
ഇഞ്ചി ചട്ടിയില്‍ നടാം, വീട്ടിലേക്ക് ആവശ്യമുള്ളതു വീട്ടില്‍ തന്നെയുണ്ടാക്കാം
വീട്ടിലേക്ക് ആവശ്യമായ ഇഞ്ചി പുരയിടത്തില്‍ തന്നെ നട്ടു വളര്‍ത്തുന്നതായിരുന്നു, മുമ്പെല്ലാം നമ്മുടെ പതിവ്. ഗ്രാമപ്രദേശങ്ങളില്‍ ചിലരെങ്കിലും ഇപ്പോഴും ഈ രീതി തുടരുന്നുണ്ടെങ്കിലും നഗരങ്ങളില്‍ അതു പ്രായോഗികമല്ല. വിപണിയെ തന്നെയാണ് നഗരങ്ങളിലുള്ളവര്‍ അടുക്കളയിലെ ഈ അവശ്യ വിഭവത്തിനായി ആശ്രയിക്കുന്നത്. എന്നാല്‍ ചട്ടിയില്‍ ചെടി വളര്‍ത്തുന്നവര്‍ക്ക് മൂന്നോ നാലോ ചട്ടികള്‍ ഇഞ്ചിക്കായി മാറ്റിവച്ചാല്‍ വീട്ടിലോ ഫ്ളാറ്റിലോ സ്വന്തം ആവശ്യത്തിനുള്ള ഇഞ്ചി വിളയിച്ചെടുക്കാനാവും.

ഇഞ്ചി
രുചി മാത്രമല്ല, ഔഷധവും
ഇന്ത്യന്‍ അടുക്കളയിലെ അവശ്യ വിഭവമായ ഇഞ്ചി കറികള്‍ക്കു രുചി കൂട്ടാന്‍ മാത്രമല്ല, നാട്ടു മരുന്നായും ഉപയോഗിക്കുന്നുണ്ട്. ജലദോഷത്തിനും ചുമയ്ക്കും ഒറ്റമൂലിയാണ് ഇഞ്ചി. ദഹനക്കുറവിനും വയറിലെ മറ്റ് അസ്വസ്ഥതകള്‍ക്കും ഇഞ്ചിയാണ് നമ്മുടെ ആദ്യ മരുന്ന്. കറിയില്‍ ആണെങ്കില്‍ വെജ്, നോണ്‍ വെജ് ഭേദമില്ലാതെ ഒട്ടു മിക്ക വിഭവങ്ങളിലും നമ്മള് ഇഞ്ചി ചേര്‍ക്കുന്നു.

ഇഞ്ചി - Pinterest
ചട്ടിയില്‍ എങ്ങനെ നടാം?
പന്ത്രണ്ട് - പതിനെട്ട് ഇഞ്ച് വലിപ്പമുള്ള ചട്ടി മതി ഇഞ്ചി വളര്‍ത്താന്‍. വെള്ളം കെട്ടാതിരിക്കാന്‍ ചട്ടിക്കു ദ്വാരമുണ്ടെന്ന് ഉറപ്പാക്കണം.
ഇളക്കമുള്ള മണ്ണാണ് ഇഞ്ചിക്കു വേണ്ടത്. അതുകൊണ്ട് ചട്ടിയില്‍ അന്‍പതു ശതമാനം മണ്ണ്, 25 ശതമാനം കമ്പോസ്റ്റ്, 25% ചകിരിച്ചോര്‍ എന്നിങ്ങനെയുള്ള അനുപാതത്തില്‍ നിറയ്ക്കുന്നതാവും നല്ലത്. ഇത് തയാറാക്കി ചട്ടിയില്‍ നിറയ്ക്കാം.

ഇഞ്ചി
നടുന്ന വിധം
നല്ല ഇനം ഇഞ്ചി തിരഞ്ഞെടുത്തു നടുന്നത് മികച്ച വിളവു ലഭിക്കാന്‍ അനിവാര്യമാണ്. ചട്ടിയിലെ മണ്ണില്‍ ചെറിയ കുഴിയെടുത്ത് അതില്‍ വേണം ഇഞ്ചി നടാന്‍. ഇഞ്ചിക്കു നേരിട്ടു സൂര്യ പ്രകാശം ലഭിക്കണമെന്നില്ല. അതുകൊണ്ട് പ്രകാശം കിട്ടുന്ന, തണലുന്ന സ്ഥലത്തും ചട്ടി വയ്ക്കാം. പതിനഞ്ചു ദിവസത്തിനകം തന്നെ മുളകള്‍ തല നീട്ടിത്തുടങ്ങും.

Ginger-lemon water - Pinterest
നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കണം
ഇഞ്ചിക്കു കൂടുതല്‍ വെള്ളം ആവശ്യമില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. സ്േ്രപ അല്ലെങ്കില്‍ കുറച്ചു വെള്ളം മാത്രം ഒഴിക്കുക. വെള്ളം കെട്ടിനിന്നാല്‍ വേരുകള്‍ ചീയാന്‍ സാധ്യതയുണ്ട്. മണ്ണ് ഈര്‍പ്പമുള്ളതായാല്‍ ഇഞ്ചിക്ക് ആവശ്യമായ വെള്ളമായി.

ഇഞ്ചി - Pexels
വളപ്രയോഗം
കാലിവളം, കമ്പോസ്റ്റ് എന്നിവ വളമായി ചേര്‍ക്കാം. രണ്ടു മാസം കൂടുമ്പോഴെങ്കിലും വളപ്രയോഗം നടത്തണം. ആറു മുതല്‍ എട്ടു മാസം വരെയുള്ള സമയത്തില്‍ ഇഞ്ചി വിളവെടുക്കാറാവും. മൂന്നോ നാലോ ചട്ടിയുണ്ടെങ്കില്‍ അത്യാവശ്യം വീട്ടിലെ കാര്യങ്ങള്‍ക്കുള്ള ഇഞ്ചി വലിയ ചെലവില്ലാതെ ലഭിക്കും.
WHAT TO READ NEXT

കാന്താരി ഇങ്ങനെ കൃഷി ചെയ്തു നോക്കൂ, വിളവ് ഇരട്ടിയാവും
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Ginger farming tips
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




