കോവിഡ് മുക്തരായവര്‍ക്കു പ്രമേഹം പിടിപെടുമോ? രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതായി കണ്ടെത്തല്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:46 am IST

News Now

കോവിഡ് മുക്തരായവരുടെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതായി പറ്റ്‌ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് നടത്തിയ സര്‍വേയില്‍ കണ്ടെത്തല്‍. രണ്ടാം തരംഗത്തില്‍ കോവിഡ് മുക്തരായവര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ്, ആശങ്കയുളവാക്കുന്ന വിവരമുള്ളത്. 

കോവിഡ് മുക്തരായ മൂവായിരത്തോളം പേരെ ഫോണില്‍ വിളിച്ച് ആരോഗ്യവിവരങ്ങള്‍ ശേഖരിച്ച് നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. തളര്‍ച്ച, വിശപ്പില്ലായ്മ ഇങ്ങനെ പതിനൊന്നു തരം ആരോഗ്യപ്രശ്‌നങ്ങളാണ് കോവിഡ് മുക്തരില്‍ കണ്ടെത്തിയതെന്ന് സര്‍വേയ്ക്ക് നേതൃത്വം നല്‍കിയ ഡോ. അനില്‍കുമാര്‍ പറഞ്ഞു. 

കോവിഡ് മുക്തരുടെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണ്. കോവിഡ് ചികിത്സാ സമയത്ത് സ്റ്റിറോയ്ഡുകള്‍ ഉപയോഗിച്ചതാണോ ഇതിനു കാരണമെന്ന ഏതാനും ഡോക്ടര്‍മാര്‍ സംശയം ഉന്നയിച്ചിട്ടുണ്ട്. 

രോഗമുക്തി നേടിയവര്‍ക്ക് ഭക്ഷണക്രമവും വ്യായാമവും നിര്‍ദേശിക്കുകയെന്ന ലക്ഷ്യവും സര്‍വേയ്ക്കുണ്ടായിരുന്നുവെന്നു ഡോക്ടര്‍ പറഞ്ഞു. മൂവായിരം പേരില്‍ 480 പേര്‍ക്കും കോവിഡ് മുക്തി നേടിയതിനു ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 840 പേര്‍ക്ക് രോഗമുക്തി നേടിയ നാളുകള്‍ കഴിഞ്ഞിട്ടും ക്ഷീണം മാറാത്ത അവസ്ഥയാണുള്ളത്. ആകെ 636 പേരാണ് ക്ഷീണം റിപ്പോര്‍ട്ട് ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates