News Now
ലോറിയില് നിന്നും ഓക്സിജന് സിലിണ്ടര് തെറിച്ചുവീണു; കണ്ണൂരില് ബൈക്ക് യാത്രികന് ദാരുണാന്ത്യം

മനസ്സു തുറക്കാൻ ഒരിടം; ഡയറി എഴുതുന്ന ശീലം വീണ്ടും തിരിച്ചെത്തുന്നു
റഷ്യന് എണ്ണ ഇറക്കുമതിയില് ഇന്ത്യക്ക് ആശ്വാസം; തീരുവകളില് ഇളവ് പ്രഖ്യാപിച്ച് ട്രംപ്

വഖഫ് ബോര്ഡിന് പുതിയ ചെയര്മാന്; നേഹ ബോറയെ വിട്ടയച്ചു; മുഖ്യമന്ത്രി ശബരിമല ദര്ശനത്തിന്; ഇന്നത്തെ അഞ്ച് പ്രധാന വാര്ത്തകള്

കാഴ്ചശക്തി വളരെ പ്രധാനമാണെങ്കിലും കണ്ണിന്റെ ആരോഗ്യം പലപ്പോഴും നമ്മൾ അവഗണിക്കാറുണ്ട്. കണ്ണുകൾ തിരുമ്മുന്ന പോലെയുള്ള ലളിതമായ ശീലം പോലും കണ്ണുകളുടെ ആരോഗ്യത്തെ കാര്യമായി തന്നെ ബാധിക്കാം. നാം അറിയാതെ നമ്മുടെ കണ്ണുകൾക്ക് ദോഷം ചെയ്യുന്ന ചില ദൈനംദിന ശീലങ്ങൾ ഇവയാണ്.
സ്ക്രീൻ ടൈം
മൊബൈൽ ഫോൺ പോലുള്ള ഉപകരണങ്ങളിൽ നിന്നുണ്ടാകുന്ന ബ്രൈറ്റ് ലൈറ്റ് നമ്മുടെ നേത്രങ്ങൾക്ക് അപകടമാണ്. സ്ക്രീൻ ടൈം തുടർച്ചയായി മണിക്കൂറുകൾ കടക്കുമ്പോൾ കണ്ണിന് സമ്മർദം (digital eye strain) ഉണ്ടാക്കും.
ഇത് തലവേദന, മങ്ങിയ കാഴ്ച, വരണ്ട കണ്ണുകൾ എന്നിവയ്ക് കാരണമാകും. സ്ക്രീനിൽ നോക്കുമ്പോഴുള്ള സമ്മർദം ഒഴിവാക്കാൻ ഓരോ 20 മിനിറ്റ് സ്ക്രീൻ ഉപയോഗത്തിനു ശേഷവും 20 അടി അകലെയുള്ള ഒരു വസ്തുവിലേക്ക് 20 സെക്കൻഡ് നേരം നോക്കുക.
കണ്ണുകൾ തിരുമ്മുക
കണ്ണിന് അസ്വസ്ഥത ഉണ്ടാകുമ്പോൾ കണ്ണുകൾ തിരുമ്മുന്നതാണ് പലരുടെയും ശീലം. എന്നാൽ ഇത് കണ്ണുകളിലെ രക്തക്കുഴലുകളിൽ തകരാറുണ്ടാക്കും. ഇത് കണ്ണുചുവക്കാൻ കാരണമാകും. വൃത്തിയില്ലാത്ത കൈകൾ കൊണ്ട് തിരുമ്മുമ്പോൾ അണുക്കൾ കണ്ണിലേക്ക് എത്താനും അണുബാധ ഉണ്ടാകാനും സാധ്യതയുണ്ട്. തുടർച്ചയായി തിരുമ്മുന്നത് കോർണിയയ്ക്ക് രൂപമാറ്റം വരുത്തുകയും കാഴ്ചക്ക് ദോഷം ചെയ്യുകയും ചെയ്യും.
കണ്ണുകൾക്ക് അസ്വസ്ഥത തോന്നിയാൽ തിരുമ്മുന്നതിന് പകരം ഡോക്ടറുടെ നിർദ്ദേശപ്രകാരം ഐ ഡ്രോപ്പ് ഉപയോഗിക്കുകയോ തണുത്ത വെള്ളത്തിൽ മുക്കിയ തുണി കൊണ്ട് കണ്ണുകൾക്ക് മുകളിൽ വെക്കുകയോ ചെയ്യാം. ഇത് കണ്ണുകൾക്ക് ആശ്വാസം നൽകും.
WHAT TO READ NEXT

മൂത്രം പിടിച്ചു വയ്ക്കുന്ന ശീലമുണ്ടോ?
സൺഗ്ലാസ് ഒഴിവാക്കുന്നത്
സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് (UV) രശ്മികൾ ചർമത്തിന് മാത്രമല്ല, കണ്ണുകൾക്കും ദോഷകരമാണ്. ഈ രശ്മികൾ തിമിരം, നേത്ര കാൻസർ പോലുള്ള രോഗങ്ങൾക്കും കാരണമാകും. തിമിരം, മാക്യുലാർ ഡീജനറേഷൻ, അല്ലെങ്കിൽ നേത്ര കാൻസർ പോലുള്ളവയ്ക്കും കാരണമാകും. അതുകൊണ്ട് തന്നെ UV രശ്മികൾ തടയുന്ന സൺഗ്ലാസുകൾ ധരിക്കുന്നത് കണ്ണിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.
ഉറക്കമില്ലായ്മ
ഉറക്കമില്ലായ്മ ശരീരത്തെയും മനസ്സിനേയും മാത്രമല്ല, കണ്ണിൻ്റെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും. വരണ്ട കണ്ണുകൾ, മങ്ങിയ കാഴ്ച, പ്രകാശത്തോടുള്ള സംവേദനക്ഷമത എന്നിവയ്ക്ക് ഉറക്കക്കുറവ് കാരണമാകാം. അതിനാൽ, ദിവസവും 7-8 മണിക്കൂർ ഉറങ്ങുന്നത് കണ്ണുകൾക്ക് വിശ്രമം നൽകാനും ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
Summary
Five daily Habits that destroy eye health
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



