ചിക്കന്‍ പോക്സ് പോലെ പകരും, ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും, വാക്സിന് എടുത്തവരും ഡെല്‍റ്റ വാഹകരാവുമെന്ന് പഠനം
വാക്സിന് എടുത്തവര്‍ രോഗലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കിലും വൈറസ് വാഹകരായി മറ്റുള്ളവര്‍ക്ക് രോഗം പടര്‍ത്തും

കൊറോണ വൈറസിന്റെ ഡെല്‍റ്റ വേരിയന്റ് മറ്റു കോവിഡ് വകഭേദങ്ങളേക്കാള്‍ കഠിനമായ രോഗാവസ്ഥയ്ക്ക് കാരണമാകുമെന്ന് റിപ്പോര്‍ട്ട്. ചിക്കന്‍പോക്സ് പോലെ ഡെല്‍റ്റ വകഭേദം എളുപ്പത്തില്‍ പടരുമെന്നാണ് യുഎസ് ആരോഗ്യ മന്ത്രാലയത്തിന്റെ രേഖകള്‍ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കോവിഡിനെതിരെ പൂര്‍ണ്ണമായും വാക്സിനേഷന് സ്വീകരിച്ചവരും ഡെല്‍റ്റ വേരിയന്റ് പരത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡെല്‍റ്റ വകഭേദം ബാധിച്ച പ്രതിരോധ കുത്തിവയ്പ്പെടുത്തവരും വാക്സിനെടുക്കാത്തവരെ പോലെതന്നെ വൈറസിനെ മൂക്കിലും തൊണ്ടയിലും വഹിക്കുകയും മറ്റുള്ളവരിലേക്ക് പടര്‍ത്തുകയും ചെയ്യും. അതായത് വാക്സിന് എടുത്തവര്‍ രോഗലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കിലും അവര്‍ വൈറസ് വാഹകരായി മറ്റുള്ളവര്‍ക്ക് രോഗം പടര്‍ത്തും.
ഡെല്‍റ്റ വകഭേദം പടര്‍ന്നുപിടിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്കികൊണ്ടുള്ളതാണ് റിപ്പോര്‍ട്ട്. ആല്‍ഫ വകഭേദം ബാധിച്ചവരില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്ന വൈറസിന്റെ അളവിനേക്കാള്‍ പത്ത് മടങ്ങ് അധികമായിരിക്കും ഡെല്‍റ്റ വേരിയന്റ് ബാധിച്ചവരില്‍ നിന്നുണ്ടാകുന്ന വൈറസ് വ്യാപനം. യഥാര്‍ത്ഥ വൈറസ് ബാധിച്ചവരില്‍ രൂപപ്പെടുന്ന വൈറസിന്റെ തോതിനേക്കാള്‍ ആയിരം മടങ്ങ് അധികമാണ് ഡെല്‍റ്റ ബാധിച്ചവരില്‍ കാണാനാകുക. ഡെല്‍റ്റ വേരിയന്റ് വ്യാപിക്കുന്നത് പിടിച്ചുനിര്‍ത്താന്‍ അസാമാന്യ നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്



