
കൂടുതൽ തിളപ്പിച്ചാൽ ചായയ്ക്ക് ഗുണം കൂടുമോ?
പാലിൽ അടങ്ങിയ പ്രോട്ടീനും തെയിലയിലെ പോളിഫെനോളുകളുമാണ് ചായയ്‌ക്ക് ഗുണവും മണവും രുചിയും നൽകുന്നത്.

ചായയ്ക്ക് കടുപ്പം വേണമെന്ന് നിർബന്ധം പിടിക്കുന്ന ആളുകളുണ്ട്. ചായ അമിതമായി തിളപ്പിച്ചാണ് ഇതിന് പരിഹാരം മിക്കവാറും കാണുക. എന്നാൽ ഇത് ഗുണത്തെക്കാൾ ദോഷം ചെയ്യാമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ചായ അമിതമായി തിളപ്പിക്കുന്നതിലൂടെ ചായയ്ക്ക് രുചി വ്യത്യാസവും അസിഡിറ്റി ഉണ്ടാക്കും.
WHAT TO READ NEXT

ദിവസവും കറിവേപ്പില കഴിക്കുന്നതിന്റെ 6 ഗുണങ്ങൾ
ചായയുടെ പോഷകഗുണങ്ങൾ നഷ്ടമാകാനും ഇത് കാരണമാകും. കൂടാതെ കാൻസറിന് കാരണമാകുന്ന കാർസിനോജൻ പുറന്തള്ളാനും ഇടയാക്കും. അധികമായി തിളപ്പിക്കുന്നതു മൂലം ചായയുടെ ഗുണങ്ങൾ കൂടില്ലെന്ന് മനസ്സിലാക്കുക. ആദ്യ അഞ്ച് മിനിറ്റിൽ തന്നെ തെയിലയുടെ കടുപ്പം ഇറങ്ങും.
WHAT TO READ NEXT

വെളിച്ചെണ്ണയോ ഒലീവ് ഓയിലോ? ആരോഗ്യത്തിന് ഏതാണ് നല്ലത്?
ഇതിൽ കൂടുതൽ സമയം തിളപ്പിക്കുന്നത് ചായയുടെ ഗുണങ്ങളെ ഓക്സിഡൈസ് ചെയ്യുന്നതിലേക്ക് നയിക്കും. പാലിൽ അടങ്ങിയ പ്രോട്ടീനും തെയിലയിലെ പോളിഫെനോളുകളുമാണ് ചായയ്‌ക്ക് ഗുണവും മണവും രുചിയും നൽകുന്നത്. കൂടുതൽ നേരം വെക്കുന്നത് ചായക്ക് ചവർപ്പ് രുചി നൽകും.
ചായ കൂടുതൽ നേരം തിളപ്പിക്കുമ്പോൾ
പാലിലെ വിറ്റാമിൻ ബി12, സി എന്നീ പോഷകങ്ങളെ നശിപ്പിക്കും.
കൂടുതൽ തിളപ്പിക്കുന്നതിലൂടെ ചായയ്‌ക്ക് പുകച്ചുവ ഉണ്ടാകും.
ഉയർന്ന താപനിലയില്‍ ലാക്ടോസ് (പാൽ പഞ്ചസാര) പാലിലെ പ്രോട്ടീനുകളുമായി പ്രതിപ്രവർത്തിക്കുന്നു, കാലക്രമേണ വലിയ അളവിൽ കഴിച്ചാൽ അപകടകരമായ സംയുക്തങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
ചായയുടെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഇല്ലാതാക്കുന്നു.
അമിതമായി ചൂടാക്കുന്നത് അക്രിലമൈഡ് പോലുള്ള സംയുക്തങ്ങൾ ഉണ്ടാക്കും. അക്രിലാമൈഡ് ഒരു അർബുദ ഘടകമാണ്.
അമിതമായി തിളപ്പിക്കുന്നത് പാലിലെ പ്രോട്ടീനുകളുടെ ഘടനയിൽ മാറ്റം വരുത്തും. ഇത് ദഹനക്കേടിന് കാരണമാകും.
അമിതമായി തിളപ്പിക്കുന്നത് അസിഡിറ്റി ഉണ്ടാക്കും. ഇത് നെഞ്ചെരിച്ചിൽ അല്ലെങ്കിൽ വയറ്റിലെ അസ്വസ്ഥത പോലുള്ള ലക്ഷണങ്ങൾ വർധിപ്പിക്കും.
WHAT TO READ NEXT

മുടിക്ക് അമൃത്, നെല്ലിക്ക ഹെയർ പാക്ക് വീട്ടിൽ പരീക്ഷിക്കാം
WHAT TO READ NEXT

അലർജിയെ എങ്ങനെ തിരിച്ചറിയാം?, പ്രതിരോധം എപ്പോൾ?
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Over boiling tea may cause harm
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


