ഭരണപക്ഷത്തിനുള്ളിലും സർക്കാരിന്റെ തെറ്റുകളെ ചോദ്യം ചെയ്യാനുള്ള ആര്‍ജ്ജവം ഉണ്ടാകണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടു.

K Sudhakaran
കെ സുധാകരൻ Source by : ഫയൽ
Last Updated :21 October 2026, 5:43 pm IST
Guest Author :Jayakumar

News Now

തിരുവനന്തപുരം: ന്യായമില്ലാതെ കെപിസിസി പ്രസിഡന്റ് പദവിയില്‍ നിന്നും മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരൻ എംപി. കോണ്‍ഗ്രസിനെ വെട്ടിലാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലാണ് കെ സുധാകരന്‍റെ പരാമർശം. അടിപതറി തകര്‍ന്ന് തരിപ്പണമായി നിന്ന കോണ്‍ഗ്രസ് പ്രസ്ഥാനത്തെ, താന്‍ കെപിസിസി പ്രസിഡന്റായി ചുമതലയേറ്റശേഷം കരകയറ്റാന്‍ സ്രമിച്ചു. എന്നാല്‍ എനിക്ക് കിട്ടിയതെന്താണ്?. അന്നത്തെ ദുഷ്‌കരമായ ചുറ്റുപാടില്‍ നിന്നും കോണ്‍ഗ്രസിനെ വിജയങ്ങളുടെ പാതയിലേക്ക് നയിച്ചതും, തെരഞ്ഞെടുപ്പില്‍ വന്‍ വിജയങ്ങള്‍ വെട്ടിത്തുറന്നതും ചരിത്രമാണെന്ന് വീഡിയോയില്‍ കെ സുധാകരന്‍ പറയുന്നു.

എന്നിട്ടും യാതൊരു ഒരു കാരണവുമില്ലാതെ, ഒരു ന്യായവുമില്ലാതെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റുവാന്‍ ഒരു കൂട്ടം ആളുകള്‍ നടത്തിയ നീക്കങ്ങള്‍ അറിഞ്ഞപ്പോള്‍ അതിയായ ദുഃഖം തോന്നി, പാര്‍ട്ടിക്ക് വേണ്ടി രക്തം ചീന്തിയവരുടേയും പ്രതിസന്ധിയില്‍ കൂടെ നിന്നവരുടേയും വിയര്‍പ്പിനെയും വില കുറച്ചു കാണുന്ന ഇത്തരം പ്രവര്‍ത്തികള്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക എന്നത് പ്രതിപക്ഷത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല. ഭരണപക്ഷത്തിനുള്ളിലും തെറ്റുകളെ ചോദ്യം ചെയ്യാനുള്ള ആര്‍ജ്ജവം ഉണ്ടാകണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന് ആവശ്യമുള്ളത് സ്തുതിപാഠകരെയല്ല, തെറ്റു ചൂണ്ടിക്കാട്ടുന്ന പോരാളികളെയാണ്. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളണം. അധികാരമല്ല, ആദര്‍ശമാണ് വലുത്. നിലപാടുകളുടെ പേരില്‍ തന്നോട് വിയോജിപ്പുള്ളവരുണ്ടാകും. സ്ഥാനങ്ങളല്ല, പ്രസ്ഥാനമാണ് തനിക്ക് വലുത്. അക്രമരാഷ്ട്രീയത്തോടുള്ള തന്റെ നിലപാടില്‍ മാറ്റമില്ലെന്നും കെ സുധാകരന്‍ വീഡിയോയില്‍ പറയുന്നു.

Summary

'Saddened by being removed from the post of KPCC President without justification'; K. Sudhakaran

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates