
തുളസി വെള്ളം കുടിച്ചാൽ തടി കുറയുമോ?
തുളസിയിട്ടു തിളപ്പിച്ച വെള്ളമായോ ചായയായോ ദിവസവും കുടിക്കാം.

വീടുകളിൽ നട്ടുവളർത്തേണ്ട പ്രധാനപ്പെട്ട ഒരു ഔഷധപ്പെടിയാണ് തുളസി. ചുമയും ജലദോഷവും പോലുള്ള അണുബാധയെ ചെറുക്കാനും ദഹനം മെച്ചപ്പെടുത്താനും തുളസി ഒരു ഒറ്റമൂലിയാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ പ്രതിരോധശേഷിയെ മെച്ചപ്പെടുത്തുകയും ദഹനം മികച്ചതാക്കുകയും ചെയ്യുന്നു. എന്നാൽ അത് മാത്രമല്ല, തുളസി പൊണ്ണത്തടി കുറയ്ക്കാൻ സഹായിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?
തുളസിയിട്ടു തിളപ്പിച്ച വെള്ളമായോ ചായയായോ ദിവസവും കുടിക്കാം.
മെറ്റബോളിസം വേഗത്തിലാക്കും
തുളസി ദിവസവും കുടിക്കുന്നത് മെറ്റബോളിസം വേഗത്തിലാക്കും. പൊണ്ണത്തടി കുറയ്ക്കുന്നതിൽ മെറ്റബോളിസം നിർണായക പങ്ക് വഹിക്കുന്നു. മെറ്റബോളിസം വേഗത്തിലാകുമ്പോൾ അധിക കലോറിയെ കത്തിച്ചു കളയുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
സമ്മർദം കുറക്കും
വിട്ടുമാറാത്ത സമ്മർദം ശരീരത്തിൽ കോർട്ടിസോളിന്റെ അളവു വർധിപ്പിക്കുകയും ഇത് കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാവുകയും ചെയ്യുന്നു. തുളസി കോർട്ടിസോളിന്റെ ഉൽപാദനം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ഇവയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. ഇത് ശരീരവീക്കം കുറയ്ക്കാൻ സഹായിക്കും.
WHAT TO READ NEXT

നോൺവെജ് ഭക്ഷണം ലഞ്ച് ബോക്സിൽ എത്ര നേരം വരെ സൂക്ഷിക്കാം
രക്തത്തിലെ പഞ്ചസാരയുടെ അളവ്
രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കാൻ തുളസി നല്ലതാണ്. ഇത് വിശപ്പും മധുരത്തോടുള്ള ആസക്തിയും കുറയ്ക്കാൻ സഹായിക്കും. അതുവഴി അമിതമായി ഭക്ഷണം കഴിക്കണമെന്ന തോന്നലും ഇല്ലാതാക്കും.
WHAT TO READ NEXT

ആവണക്കെണ്ണ ഉപയോഗിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം
ദഹനം മെച്ചപ്പെടുത്തും
ദഹനം മെച്ചപ്പെടുത്താൻ തുളസി ശീലമാക്കുന്നത് സഹായിക്കും. ഇത് ബ്ലേട്ടിങ്, ഗ്യാസ് പോലുള്ള ദഹന പ്രശ്നങ്ങൾ കുറയ്ക്കും. കൊഴുപ്പിൻ്റെയും കാർബോഹൈഡ്രേറ്റിൻ്റെയും ദഹനം മെച്ചപ്പെടുത്തുന്നത് വഴി ശരീരഭാരം കുറക്കാൻ ഇത് എളുപ്പം സഹായിക്കും.
വിശപ്പിനെ കുറക്കും
വിശപ്പിനെ കൂട്ടുന്ന ഗ്രെലിൻ എന്ന ഹോർമോണുകളുടെ ഉത്പാദനം കുറക്കാൻ തുളസി സഹായിക്കും. ദിവസവും തുളസി ശീലമാക്കുന്നത് ഇടക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നലും ഇല്ലാതാക്കും.
News Now
Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

Summary
Weight loss tips: Drinking tulsi water daily may help to reduse weight
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


