
ഓട്സ് ഉണ്ടാക്കുമ്പോൾ ഈ അബദ്ധങ്ങൾ ചെയ്യരുത്, ഹെൽത്തി ഫുഡ് അൺഹെൽത്തി ആകും
ഓട്സ് കൊളസ്ട്രോൾ കുറയ്ക്കുമെന്ന് പറയുമ്പോഴും പലർക്കും ഓട്സ് എങ്ങനെയാണ് ശരിയായ രീതിയിൽ കഴിക്കേണ്ടതെന്ന് ഇപ്പോഴും സംശയമാണ്.

മാറിയ ജീവിതശൈലിയും ഭക്ഷണക്രമവും കാരണം ചെറുപ്പക്കാർക്കിടയിലും കൊളസ്ട്രോൾ ബാധിതരുടെ എണ്ണം വർധിച്ചു. രക്തത്തിലെ കൊളസ്ട്രോൾ വർധിക്കുന്നതോടെ രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാകാനും ഹൃദയാഘാതം പോലുള്ള ആരോഗ്യസങ്കീർണതകളിലേക്ക് നയിക്കാനും കാരണമാകുന്നു. ഭക്ഷണക്കാര്യത്തിൽ ചില മുൻകരുതലുകൾ സ്വീകരിക്കുന്നത് രക്തത്തിലെ കൊളസ്ട്രോളിൻ്റെ അളവു നിയന്ത്രിക്കാൻ സഹായിക്കും.
കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഏറ്റവും മികച്ച സൂപ്പർഫുഡ് ആയി കണക്കാക്കുന്ന ഒന്നാണ് ഓട്സ്. ഓട്സ് കൊളസ്ട്രോൾ കുറയ്ക്കുമെന്ന് പറയുമ്പോഴും പലർക്കും ഓട്സ് എങ്ങനെയാണ് ശരിയായ രീതിയിൽ കഴിക്കേണ്ടതെന്ന് ഇപ്പോഴും സംശയമാണ്. മാംഗ്നീസ്, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്സ്. ഓട്സിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ബീറ്റ-ഗ്ലൂക്കൻ എന്ന ലയിക്കുന്ന നാരുകളാണ്. ഇത് രക്തത്തിലെ ചീത്ത കൊളസ്ട്രോൾ ഒഴിവാക്കാനും പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
ഓട്സ് പാകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പെട്ടെന്ന് വേവുന്ന തരത്തിലുള്ള ഇൻസ്റ്റന്റ് ഓട്സ് നിങ്ങൾ കരുതുന്ന ഫലം നൽകില്ല. ആരോഗ്യത്തിന് നല്ലത് സ്റ്റീൽകട്ട് ഓട്സോ റോൾഡ് ഓട്സോ ഉപയോഗിക്കുന്നതാണ്. ഇതിലാണ് നാരുകൾ അടങ്ങിയിട്ടുള്ളത്. ഓട്സ് പാകം ചെയ്യുമ്പോൾ മധുരത്തിന് വേണ്ടി അൽപം പഞ്ചസാരയോ ചോക്ലേറ്റ് സിറപ്പോ ചേർക്കാമെന്ന് കരുതുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. പകരം പ്രകൃതിദത്ത മധുരം അടങ്ങിയ ആപ്പിൾ അല്ലെങ്കിൽ ഓറഞ്ച് പോലുള്ള പഴങ്ങൾ ചേർക്കാം.
WHAT TO READ NEXT

കൊളസ്ട്രോൾ ഉണ്ടോ? മുട്ടയെ അകറ്റി നിർത്തേണ്ട, കഴിക്കേണ്ട രീതി ഇങ്ങനെ
ഓട്സിനൊപ്പം പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ചേർക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും ഊജ്ജം നിലനിർത്താനും സഹായിക്കും. അതുകൊണ്ട് ഓട്സ് പാകം ചെയ്യുമ്പോൾ ഒരുപിടി നട്സ് ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഓട്സ് പാലിനൊപ്പം പാകം ചെയ്യുന്നതിനേക്കാൾ, തൈര് അല്ലെങ്കിൽ പഴങ്ങൾ ചേർത്ത് കഴിക്കുന്നത് കൂടുതൽ പോഷകപ്രദമാണ്.
WHAT TO READ NEXT

ഓട്സോ മുട്ടയോ, ഏതാണ് മികച്ചത്
ഓട്സ് എപ്പോൾ കഴിക്കണം
ഓട്സ് കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലെ പ്രഭാതഭക്ഷണമായിട്ടാണ്. നാരുകൾ ധാരാളം അടങ്ങിയതിനാൽ ഇത് ദിവസം മുഴുവൻ ഊർജ്ജം നൽകാനും, ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. രാത്രിയിൽ ലഘുഭക്ഷണമായി കഴിക്കുന്നതും ദഹനത്തിന് നല്ലതാണ്. പ്രമേഹമുള്ളവർക്ക് രാവിലെ കഴിക്കുന്നത് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Oats for heart health cooking tips
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

