്രിയ വിദഗ്ധരും ദന്തിസ്റ്റുകളുടെയും കൂട്ടായ ആലോചന പ്രകാരം ഒന്നിലധികം ശസ്ത്രക്രിയയിലൂടെ പല്ലുകൾ നീക്കം ചെയ്ത ശേഷം പെൺകുട്ടി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയെന്നും ഗവേഷകർ പറയുന്നു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
11 year old girl has 81 teeth in mouth.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


