'പെട്ടെന്ന് ഭാരം കുറഞ്ഞതോടെയാണ് ശ്രദ്ധിക്കുന്നത്'; ​നടൻ ജൂനിയർ മെഹ്മൂദിന് അർ‌ബുദം സ്ഥിരീകരിച്ചു

സ്റ്റേജ് 4 കാൻസറാണ് ജൂനിയർ മെഹ്മൂദിന് സ്ഥിരീകരിച്ചിരിക്കുന്നത്

ജൂനിയർ മെഹ്മൂദ്/ ഫെയ്‌സ്‌ബുക്ക്
Last Updated :22 January 2024, 7:49 pm IST
Edited by :migrator

പ്രശസ്ത നടനും സംവിധായകനും ​ഗായകനുമായ ജൂനിയർ മെഹ്മൂദിന് അർ‌ബുദം സ്ഥിരീകരിച്ചു. കരളിനേയും ശ്വാസകോശത്തേയുമാണ് അർബുദം ബാധിച്ചിരിക്കുന്നത്. സ്റ്റേജ് 4 കാൻസറാണ് ജൂനിയർ മെഹ്മൂദിന് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തായ സലാം കാസി അറിയിച്ചു.

രണ്ടു മാസത്തോളമായി അസുഖബാധിതനായിരുന്നു മെഹ്മൂദ്. പെട്ടെന്ന് ഭാരം കുറയാൻ തുടങ്ങിയതോടെയാണ് ശ്രദ്ധിച്ചതെന്നും സലാം കാസി പറഞ്ഞു. മെഹ്മൂദിന്റെ ചെറുകുടലിൽ ട്യൂമർ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇതിനൊപ്പം മഞ്ഞപ്പിത്തവും പിടികൂടുകയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ചികിത്സ പുരോ​ഗമിച്ചുകൊണ്ടിരിക്കുകയാണ്.

പ്രശസ്ത നടൻ ജോണി ലിവർ ഉൾപ്പെടെ പ്രമുഖർ ജൂനിയർ മെഹ്മൂദിനെ കാണാനെത്തിയിരുന്നു. വിവിധ ഭാഷകളിലായി ഇരുന്നൂറോളം ചിത്രങ്ങളിൽ മെഹ്മൂദ് വേഷമിട്ടിട്ടുണ്ട്. ബ്രഹ്മാചാരി, മേരാ നാം ജോക്കർ, പർവരിഷ് തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now