
'ഡയറ്റിലാണെങ്കിലും മധുരം നിർബന്ധം', ആര്യയുടെത് 'പ്രായോഗിക' സമീപനമെന്ന് വിദഗ്ധർ
നമ്മൾ അറിയാതെ തന്നെ ശരീരത്തിൽ അമിതമായി എത്താൻ സാധ്യതയുള്ള ഒന്നാണ് ഭക്ഷണങ്ങളിൽ അധികമായി ചേർക്കുന്ന പഞ്ചസാര

മധുരത്തെ മാറ്റിനിർത്തി ജീവിക്കാനാകില്ലെന്ന് നടൻ ആര്യ. മധുരമില്ലാതെ എന്ത് ജീവിതം? ഡയറ്റ് ചെയ്യുമ്പോൾ 80 ശതമാനം പഞ്ചസാര ഒഴിവാക്കാറുണ്ട്. ജീവൻ നിലനിർത്താൻ 20 ശതമാനം പഞ്ചസാര എനിക്ക് വേണം. അതില്ലാതെ എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല. താൻ അത്രയേറെ മധുരപ്രിയനാണ്- അടുത്തിടെ നൽകിയൊരു അഭിമുഖത്തിൽ നിന്നുള്ള ആര്യയുടെ വാക്കുകളാണിത്.
ആരോഗ്യകരമായ ജീവിതത്തിൽ മധുരത്തെ എപ്പോഴും ഒരു വില്ലനായാണ് നമ്മൾ വിലയിരുത്തുക. എന്നാൽ ഇത് കുറച്ചു കൂടി 'പ്രായോഗികമായ' സമീപനമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. നമ്മൾ അറിയാതെ തന്നെ ശരീരത്തിൽ അമിതമായി എത്താൻ സാധ്യതയുള്ള ഒന്നാണ് ഭക്ഷണങ്ങളിൽ അധികമായി ചേർക്കുന്ന പഞ്ചസാര. മധുരമുള്ള പാനീയങ്ങൾ, ഡെസേർട്ടുകൾ, പ്രോസസ് ചെയ്ത ലഘുഭക്ഷണങ്ങൾ എന്നിവ അടിക്കടി കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകാതെ കാലറി മാത്രം വർധിപ്പിക്കാൻ കാരണമാകുന്നു. ഇത് കൊഴുപ്പ് കുറയ്ക്കുന്നതിനും ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുന്നതിനും തടസമാകുന്നു.
എന്നാൽ പഞ്ചസാരയെ പൂർണമായും ഒഴിവാക്കുന്നതിന് പകരം, ഗണ്യമായി കുറയ്ക്കുന്നതാണ് ആര്യയുടെ രീതി. വല്ലപ്പോഴും ചെറിയ മധുരപലഹാരങ്ങൾ കഴിക്കാൻ അനുവദിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഡയറ്റ് കൃത്യമായി മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്ന കൂടുതൽ പ്രായോഗികവും സുസ്ഥിരവുമായ മാർമാണെന്ന് വിദഗ്ധർ പറയുന്നു.
പഴങ്ങൾ, പാൽ, തൈര് എന്നിവയിൽ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇതിനൊപ്പം ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ എന്നിവയും ശരീരത്തിന് ലഭിക്കും. എന്നാൽ മധുരപലഹാരങ്ങളിലും മധുരമുള്ള പാനീയങ്ങളിലും ചേർക്കുന്ന പഞ്ചസാര പോഷകഗുണങ്ങളൊന്നുമില്ലാതെ വെറും കാലറി മാത്രമാണ് നൽകുന്നതെന്ന് മനസ്സിലാക്കണം. അതാണ് കുറയ്ക്കേണ്ടത്.
പഞ്ചസാര ഉപയോഗം കുറയ്ക്കാം
മധുരമുള്ള പാനീയങ്ങൾ പരിമിതപ്പെടുത്തുക
ഡെസേർട്ടുകൾക്ക് പകരം പഴങ്ങൾ തിരഞ്ഞെടുക്കുക
ഭക്ഷണസാധനങ്ങളുടെ ലേബലുകൾ കൃത്യമായി വായിച്ചുനോക്കുക
മധുരമുള്ള പലഹാരങ്ങൾക്ക് പകരം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക എന്നിവ ഡയറ്റ് കഠിനമാണെന്ന് തോന്നിക്കാതെ തന്നെ വലിയ മാറ്റമുണ്ടാക്കും.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Arya Fitness; I Love sweets, says actor Arya
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






