
News Now
'വണ്, ടൂ, ത്രീ'യല്ല, നിതീഷ് കുമാറിന് വേണ്ടി ഒന്പത് കൊലപാതകങ്ങള് നടത്തിയെന്ന് എംഎല്എ; വിവാദം

നേഹ ബോറയെ വിട്ടയച്ചു, പൊലീസിനെതിരെ രൂക്ഷ വിമര്ശനം; ദിപ്കെയെ മജിസ്ട്രേറ്റിന് മുന്നില് ഹാജരാക്കും

അമുസ്ലീങ്ങളില്ല; ജമാ അത്തെ ഇസ്ലാമിക്ക് ആദ്യമായി പ്രാതിനിധ്യം; മായിന് ഹാജി ചെയര്മാന്; വഖഫ് ബോര്ഡ് പുനഃസംഘടിപ്പിച്ചു

പരമ്പര സ്വന്തമാക്കാന് ഇന്ത്യ ഇറങ്ങുന്നു; പ്ലേയിങ് ഇലവനില് മാറ്റങ്ങള്ക്ക് സാധ്യത, ഭുവനേശ്വറും കുല്ദീപും കളിച്ചേക്കും

കരളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്നതു മൂലമുണ്ടാകുന്ന വീക്കത്തെ തുടർന്ന് സംഭവിക്കുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. മദ്യപാനം, അമിതവണ്ണം, ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവയൊക്കെ ഫാറ്റി ലിവറിന് ഘടകങ്ങളാകുമെങ്കിലും ശരീരത്തിൽ വിറ്റാമിൻ ബി12ന്റെ കുറവും ഫാറ്റി ലിവർ എന്ന അവസ്ഥയിലേക്ക് നയിക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
കൊഴുപ്പിന്റെ മെറ്റബോളിസം ഉൾപ്പെടെ, നമ്മുടെ ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് വിറ്റാമിൻ ബി12 ഒരു അവശ്യ പോഷകമാണ്. അതിനാൽ തന്നെ വിറ്റാമിൻ ബി12ന്റെ കുറവു കരളിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം.
വിറ്റാമിൻ ബി-12ന്റെ അഭാവം കരളിനെ എങ്ങനെ ബാധിക്കുന്നു?
കൊഴുപ്പ് വിഘടിപ്പിക്കുന്നതിനും കരളിന്റെ ആരോഗ്യം നിലനിർത്തുന്നതിനും വിറ്റാമിൻ ബി12 പ്രധാനമാണ്. ശരീരത്തിൽ വിറ്റാമിൻ ബി12 കുറയുന്നതോടെ കൊഴുപ്പിനെ ശരിയായി സംസ്കരിക്കുന്നതിനും പുറന്തള്ളുന്നതിനും കരളിന് കഴിയാതെ വരുന്നു. ഇതോടെ കൊഴുപ്പ് കരൾ കോശങ്ങളിൽ അടിഞ്ഞു കൂടാനും വീക്കമുണ്ടാക്കാനും കാരണമാകും. നോൺ-ആൽക്കഹോളിക് ഫാറ്റിലിവർ രോഗമുള്ളവരിൽ വിറ്റാമിൻ ബി 12ന്റെ അളവ് സാധാരണയായി കുറവായിരിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.
വിറ്റാമിൻ ബി12 കുറയുന്നതു കൊണ്ടുള്ള ലക്ഷണങ്ങൾ
അമിതമായ ക്ഷീണം
അമിതമായ ക്ഷീണം വിറ്റാമിൻ ബി 12 അഭാവത്തിന്റെ സാധാരണ ലക്ഷണങ്ങളിൽ ഒന്നാണ്. വിശ്രമിച്ച ശേഷവും ഊർജ്ജമില്ലായ്മ തോന്നുന്നുവെങ്കിൽ സൂക്ഷിക്കണം. ചുവന്ന രക്താണുക്കളുടെ ഉത്പാദനം കുറയുന്നതാണ് ഇതിന് കാരണം.
മരവിപ്പ്
കൈ-കാലുകളിൽ ഉണ്ടാകുന്ന മരവിപ്പ് വിറ്റാമിൻ ബി12ന്റെ അഭാവത്തിന്റെ ഒരു സൂചനയാണ്. തുടക്കത്തിൽ തന്നെ ശ്രദ്ധിച്ചില്ലെങ്കിൽ അത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം.
മാനസികാവസ്ഥയിലെ മാറ്റങ്ങൾ
സെറോടോണിൻ, ഡോപാമൈൻ തുടങ്ങിയവയെ നിയന്ത്രിക്കാൻ ബി12 സഹായിക്കുന്നു. ഇതിന്റെ അളവ് കുറയുമ്പോൾ ആളുകൾക്ക് ദേഷ്യം, ഉത്കണ്ഠ, വിഷാദം, അല്ലെങ്കിൽ മറവി എന്നിവ അനുഭവപ്പെട്ടേക്കാം.
വിളറിയ ചർമം
വിറ്റാമിൻ ബി12ൻ്റെ അഭാവം മൂലം ചർമം വിളറിയതോ മഞ്ഞനിറത്തിലോ കാണപ്പെടാം. ശരീരത്തിന് ആവശ്യമായ ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കാൻ കഴിയാത്തും കോശങ്ങൾ നശിക്കുമ്പോൾ ബിലിറൂബിൻ അടിഞ്ഞുകൂടുകയും ചെയ്യുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.
രോഗം മൂർച്ഛിച്ചക്കുന്ന ഘട്ടം വരെ പലപ്പോഴും ഇത്തരം ലക്ഷണങ്ങളെ ആരും അത്ര കാര്യമാക്കില്ല. വിറ്റാമിൻ ബി12ൻ്റെ അഭാവം പിത്താശയക്കല്ലുകൾ പോലുള്ള കരളിന്റെ മറ്റ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കരളുമായി ബന്ധപ്പെട്ട ഗുരുതരമായ സങ്കീർണതകൾ ഒഴിവാക്കുന്നതിന് ബി12 ന്റെ അഭാവം നേരത്തേ കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
ചികിത്സ
ആരോഗ്യകരമായ ഡയറ്റ്
മാംസം, മത്സ്യം, മുട്ട, പാൽ ഉത്പ്പന്നങ്ങൾ തുടങ്ങിയവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് വിറ്റാമിൻ ബി12 അഭാവം ഒരുപരിധി വരെ പരിഹരിക്കാൻ സഹായിക്കും.
സപ്ലിമെൻ്റുകൾ
പ്രായം, ചില മരുന്നുകളുടെ ഉപയോഗം, ദഹനവ്യവസ്ഥയിലെ രോഗങ്ങൾ എന്നിവ കാരണം ചില വ്യക്തികളിൽ വൈറ്റമിൻ ബി 12 ആഗിരണം ചെയ്യുന്നത് ബുദ്ധിമുട്ടുണ്ടായേക്കാം. അത്തരം സന്ദർഭങ്ങളിൽ, ആരോഗ്യ വിദഗ്ധരുടെ നിർദേശപ്രകാരം സപ്ലിമെൻ്റുകളും കുത്തിവയ്പ്പുകളുമെടുക്കാം.
WHAT TO READ NEXT

