
നല്ല വെയിലുണ്ടല്ലോ, എന്നിട്ടും ഇന്ത്യക്കാരിൽ വിറ്റാമിൻ ഡിയുടെ അഭാവം, കാരണം...
സൂര്യപ്രകാശം ലഭിക്കുന്നു എന്നതും ശരീരത്തിൽ ആവശ്യത്തിന് വിറ്റാമിൻ ഡി ഉണ്ടാകുന്നു എന്നതും ഒരേ കാര്യമല്ല.

നല്ലരീതിയിൽ സൂര്യപ്രകാശം കിട്ടുന്ന ഇടമാണെങ്കിലും ഇന്ത്യക്കാർക്കിടയിൽ വിറ്റിമിൻ ഡിയുടെ അഭാവം ഇന്ന് വളരെ സാധാരാണ കാണപ്പെടുന്ന ആരോഗ്യപ്രശ്നമായിരിക്കുകയാണ്. കേരളം ഉൾപ്പെടെയുള്ള പല പ്രദേശങ്ങളിലും ശക്തമായ വെയിൽ ലഭിക്കുന്നുണ്ടെങ്കിലും ശരീരത്തിന് ആവശ്യമായ അളവിൽ വിറ്റാമിൻ ഡി ലഭിക്കണമെന്നില്ല.
അതിന് കാരണം, സൂര്യപ്രകാശം ലഭിക്കുന്നു എന്നതും ശരീരത്തിൽ ആവശ്യത്തിന് വിറ്റാമിൻ ഡി ഉണ്ടാകുന്നു എന്നതും ഒരേ കാര്യമല്ല. സൂര്യപ്രകാശം കിട്ടുന്ന സമയം, ശരീരത്തിൽ പതിക്കുന്ന അളവ്, ചർമത്തിന്റെ നിറം, പ്രായം, ജീവിതശൈലി, ഭക്ഷണരീതി തുടങ്ങിയ നിരവധി ഘടകങ്ങൾ ഇതിനെ സ്വാധീനിക്കുന്നു.
WHAT TO READ NEXT

