തന്റെ അഭിമാനം സംരക്ഷിക്കുന്നതിനായി ദേശീയ ടീം വിട്ടുപോകുകയല്ലാതെ മറ്റ് മാര്ഗ്ഗമില്ലായിരുന്നുവെന്നും റൊണാള്ഡോ അവകാശപ്പെട്ടു.

News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

ലിസ്ബണ്: ഒടുവില് ദേശീയ ടീം വിട്ടതില് മൗനം വെടിഞ്ഞ് പോര്ച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്ഡോ. നേഷന്സ് ലീഗിനിടയില് സംഭവിച്ചത് എന്താണെന്നും താരം വെളിപ്പെടുത്തി. പോര്ച്ചുഗലിന്റെ മുഖ്യപരിശീലകന് പരിശീലകന് ഹോര്ഹെ ജിസ്യൂസ് വാക്കുപാലിച്ചില്ലന്ന് 41 കാരനായ താരം ഇന്സ്റ്റഗ്രാം പോസ്റ്റില് കുറിച്ചു. നവംബറിലെ അടുത്ത മത്സരത്തിനായി താന് ദേശീയ ടീമിന് ലഭ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്. തന്റെ അന്താരാഷ്ട്ര കരിയര് അവസാനിപ്പിക്കുന്നില്ലെന്നും താരത്തിന്റെ കുറിപ്പ് സ്ഥിരീകരിക്കുന്നു.
കളിക്കളത്തിലെ സമയത്തെക്കുറിച്ച് കോച്ച് തന്നെ നിരന്തരം കബളിപ്പിച്ചുവെന്നും, തന്റെ അഭിമാനം സംരക്ഷിക്കുന്നതിനായി ദേശീയ ടീം വിട്ടുപോകുകയല്ലാതെ മറ്റ് മാര്ഗമില്ലായിരുന്നുവെന്നും റൊണാള്ഡോ പറയുന്നു. പരിശീലകന് പറഞ്ഞിട്ടായിരുന്നു വാം അപ്പ് ചെയ്തത്. നോര്വേക്കെതിരെ മുപ്പത് മിനിറ്റ് കളിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പക്ഷേ ആ വാക്ക് കോച്ച് പാലിച്ചില്ല. കാര്യങ്ങള് മാധ്യമങ്ങളോട് തുറന്നു പറയുമെന്ന വാക്കും അദ്ദേഹം പാലിച്ചില്ല. ക്യാംപ് വിട്ടുപോയതില് താരം മാപ്പുചോദിക്കുകയും ചെയ്തു.
ലോകകപ്പില് സ്പെയിനിനോടുള്ള തോല്വിക്ക് പിന്നാലെ ഒരു കത്ത് തയ്യാറാക്കിയതായും താരം പറഞ്ഞു. എന്നാല് പോര്ച്ചുഗല് ഫുട്ബോള് ഫെഡറേഷന് പ്രസിഡന്റിന്റെ അഭ്യര്ത്ഥന പ്രകാരം അത് പരസ്യമാക്കിയില്ലെന്നും അദ്ദേഹം തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ആ കത്ത് ഇപ്പോഴും തന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നോര്വെയ്ക്കെതിരായ മത്സരത്തിന് ശേഷം ആരാധകരെ അഭിവാദ്യം ചെയ്യാന് സാധിക്കാത്തതില് ഖേദം പ്രകടിപ്പിച്ചുകൊണ്ടാണ് റൊണാള്ഡോ തന്റെ പ്രസ്താവന അവസാനിപ്പിച്ചത്. തന്റെ അന്താരാഷ്ട്ര മോഹങ്ങള് ഒരു വിടവാങ്ങല് മത്സരത്തില് മാത്രം ഒതുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി, എന്നാല് തന്റെ പ്രവൃത്തികള്ക്ക് പോര്ച്ചുഗീസ് ഫുട്ബോള് ഫെഡറേഷന് തന്നെ ശിക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. 'ഞാന് ഇതിനകം മാപ്പ് പറഞ്ഞിട്ടുണ്ട്, എന്നാല് പ്രവൃത്തികള്ക്ക് പ്രത്യാഘാതങ്ങള് ഉണ്ടാകുമെന്ന് എനിക്കറിയാം. തുടര്ന്നും ടീമിനൊപ്പമുണ്ടാകുമെന്നും കുറിപ്പില് പറയുന്നു.
അതേസമയം ഹോര്ഹെ ജിസ്യൂസ് റൊണാള്ഡോയെ ടീമിലേക്കു തിരികെ വിളിച്ചg. പോര്ച്ചുഗല് ക്യാപ്റ്റന് ക്രിസ്റ്റ്യാനോയ്ക്ക് എപ്പോള് വേണമെങ്കിലും ടീമിലേക്കു മടങ്ങിയെത്താമെന്ന് ഹോര്ഹെ വ്യക്തമാക്കി. ''അദ്ദേഹത്തിന് ടീമിലേക്ക് എപ്പോള് വേണമെങ്കിലും മടങ്ങിവരാം. അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. ദേശീയ ടീമിനൊപ്പമുള്ള യാത്ര എങ്ങനെ അവസാനിപ്പിക്കണം എന്നും അദ്ദേഹം വേണം തീരുമാനിക്കാന്. നീ കളിച്ചാലും കളിച്ചില്ലെങ്കിലും എന്റെ ഒപ്പം നീ ഉണ്ടാകണം എന്നാണ് ഞാന് ക്രിസ്റ്റ്യാനോയോട് പറഞ്ഞത്. അതില് ഞാന് ഇപ്പോഴും ഉറച്ച് നില്ക്കുന്നു'' ജിസ്യൂസ് പറഞ്ഞു.
റൊണാള്ഡോ ഇല്ലെങ്കിലും യുവേഫ നേഷന്സ് ലീഗില് തകര്പ്പന് പ്രകടനമാണ് പോര്ച്ചുഗല് നടത്തുന്നത്. ക്രിസ്റ്റ്യാനോ റൊണാള്ഡോ ഇല്ലാതെ ഇറങ്ങിയ മൂന്നാം മത്സരത്തിലും പോര്ച്ചുഗല് ജയിച്ചു കയറി. നോര്വേയെ 21നു തകര്ത്താണ് പോര്ച്ചുഗല് നേഷന്സ് ലീഗില് തങ്ങളുടെ ആധിപത്യം വീണ്ടും ഉറപ്പിച്ചത്. 36ാം മിനിറ്റില് ക്രിസ്റ്റഫര് ഐയെയിലൂടെ നോര്വേ ലീഡ് നേടിയെങ്കിലും (01), 2 മിനിറ്റിനു ശേഷം ജോവ കാന്സലോയിലൂടെയും (38) ഗോണ്സാലോ റാമോസിലൂടെയും (79) പോര്ച്ചുഗല് തിരിച്ചടിച്ചു (21). 4 തുടര് ജയങ്ങളും 12 പോയിന്റുമായി ഗ്രൂപ്പ് ഡിയില് ഒന്നാമതുള്ള നിലവിലെ ചാംപ്യന്മാരായ പോര്ച്ചുഗല് ക്വാര്ട്ടര് ഫൈനല് ഉറപ്പിച്ചു.
Summary
Cristiano Ronaldo breaks silence on feud with Jorge Jesus, says Portugal manager ‘broke his word’: ‘The federation must punish me’
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


