
ബാഹുബലി സമൂസ; അരമണിക്കൂറിനുള്ളില്‍ തിന്നുതീര്‍ത്താല്‍ 51,000 രൂപ സമ്മാനം
8 കിലോയാണ് സമൂസയുടെ ഭാരം.
ഭക്ഷണപ്രിയര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ് സമൂസ. സമൂസയുടെ വിവിധ ഐറ്റങ്ങള്‍ ഫുഡ് ബ്ലോഗര്‍മാര്‍ പങ്കുവെക്കുന്നത്. അതിനിടെ, മീററ്റിലെ കുര്‍തി ബസാറിലെ ബാഹുബലി സമൂസ ശ്രദ്ധേയമാകുന്നത്.
ബാഹുബലി സമൂസ അരമണിക്കൂറിനുള്ളില്‍ തിന്ന് തീര്‍ത്താല്‍ വിജയിക്ക് 51,000 രൂപ സമ്മാനമായി നല്‍കുമെന്നാണ് കടയുടമയുടെ വാഗ്ദാനം. 8 കിലോയാണ് സമൂസയുടെ ഭാരം.
സമൂസയുടെ വാര്‍ത്ത വരുന്നതിനായി വ്യത്യസ്തമായി എന്തെങ്കിലും ഒന്നും ചെയ്യുകയെന്നതിന്റെ അടിസ്ഥാനത്തിലാണ് ബാഹുബലി സമൂസ നിര്‍മ്മിക്കാന്‍ കാരണമായതെന്ന് കടയുടമ പറയുന്നു. 1100 രൂപയാണ് ഇതിന്റെ നിര്‍മ്മാണ ചെലവ്. പലരും മത്സരത്തില്‍ പങ്കെടുത്തെങ്കിലും ചലഞ്ച് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. അടുത്തത് പത്ത് കിലോയുടെ സമൂസ നിര്‍മ്മിക്കാനാണ് പദ്ധതിയിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബാഹുബലി സമൂസ നിര്‍മ്മിച്ചതിന് പിന്നാലെ തന്റെ കടയിലെത്തുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായാതായും അദ്ദേഹം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്

ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ
ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല


