വൈറല്‍ ലോഡ് കൂടുന്നത് രോഗം പടരാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കും

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:47 am IST

News Now


ഡെല്‍റ്റ വകഭേദം വാക്‌സിന്‍ എടുത്തവരിലും എടുക്കാത്തവരേപ്പോലെതന്നെ വൈറസ് സാന്നിധ്യം സൃഷ്ടിക്കുമെന്ന് പഠനം. ഡെല്‍റ്റ വകഭേദം ശരീരത്തില്‍ പ്രവേശിച്ചാല്‍ സാര്‍സ്-കോവ്-2 വൈറസ് ബാധ വാക്‌സിന്‍ എടുത്തവരിലും എടുക്കാത്തവരിലും ഉയര്‍ന്ന അളവില്‍ കാണാനാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. വൈറല്‍ ലോഡ് കൂടുന്നത് രോഗം പടരാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുമെന്ന് പഠനം നടത്തിയ ഗവേഷകര്‍ ചൂണ്ടിക്കാട്ടി. 

മറ്റു കോവിഡ് വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമായി വാക്‌സിന് എടുത്ത ആളുകളും ഡെല്‍റ്റ വേരിയന്റ് പകരാന്‍ ഇടയാക്കുമെന്നത് കൂടുതല്‍ ആശങ്കപ്പെടുത്തുന്നതാണ്. അമേരിക്കയിലെ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) പുറത്തുവിട്ട പഠനമാണ് ഡെല്‍റ്റ വകഭേദത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. 

പുതിയ കണ്ടെത്തലുകള്‍ക്ക് പിന്നാലെ അമേരിക്കയില്‍ സ്‌കൂളുകളിലും ഇന്‍ഡോര്‍ പരിപാടികളിലും മാസ്‌ക് ഉപയോഗിക്കണമെന്ന് സിഡിസി നിര്‍ദേശിച്ചു. വാക്‌സിന്‍ എടുത്തവര്‍ അവര്‍പോലും അറിയാതെ വൈറസ് വാഹകരാകുന്നത് തടയാനാണ് മാസ്‌ക് വയ്ക്കണമെന്ന നിര്‍ദേശം നല്‍കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates