
ഗ്രീൻ ടീ പ്രതീക്ഷിച്ച ഫലം തരുന്നില്ലേ? ഇതാകും കാരണം
സാധാരണ ചായ തിളപ്പിക്കുന്ന പോലെ ഗ്രീന്‍ ടീ തിളപ്പിക്കരുത്.

ഗ്രീൻ ടീ ട്രെൻഡിന് പിന്നാലെ പോയ മിക്കയാളുകളും ഇപ്പോൾ നിരാശയിലാണ്. അതിന്റെ പ്രധാന കാരണം പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ലെന്നതാണ്. പലരും ആ ശ്രമം ഉപേക്ഷിക്കുകയും ചെയ്തു. എന്നാൽ പോഷകഗുണങ്ങളുടെ കാര്യത്തില്‍ ഗ്രീന്‍ ടീ കേമനാണെന്നതിൽ തര്‍ക്കമില്ല. ആന്റി മൈക്രോബിയൽ, ആന്റി ഡയബറ്റിക്, ആന്റി ഇൻഫ്ളമേറ്ററി, ആന്റി ഓക്സിഡന്റ് ഘടകങ്ങൾ അടങ്ങിയിരിക്കുന്ന ഗ്രീൻ ടീ ദിവസവും കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതു തന്നെയാണ്.
ശരീരഭാരം കുറയ്ക്കുന്നതിനും ദഹന പ്രക്രിയ എളുപ്പത്തിലാക്കുന്നതിനും മാത്രമല്ല, പ്രതിരോധ ശേഷി വർധിപ്പിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പ്രമേഹത്തെ നിയന്ത്രിക്കാനുമൊക്കെ ഗ്രീൻ ടീ സഹായിക്കും. എന്നാല്‍ ആ ഗുണങ്ങള്‍ പൂര്‍ണമായും ലഭ്യമാകാന്‍ അവ ശരിയായ രീതിയില്‍ ഉപയോഗിക്കണം.
ഗ്രീൻ ടീ കുടിക്കുമ്പോൾ ഈ 7 അബദ്ധങ്ങൾ ഒഴിവാക്കാം
വെറും വയറ്റില്‍ ട്രീന്‍ ടീ വേണ്ട
ഗ്രീന്‍ ടീയില്‍ ടാനിനുകള്‍ അടങ്ങിയിട്ടുള്ളതാണ്. ഇത് വയറ്റില്‍ അസിഡിറ്റി വര്‍ധിപ്പിക്കും. ഇത് വയറ്റില്‍ അസ്വസ്ഥത, ദഹനക്കേട്, ഓക്കാനം എന്നിവയിലേക്ക് നയിക്കാം. അതുകൊണ്ട് ദഹന പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നത് ഭക്ഷണം കഴിച്ച് 30 മിനിറ്റിന് ശേഷം ഗ്രീന്‍ ടീ കുടിക്കുന്നതാണ് നല്ലത്.
അമിതമാകരുത്
അമിതമായാല്‍ അമൃതവും വിഷമാണ്. ഗ്രീന്‍ ടീയുടെ കാര്യത്തിലും പാലിക്കേണ്ട പ്രധാന നിയമം, മിതത്വമാണ്. അമിതമായി ഗ്രീന്‍ ടീ കുടിക്കുന്നത് ഉറക്കമില്ലായ്മ, ഉത്കണ്ഠ, ദഹനപ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് നയിക്കാം.
ഉറങ്ങുന്നതിന് മുന്‍പ്
ഗ്രീന്‍ ടീ രാത്രി ഉറങ്ങുന്നതിന് മുന്‍പ് കുടിക്കുന്നത് ഉറക്കചക്രത്തെ തടസപ്പെടുത്താം. ഇത് ഉറക്കമില്ലായ്മയിലേക്കും ഉത്കണ്ഠ പോലുള്ള അവസ്ഥയിലേക്കും നയിക്കാം.
ഭക്ഷണത്തിന് പിന്നാലെ
ഭക്ഷണം കഴിച്ചതിന് പിന്നാലെ ഗ്രീന്‍ ടീ കുടിക്കുന്നത് ഭക്ഷണത്തില്‍ നിന്നുള്ള ഇരുമ്പിന്റെ ആഗിരണം തടസപ്പെടുത്തും. ഇത് കാലക്രമേണ വിളര്‍ച്ചയ്ക്ക് കാരണമാകും. ഭക്ഷണം കഴിച്ച് കുറഞ്ഞത് ഒരു മണിക്കൂറിന് ശേഷം ഗ്രീന്‍ ടീ കുടിക്കുന്നതാണ് മികച്ചത്.
ഗ്രീന്‍ ടീ തിളപ്പിക്കരുത്
സാധാരണ ചായ തിളപ്പിക്കുന്ന പോലെ ഗ്രീന്‍ ടീയും തിളപ്പിക്കരുത്. ഇത് അവയുടെ ഗുണങ്ങളെ നശിപ്പിക്കാനും കയ്പ്പ് രുചിക്കാനും കാരണമാകും. വെള്ളം തിളപ്പിച്ച ശേഷം താപനില 80 മുതല്‍ 85 വരെ ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്ന ശേഷം ഗ്രീന്‍ ടീ ബാഗ് ഇട്ട് ചായ കുടിക്കാവുന്നതാണ്.
മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കില്‍
രക്തം നേര്‍പ്പിക്കുന്ന മരുന്നുകള്‍, ആന്റിഡിപ്രസന്റുകള്‍, രക്തസമ്മര്‍ദ മരുന്നുകള്‍ എന്നിവയുള്‍പ്പെടുള്ള ചില മരുന്നുകളോട് ഗ്രീന്‍ ടീ പ്രതികരിച്ചേക്കാം. ഇത്തരം മരുന്നുകള്‍ കഴിക്കുന്നവര്‍ ഡോക്ടറോട് നിര്‍ദേശം തേടണം.
WHAT TO READ NEXT

ചോക്ലേറ്റിനെ ഭയപ്പെടേണ്ട, കഴിക്കേണ്ടത് ഇങ്ങനെ
ടീ ബാഗുകള്‍
ഗ്രീന്‍ ടീ ബാഗുകള്‍ ഒന്നില്‍ കൂടുതല്‍ തവണ ഉപയോഗിക്കരുത്. ഉപയോഗിച്ച ടീ ബാഗുകള്‍ വീണ്ടും ഉപയോഗിക്കുമ്പോള്‍ അവയുടെ രുചിയും ഗുണങ്ങളും നഷ്ടപ്പെടാന്‍ കാരണമായേക്കാം.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Avoid these 7 things while having green tea
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