കൈക്കണക്കല്ല വേണ്ടത്, ദിവസവും ഉപയോഗിക്കേണ്ട ഉപ്പിന്റെ അളവ് എത്ര?
പരിശോധനകൾ
കൃത്യമായ ഇടവേളകളിലുള്ള പരിശോധനകളിലൂടെ ഈ കുറവ് നേരത്തെ കണ്ടെത്താൻ സാധിക്കും, പ്രത്യേകിച്ച് കരൾ രോഗ സാധ്യതയുള്ളവരിൽ.
WHAT TO READ NEXT

പുഴുങ്ങിയ മുട്ട കേടുകൂടാതെ എത്ര സമയം സൂക്ഷിക്കാം
വിറ്റാമിൻ ബി 12വും ഫാറ്റി ലിവറും തമ്മിലുള്ള ബന്ധവുമായി ബന്ധപ്പെട്ട് ഗവേഷണങ്ങൾ തുടരുകയാണ്. ചില പരീക്ഷണങ്ങളിൽ കരൾ എൻസൈമുകളിലും മെറ്റബോളിക് മാർക്കറുകളിലും വിറ്റാമിൻ ബി 12 സപ്ലിമെന്റേഷൻ ഫല കണ്ടതായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
Summary
Can vitamin B12 deficiency lead to fatty liver disease? Causes, symptoms, and treatment
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