തേൻ വാങ്ങുമ്പോൾ ശ്രദ്ധിക്കണം; ഒറിജിനലിനെ എങ്ങനെ തിരിച്ചറിയാം
വെയിലിൽ ഇറങ്ങുന്ന സമയം കുറഞ്ഞു
ഇന്ന് ദിവസത്തിൻ്റെ വലിയൊരു ഭാഗവും നമ്മള്ർ വീടിനകത്തോ ഓഫീസിലോ വാഹനങ്ങളിലോ ആണ് ചെലവഴിക്കുക. രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി നേരെ വാഹനത്തിൽ കയറി ഓഫീസിലെത്തുകയും വൈകുന്നേരം തിരിച്ചെത്തുകയും ചെയ്യുന്ന രീതിയാണെങ്കിൽ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സമയം വളരെ കുറയും. ജനാലയിലൂടെ വരുന്ന വെളിച്ചം മാത്രം മതിയാകണമെന്നില്ല. ചർമത്തിൽ ആവശ്യമായ UVB കിരണങ്ങൾ എത്തുന്നതാണ് പ്രധാനപ്പെട്ടത്.
സൺസ്ക്രീൻ ഉപയോഗം
അൾട്രാവൈലറ്റ് കിരണങ്ങളിൽ നിന്ന് ചർമത്തെ സംരക്ഷിക്കാൻ സൺസ്ക്രീൻ പ്രധാനമാണ്. എന്നാൽ ഉയർന്ന SPF ഉള്ള സൺസ്ക്രീൻ UVB കിരണങ്ങളുടെ പ്രവേശനം കുറയ്ക്കുന്നതിനാൽ ചർമത്തിലെ വിറ്റാമിൻ ഡി നിർമ്മാണത്തെയും ബാധിക്കാം. അതേസമയം വിറ്റാമിൻ ഡി ലഭിക്കാനായി സൺസ്ക്രീൻ ഒഴിവാക്കണം എന്നല്ല അർഥം. അമിതമായ UV exposure ചർമത്തിന് ദോഷകരമാണ്. ആവശ്യമായ സൂര്യപ്രകാശവും ചർമസംരക്ഷണവും തമ്മിൽ ബാലൻസ് ആവശ്യമാണ്.
ചർമത്തിന്റെ നിറവും ഒരു ഘടകം
ഇരുണ്ട ചർമത്തിൽ മെലാനിൻ കൂടുതലായിരിക്കും. മെലാനിൻ UVB കിരണങ്ങളെ ആഗിരണം ചെയ്യുന്നതിനാൽ ചർമത്തിൽ വിറ്റാമിൻ ഡി നിർമ്മിക്കുന്ന പ്രക്രിയ താരതമ്യേന മന്ദഗതിയിലാകാം. അതുകൊണ്ടു തന്നെ ഒരേ അളവിലുള്ള സൂര്യപ്രകാശം ലഭിച്ചാലും വ്യത്യസ്ത ചർമനിറമുള്ളവരിൽ വിറ്റാമിൻ ഡി നിർമ്മാണം ഒരുപോലെയാകണമെന്നില്ല.
പ്രായം കൂടുമ്പോൾ മാറ്റം വരും
പ്രായം കൂടുന്നതിനനുസരിച്ച് ചർമത്തിന് വിറ്റാമിൻ ഡി നിർമ്മിക്കാനുള്ള ശേഷി കുറയാം. അതുകൊണ്ടാണ് പ്രായമായവരിൽ വിറ്റാമിൻ ഡി കുറവ് കൂടുതൽ ശ്രദ്ധിക്കേണ്ട വിഷയമാകുന്നത്. വീടിനുള്ളിൽ കൂടുതൽ സമയം ചെലവഴിക്കുന്ന മുതിർന്നവരിൽ സൂര്യപ്രകാശത്തിന്റെ കുറവും ഇതോടൊപ്പം ചേരാം.
അമിതവണ്ണവും കാരണമാകാം
ശരീരത്തിലെ കൊഴുപ്പുമായി വിറ്റാമിൻ ഡി ബന്ധപ്പെടുന്നതിനാൽ അമിതവണ്ണമുള്ളവരിൽ രക്തത്തിലെ വിറ്റാമിൻ ഡി അളവ് കുറവായി കാണപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ വെയിൽ ലഭിക്കുന്നുണ്ടെങ്കിലും ശരീരത്തിലെ വിറ്റാമിൻ ഡി നില കുറവായിരിക്കാം.
ഭക്ഷണത്തിൽ നിന്ന് ആവശ്യത്തിന് വിറ്റാമിൻ ഡി ലഭിക്കാത്തത്
സൂര്യപ്രകാശം വിറ്റാമിൻ ഡി ലഭിക്കുന്ന പ്രധാന മാർഗമാണെങ്കിലും ഭക്ഷണവും ഒരു ഉറവിടമാണ്. എന്നാൽ സാധാരണ ഇന്ത്യൻ ഭക്ഷണക്രമത്തിൽ വിറ്റാമിൻ ഡി സ്വാഭാവികമായി ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ പരിമിതമാണ്. മുട്ടയുടെ മഞ്ഞ, കൊഴുപ്പുള്ള ചില മത്സ്യങ്ങൾ, വിറ്റാമിൻ ഡി ചേർത്ത ചില ഭക്ഷണങ്ങൾ എന്നിവ ഭക്ഷണത്തിലൂടെ വിറ്റാമിൻ ഡി ലഭിക്കാൻ സഹായിക്കും.
നഗരജീവിതവും മലിനീകരണവും
നഗരങ്ങളിൽ കെട്ടിടങ്ങൾക്കുള്ളിൽ കൂടുതൽ സമയം ചെലവഴിക്കുന്നത്, വായുമലിനീകരണം, നിഴൽ കൂടുതലുള്ള പ്രദേശങ്ങളിൽ താമസിക്കുന്നത് തുടങ്ങിയവയും UVB exposure കുറയ്ക്കാൻ ഇടയാക്കാം. പ്രത്യേകിച്ച് ഓഫീസ് ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പകൽ സമയത്ത് നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന അവസരം കുറവായിരിക്കും.
വിറ്റാമിൻ ഡി കുറഞ്ഞാൽ ശരീരത്തിന് എന്തു സംഭവിക്കും
വിറ്റാമിൻ ഡി ശരീരത്തിലെ കാൽസ്യം ആഗിരണം, എല്ലുകളുടെ ആരോഗ്യം, പേശികളുടെ പ്രവർത്തനം എന്നിവയിൽ പ്രധാന പങ്കുവഹിക്കുന്നു. കുറവ് ഗുരുതരമായാൽ എല്ലുകളുടെ ദുർബലത, പേശിവേദന അല്ലെങ്കിൽ ബലക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. എന്നാൽ ക്ഷീണം, ശരീരവേദന തുടങ്ങിയ പൊതുവായ ലക്ഷണങ്ങൾ മാത്രം നോക്കി വിറ്റാമിൻ ഡി കുറവാണെന്ന് ഉറപ്പിക്കാനാകില്ല.
WHAT TO READ NEXT

മൊബൈൽ ഫോൺ ഉപയോഗം ഭക്ഷ്യവിഷബാധ സാധ്യത കൂട്ടും? കാരണമറിയാം
WHAT TO READ NEXT

ഹൃദയത്തിന് 'ഇരട്ടിപ്പണി', ശരീരത്തിൽ സോഡിയം കൂടിയാലുള്ള ലക്ഷണങ്ങൾ
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Why Indians Are Vitamin D Deficient Despite Living in a Sunny Country
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




