
ഉലുവ വെള്ളം കുടിക്കാം; ദഹനം മെച്ചപ്പെടും കൊഴുപ്പ് അടിഞ്ഞുകൂടില്ല, ചര്‍മ്മത്തിനും മുടിക്കും നല്ലത്
ഉലുവ ദഹനത്തെ സഹായിക്കുകയും രക്തത്തിലെ പഞ്ചസാര നിയന്ത്രണം മെച്ചപ്പെടുത്തുകയും ചെയ്യും. വീക്കം കുറയ്ക്കാനും ഇത് നല്ലതാണ്

ഉലുവ വെള്ളം കുടിക്കുന്നതുകൊണ്ട് ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട്. നാരുകളും വിറ്റാമിനുകളും ധാതുക്കളുമാല്‍ സമ്പുഷ്ടമായ ഉലുവ ദഹനത്തെ സഹായിക്കുകയും രക്തത്തിലെ പഞ്ചസാര നിയന്ത്രണം മെച്ചപ്പെടുത്തുകയും ചെയ്യും. വീക്കം കുറയ്ക്കാനും ഇത് നല്ലതാണ്.
ഉലുവ വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍
• നാരുകള്‍ നിറഞ്ഞതായതിനാല്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയും. ദഹനക്കേട്, വളറിളക്കം, മലബന്ധം എന്നിവ ഇല്ലാതാക്കാന്‍ ഉലുവ വെള്ളം കുടിക്കുന്നത് നല്ലതാണ്. പോഷകങ്ങളുടെ ആഗിരണം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും.
• വിശപ്പ് കുറയ്ക്കാനും ഉപാപചയ നിരക്ക് വര്‍ദ്ധിപ്പാനും ഉലുവ വെള്ളം നല്ലതാണ്. കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറച്ച് ശരീരഭാരം നിയന്ത്രിക്കാനും ഇത് പ്രയോജനപ്രദമാണ്.
• കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കാനും ഉലുവ വെള്ളം കുടിക്കുന്നത് സഹായിക്കും. എല്‍ഡിഎല്‍ (മോശം കൊളസ്‌ട്രോള്‍) അളവ് കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
• രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയത്രിക്കാന്‍ ഉലുവ വെള്ളം നല്ലതാണ്. ഇത് പ്രമേഹമോ ഇന്‍സുലിന്‍ പ്രതിരോധമോ ഉള്ള ആളുകള്‍ക്ക് ഏറെ ഫലപ്രദമായിരിക്കും.
• ഉലുവ വെള്ളത്തിന് ആന്റി-ഇന്‍ഫഌമേറ്ററി ഇഫക്ടുകള്‍ ഉള്ള സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവാതം, ആസ്തമ തുടങ്ങി വീക്കവുമായി ബന്ധപ്പെട്ട അവസ്ഥകള്‍ ലഘൂകരിക്കാനും സഹായിക്കും.
• ഉലുവ വെള്ളത്തില്‍ ഫൈറ്റോ ഈസ്ട്രജന്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെ നിയന്ത്രിക്കാന്‍ സഹായിക്കും. ആര്‍ത്തവവിരാമ ലക്ഷണങ്ങള്‍ ഉള്ള സ്ത്രീകള്‍ക്ക് ഇത് പ്രയോജനപ്രദമാണ്.
• ഉലുവ വെള്ളം പതിവാക്കുന്നത് മുഖക്കുരു കുറയ്ക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിച്ച് നിറവും സ്വാഭാവിക തിളക്കവും കൂട്ടാനും നല്ലതാണ്.
• മുടികൊഴിച്ചില്‍ കുറച്ച് മുടി വളര്‍ച്ച ഉത്തേജിപ്പിക്കാന്‍ ഉലുവ വെള്ളം നല്ലതാണ്. താരന്‍ പോലെയുള്ള പ്രശ്‌നങ്ങളെയും തടയാം.
• ഉലുവ വെള്ളത്തില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ശരീരത്തെ അണുബാധകളില്‍ നിന്നും രോഗങ്ങളില്‍ നിന്നും സംരക്ഷിക്കാനും സഹായിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സഹകരണ ബാങ്ക് ക്രമക്കേട്; മൂന്ന് ജില്ലകളില്‍ ഇഡി റെയ്ഡ്, ജീവനക്കാരുടെ വസതികളിലും പരിശോധന

മീറ്റര്‍ റീഡര്‍മാരുടെ സമരം; ഈ മാസത്തെ വൈദ്യുതി ബില്‍ ശരാശരി ഉപയോഗം കണക്കാക്കി
ഭാഗ്യശാലി അജ്ഞാതന്‍!; ഓണം ബംപര്‍ ജേതാവ് 30 കോടി കൈപ്പറ്റി

'കോച്ച് വാക്കുപാലിച്ചില്ല; ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാര്‍'; ക്യാംപ് വിട്ടതില്‍ മാപ്പുചോദിച്ച് റൊണാള്‍ഡോ


