'ഒന്നാണെങ്കിലും രണ്ട് സ്വഭാവമാണ്', ഇഞ്ചിയും ചുക്കും തമ്മിലുള്ള വ്യത്യാസം

ചുക്ക് കാപ്പി പനി, ജലദോഷം പോലുള്ള രോ​ഗങ്ങളുടെ ലക്ഷണങ്ങൾ ശമിപ്പിക്കാൻ ബെസ്റ്റാണ്.

GINGER
Gingerpexels
Edited by :അഞ്ജു സി വിനോദ്‌
Last Updated :4 സെപ്റ്റംബർ 2025, 3:36 pm IST

ഇഞ്ചിയില്ലാത്ത നാടൻ വിഭവങ്ങൾ ചുരുക്കമായിരിക്കും. കറിക്ക് രുചിയും ​ഗുണവും മണവും കിട്ടാൻ ഇഞ്ചി പ്രധാനമാണ്. എന്നാൽ പാചകത്തിന് മാത്രമല്ല, ഔഷധഗുണത്തിലും ഇഞ്ചി പ്രധാനി തന്നെയാണ്. ഇഞ്ചിയുടെ ഉണങ്ങിയ രൂപമാണ് ചുക്ക്. ധാരാളം ഔഷധങ്ങളിൽ പ്രധാന കൂട്ടായി ചുക്ക് ഉപയോഗിക്കുന്നുണ്ട്. ഇഞ്ചി ചുക്കായി മാറുമ്പോൾ മൂല്യങ്ങളിലും ചില വ്യത്യാസങ്ങൾ ഉണ്ടാകുന്നുണ്ട്.

ചുക്ക് പൊടിച്ചാണ് കൂടുതലും ഉപയോ​ഗിക്കുന്നത്. ചുക്ക് കാപ്പി പനി, ജലദോഷം പോലുള്ള രോ​ഗങ്ങളുടെ ലക്ഷണങ്ങൾ ശമിപ്പിക്കാൻ ബെസ്റ്റാണ്. കൂടാതെ കറി പൗഡറുകൾ, ഗരം മസാല, എന്നിവയിലും ചായയിലും എന്നുവേണ്ട പായസങ്ങൾ, ലഡു, കേക്ക്, ചട്ണി, കുക്കീസ്‌ എന്നിവയിലെല്ലാം ചുക്ക് പൊടിച്ചു ചേർക്കാറുണ്ട്.

ദഹന സംബന്ധമായ പ്രശ്നങ്ങൾ, മനം പിരട്ടൽ, വയറു കമ്പിക്കുക തുടങ്ങിയവയിൽ നിന്നും താൽക്കാലിക ആശ്വാസം നേടാൻ ഇഞ്ചി കൊണ്ട് സാധിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി - ഇൻഫ്ളമേറ്ററി വസ്തുക്കൾ പേശിവേദന, വാതം എന്നിവ കുറയ്ക്കാൻ സഹായിക്കും. ആന്റിഓക്സിഡന്റുകളും വിറ്റാമിൻ സിയും പ്രതിരോധ ശേഷി വർധിപ്പിക്കും.

ഓസ്റ്റിയോ ആർത്രൈറ്റിസ് പോലുള്ള രോഗങ്ങളിൽ നിന്നും ആശ്വാസം നൽകും. മാത്രമല്ല, ചില പഠനങ്ങൾ പറയുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ചു നിർത്താൻ ചുക്കിന് കഴിയുമെന്നാണ്. ഇഞ്ചിയ്ക്കും ചുക്കിനും രണ്ടുതരത്തിലുള്ള മണവും ഗുണങ്ങളുമാണ്. മാത്രമല്ല, അടുക്കളയിലും വ്യത്യസ്ത ആവശ്യങ്ങൾക്കാണ്‌ ഇവ ഉപയോഗിച്ച് വരുന്നത്. കറികളിൽ കൂടുതലായും ഇഞ്ചി ഉപയോഗിക്കുമ്പോൾ ചുക്ക് ഔഷധങ്ങളിലാണ് പ്രധാനക്കൂട്ടാകുന്നത്. നന്നായി ഉണങ്ങിയ ചുക്ക് ഒരുപാട് നാളുകൾ കേടുകൂടാതെയിരിക്കും.

News Now

Summary

Difference between Fresh ginger and Dry ginger

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates