
ഉയർന്ന ഗ്ലൈസെമിക് സൂചിക, പ്രമേഹ രോഗികൾ തണ്ണിമത്തൻ കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
തണ്ണിമത്തനിൽ 90 ശതമാനത്തിലധികം വെള്ളമായതിനാൽ അതിന്റെ ഗ്ലൈസെമിക് ലോഡ് (GL) അഞ്ചാണ്.

റോഡരികിലെ കടകളിൽ കൂട്ടിയിട്ടിരിക്കുന്ന മധുരമൂറുന്ന തണ്ണിമത്തനുകൾ വേനൽക്കാലത്തെ സാധാരണ കാഴ്ചയാണ്. വേനൽച്ചൂടിൽ ശരീരമൊന്ന് തണുപ്പിക്കാൻ നിറയെ ജലാംശം അടങ്ങിയ തണ്ണിമത്തന്റെ മികവ് പ്രസിദ്ധമാണ്. എന്നാൽ പ്രമേഹം ഉള്ളവർക്ക് തണ്ണിമത്തൻ കഴിക്കാമോ എന്ന സംശയം പലപ്പോഴും ഉയർന്ന് വരാറുണ്ട്.
തണ്ണിമത്തനിൽ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിന്റെ ഗ്ലൈസെമിക് സൂചിക (GI) 72 ആണ്. ഇത് പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം കൂടുതലാണ്. സാധാരണയായി, പ്രമേഹമുള്ളവർക്ക് ഗ്ലൈസെമിക് സൂചിക കുറഞ്ഞ പഴങ്ങളാണ് ആരോഗ്യകരം.
എന്നാൽ തണ്ണിമത്തനിൽ 90 ശതമാനത്തിലധികം വെള്ളമായതിനാൽ അതിന്റെ ഗ്ലൈസെമിക് ലോഡ് (GL) അഞ്ചാണ്. അതായത് ചെറിയ അളവിൽ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയിൽ വലിയ സ്വാധീനം ചെലുത്തില്ല. ഒരു ദിവസം 100 മുതൽ 150 ഗ്രാമിൽ കൂടുതൽ തണ്ണിമത്തൻ കഷ്ണങ്ങൾ കഴിക്കരുത്.
തണ്ണിമത്തൻ ജ്യൂസായി കഴിക്കുന്നത് നാരുകളുടെ അളവ് കുറയ്ക്കുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാൻ കാരണമാകും. അതിനാൽ, ഇത് കഷണങ്ങളാക്കി കഴിക്കണം. ബദാം, വാൽനട്ട്, അല്ലെങ്കിൽ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ മറ്റ് ഭക്ഷണങ്ങൾ എന്നിവയ്‌ക്കൊപ്പം തണ്ണിമത്തൻ കഷ്ണങ്ങൾ കഴിക്കുന്നത് പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കും.
WHAT TO READ NEXT

പഴം കഴിച്ച പിന്നാലെ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?
രാവിലെയോ ഉച്ചകഴിഞ്ഞോ തണ്ണിമത്തൻ കഴിക്കുന്നതാണ് നല്ലത്. രാത്രിയിൽ പഴങ്ങൾ കഴിക്കുന്നത് പ്രമേഹരോഗികൾക്ക് നല്ലതല്ല. തണ്ണിമത്തതിൽ ലൈക്കോപീൻ എന്ന ശക്തമായ ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. കൂടാതെ, ഇതിലെ വിറ്റാമിൻ സി പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.
WHAT TO READ NEXT

പ്രമേഹരോഗികൾ സ്ട്രോബെറി കഴിക്കുമ്പോൾ കരുതൽ വേണം
പ്രമേഹമുള്ളവർ തണ്ണിമത്തൻ പൂർണ്ണമായും ഒഴിവാക്കേണ്ടതില്ല. എന്നിരുന്നാലും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ തണ്ണിമത്തൻ മിതമായ രീതിയിൽ കഴിക്കുന്നതാണ് നല്ലത്. കഠിനമായ പ്രമേഹമുള്ളവർ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ ഈ പഴം കഴിക്കാവൂ എന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കണം.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Can people with Diabetes eat Watermelon
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


