
പാത്രം കരിഞ്ഞു പിടിച്ചോ? വൃത്തിയാക്കാൻ ചെറുനാരങ്ങയുടെ നീര്
പാത്രത്തിനടിയിൽ കരിഞ്ഞുപിടിച്ച കരി കളയാൻ ചില എളുപ്പ വഴിയുണ്ട്.

അടുപ്പിൽ വെള്ളമോ പാലോ തിളപ്പിക്കാൻ വെച്ച ശേഷം അത് മറന്നു പോവുന്ന ശീലം പലർക്കുമുണ്ട്. ഓർമ വരുമ്പോഴേക്കും വെള്ളവും പാലും വറ്റി പാത്രത്തിൽ കരിഞ്ഞുപിടിച്ചിട്ടുണ്ടാകും. അത് വൃത്തിയാക്കാനുള്ള പെടാപ്പാടാണ് പിന്നീട്. സോപ്പിട്ട് എത്ര ഉരച്ചു കഴുകിയാലും കരി പോവില്ല. എന്നാൽ പാത്രത്തിനടിയിൽ കരിഞ്ഞുപിടിച്ച കരി കളയാൻ ചില എളുപ്പ വഴിയുണ്ട്.
കരിഞ്ഞുപോയ പാത്രത്തിൽ അല്പം ബേക്കിങ് സോഡ വിതറുക. അല്പനേരം വെച്ച ശേഷം അതേ അളവിൽ ഉപ്പുമിടണം. അരമണിക്കൂറിനു ശേഷം സ്‌ക്രബർ കൊണ്ട് നന്നായി ഉരയ്ക്കുക. പാത്രം വൃത്തിയാവും.
ഒരു ചെറുനാരങ്ങയുടെ നീര് കരിഞ്ഞ പാത്രത്തിലേക്ക് ഒഴിക്കുക. ശേഷം ഒരുസ്പൂൺ ഉപ്പുമിട്ട് ഒരുമണിക്കൂർ വെക്കുക. എന്നിട്ട് ചെറുനാരങ്ങയുടെ തൊലിയുപയോഗിച്ച് നന്നായി ഉരയ്ക്കുക. അതിനുശേഷം സ്‌ക്രബർ കൊണ്ട് ഉരച്ച് കഴുകിയെടുക്കാം.
വിനാഗിരി ഉപയോഗിച്ചും കരി കളയാം. പാത്രത്തിലേക്ക് ഒരു സ്പൂൺ വിനാഗിരിയൊഴിച്ച് രണ്ടുമണിക്കൂർ വെക്കുക. പതുക്കെ കരിയെല്ലാം ഇളകിവരുന്നത് കാണാം. എന്നിട്ട് നന്നായി കഴുകിയെടുക്കാം. വിനാഗിരിയൊഴിച്ച ശേഷം ചെറുതായൊന്ന് തിളപ്പിച്ചാൽ, കരി പെട്ടെന്ന് പോവും.
കരി കൂടുതലാണെങ്കിൽ ആദ്യം അതിനുമുകളിലേക്ക് ബേക്കിങ് സോഡ തൂവുക. ശേഷം ചെറുനാരങ്ങയുടെ നീരൊഴിച്ച്, അരമണിക്കൂർ വെക്കുക. ഇനി സ്‌ക്രബർ ഉപയോഗിച്ച് ഉരച്ചുകഴുകാം.
WHAT TO READ NEXT

'സൂപ്പർ ക്ലീനർ'! ബേക്കിങ് സോഡ ഉപയോഗിച്ച് വീട് വൃത്തിയാക്കാം
സോഡ അടങ്ങിയിട്ടുള്ള സോഫ്റ്റ് ഡ്രിങ്കുകളും നല്ലതാണ്. അവ കുറച്ചെടുത്ത് പാത്രത്തിലൊഴിച്ച് അരമണിക്കൂർ വെക്കുക. പാത്രത്തിലെ അഴുക്കെല്ലാം നീങ്ങും.
പാൻ ആണ് വൃത്തിയാക്കേണ്ടതെങ്കിൽ, ഒരു വലിയ പാത്രത്തിൽ വെള്ളമെടുത്ത് പാത്രം കഴുകുന്ന സോപ്പോ ലോഷനോ ചേർക്കുക. ശേഷം അതിൽ രണ്ട് മണിക്കൂറെങ്കിലും പാൻ മുക്കിവെക്കുക. എന്നിട്ട് പതുക്കെ ഉരച്ച് കഴുകിയെടുക്കാം. പാനിൽ അല്പം ചൂടുവെള്ളം, വിനാഗിരി എന്നിവയൊഴിച്ച് അല്പനേരം വെക്കുക. എന്നിട്ട് വൃത്തിയാക്കിയെടുത്താലും മതി.
കടായിയിലെ കരികളയാൻ ബേക്കിങ് സോഡയും ഉപ്പുമാണ് നല്ലത്. അത് രണ്ടും സമാസമം എടുത്ത് വിതറുക. ഒരുമണിക്കൂറിനുശേഷം ഒരു തുണിയോ സ്‌പോഞ്ചോ എടുത്ത് നനച്ച് പതുക്കെ ഉരച്ചുകൊടുക്കുക.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Easy tips to cleaning burnt cookware
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

