കറുവപ്പട്ടയും തേനും ചേര്‍ത്ത വെള്ളം; വയറിലെ കൊഴുപ്പിനോട് ഇനി ഗുഡ്‌ബൈ പറയാം 

തേനും കറുവപ്പട്ടയും ഒന്നിച്ചുചേരുമ്പോള്‍ വയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതിനൊപ്പം ഫിറ്റ്‌നസും നല്ല ആകാരവടിവും നേടാം

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:17 am IST

ഒറ്റരാത്രികൊണ്ട് നേടിയെടുക്കാവുന്ന ഒരു പ്രക്രിയയല്ല ശരീരഭാരം കുറയ്ക്കുന്നത്. നന്നായി വ്യായാമം ചെയ്തും ഡയറ്റ് നോക്കിയുമൊക്കെ ഏറെ പണിപ്പെട്ടാണ് പലരും ലക്ഷ്യത്തിലെത്തുന്നത്. ഈ യാത്രിയില്‍ നിങ്ങളെ സഹായിക്കുന്ന ഒരു കോമ്പിനേഷനാണ് തേനും കറുവപ്പട്ടയും. ഇവ രണ്ടും ചേര്‍ത്ത വെള്ളം ശരീരഭാരം കുറയ്ക്കാന്‍, പ്രത്യേകിച്ച് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍, സഹായിക്കുന്നതാണ്. ഇത് എല്ലാദിവസവും വെറും വയറ്റില്‍ കഴിക്കുന്നതാണ് ഏറെ ഉപകരാപ്രദം. 

ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവുമധികം സഹായിക്കുന്ന ഒന്നായി പലരും തേനിനെ വിശേഷിപ്പിക്കാറുണ്ട്. തേന്‍ കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ കറുവപ്പട്ട ഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിന്ത്രിക്കാനും സഹായിക്കും. കറുവപ്പട്ടയിട്ട വെള്ളം മെറ്റബോളിസത്തെ സ്വാധീനിക്കുകയും ശരീരത്തില്‍ അടിഞ്ഞിട്ടുള്ള കൊഴുപ്പ് കത്തിക്കാന്‍ സഹായിക്കുകയും ചെയ്യും. അതുകൊണ്ട് തേനും കറുവപ്പട്ടയും ഒന്നിച്ചുചേരുമ്പോള്‍ വയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതിനൊപ്പം ഫിറ്റ്‌നസും നല്ല ആകാരവടിവും നേടാം. 

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് വെള്ളം കറുവപ്പട്ടയിട്ട് തിളപ്പിക്കുക. ചൂടാറിയതിന് ശേഷം ഇതിലേക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് ഇളക്കണം. വേണമെങ്കില്‍ കുറച്ച് നാരങ്ങയും പിഴിഞ്ഞൊഴിക്കാം. രാവിലെ എഴുന്നേറ്റ ഉടനെയോ വിശപ്പ് തോന്നുമ്പോഴോ വര്‍ക്കൗട്ടിന് മുമ്പോ രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പോ ഒക്കെ ഈ വെള്ളം കുടിക്കാവുന്നതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now