വിരലുകൾ ഉപയോഗിച്ചോ പ്രത്യേക മസാജ് ബ്രഷുകൾ ഉപയോഗിച്ചോ തലയോട്ടിയിൽ മൃദുവായി മസാജ് ചെയ്യുന്ന രീതിയാണിത്.

 Scalp Massage
Does Scalp Massage Help Hair Growth Here Is What Science Says.Source by : Pinterest
Last Updated :21 October 2026, 6:40 pm IST
Guest Author :Joice Daniel

News Now

മുടി കൊഴിച്ചിൽ കുറയ്ക്കാനും മുടിയുടെ വളർച്ച ശരിയായ രീതിയിൽ ആകാനും സ്കാൽപ് മസാജ് പരീക്ഷിക്കുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്. വിരലുകൾ ഉപയോഗിച്ചോ പ്രത്യേക മസാജ് ബ്രഷുകൾ ഉപയോഗിച്ചോ തലയോട്ടിയിൽ മൃദുവായി മസാജ് ചെയ്യുന്ന രീതിയാണിത്. ഇതിലൂടെ ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താനും മാനസിക സമ്മർദം കുറയ്ക്കാനും സഹായിക്കുമെന്നും ഉള്ള അവകാശ വാദങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പലരും പങ്ക് വെച്ചിട്ടുമുണ്ട്. എന്നാൽ സ്കാൽപ് മസാജ് ശരിക്കും മുടി വളരാൻ സഹായിക്കുമോ?

സ്കാൽപ് മസാജിന്റെ ഗുണങ്ങൾ എന്തെല്ലാം?

തലയോട്ടിയിൽ മൃദുവായി മസാജ് ചെയ്യുന്നത് വഴി ശരീരത്തിന് വിശ്രമം നൽകാനും സമ്മർദം കുറയ്ക്കാനും സഹായിച്ചേക്കാം. മുടിയുടെ വേരുകളിലേക്ക് രക്തയോട്ടം വർധിക്കുന്നത് മുടി വളർച്ചയ്ക്ക് ഗുണകരമാണെന്ന വാദമുണ്ടെങ്കിലും ഇത് ശാസ്ത്രീയമായി തെളിയിക്കുന്ന പഠനങ്ങൾ കുറവാണ്.

എങ്ങനെ സ്കാൽപ് മസാജ് ചെയ്യണം?

സ്കാൽപ് മസാജ് പരീക്ഷിക്കുന്നവർ വിരൽത്തുമ്പുകൾ ഉപയോഗിച്ച് തലയോട്ടിയിൽ മൃദുവായി വൃത്താകൃതിയിൽ മസാജ് ചെയ്യാം. നഖങ്ങൾ ഉപയോഗിച്ച് തലയോട്ടിയിൽ ശക്തിയായി ഉരയ്ക്കുന്നത് ഒഴിവാക്കണം. മുടി വലിച്ചുപിടിക്കുകയോ തലയോട്ടിയിൽ അമിത സമ്മർദം ചെലുത്തുകയോ ചെയ്യരുത്.

പ്രത്യേക ഉപകരണങ്ങൾ ഉപയോഗിക്കുമ്പോഴും മൃദുവായ രീതിയാണ് പിന്തുടരേണ്ടത്. മസാജിനായി എണ്ണ ഉപയോഗിക്കണമെന്ന നിർബന്ധമില്ല. എണ്ണ ഉപയോഗിക്കുന്നവർക്ക് തലയോട്ടിയിൽ ചൊറിച്ചിലോ അലർജിയോ ഉണ്ടാകുന്നുണ്ടെങ്കിൽ അത് നിർത്തണം. താരൻ, മുറിവുകൾ, അണുബാധ തുടങ്ങിയ പ്രശ്നങ്ങളുള്ളവർ ഡോക്ടറുടെ നിർദേശം തേടിയതിന് ശേഷം മാത്രം സ്കാൽപ് മസാജ് ചെയ്യുക.

മുടി കൊഴിച്ചിലിന് ഇതുമാത്രം മതിയോ?

മുടി കൊഴിച്ചിലിന് പാരമ്പര്യം, പോഷകക്കുറവ്, ഹോർമോൺ വ്യതിയാനങ്ങൾ, തൈറോയ്ഡ് പ്രശ്നങ്ങൾ, മാനസിക സമ്മർദം തുടങ്ങിയ പല കാരണങ്ങളുമുണ്ടാകാം. സ്കാൽപ് മസാജ് മാത്രം ഇവയ്ക്കുള്ള ചികിത്സയല്ല. മുടി കൊഴിച്ചിൽ തുടർച്ചയായി വർധിക്കുകയോ തലയിൽ ചില ഭാഗങ്ങളിൽ മാത്രം മുടി നഷ്ടപ്പെടുകയോ ചെയ്യുന്നുവെങ്കിൽ ഡെർമറ്റോളജിസ്റ്റിനെ സമീപിക്കണം. കാരണം കണ്ടെത്തിയശേഷം അനുയോജ്യമായ ചികിത്സ സ്വീകരിക്കുന്നതാണ് പ്രധാനം.

Summary

Does Scalp Massage Help Hair Growth Here Is What Science Says.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics