
News Now
സ്വപ്നങ്ങൾക്കനുസരിച്ച് ജീവിക്കുന്നതാണ് ഏറ്റവും വലിയ സാഹസികത : ഓപ്ര വിൻഫ്രി
അമേരിക്കന് കേന്ദ്രബാങ്ക് പലിശനിരക്ക് വര്ധിപ്പിക്കുന്നതില് അനിശ്ചിതത്വം; സ്വര്ണവിലയില് നേരിയ വര്ധന

സ്വകാര്യ അധ്യാപകര്ക്കും ഇനി സെന്സസ് ഡ്യൂട്ടി; ചട്ടങ്ങളില് ഭേദഗതിവരുത്തി കേന്ദ്രം

കേരളത്തിന് ആദ്യ വിസ്റ്റാഡോം കോച്ച്; മധുര-ഗുരുവായൂര് എക്സ്പ്രസില് ഇനി കാഴ്ചകള് കൂടുതല് മനോഹരം

കണ്ണിൽ അസ്വസ്ഥ തോന്നിയാൽ വെള്ളം ഒഴിച്ചു കഴുകുന്നതാണ് ഏറ്റവും സുരക്ഷിതമെന്ന് കരുതുന്നവരുണ്ട്. എന്നാൽ കരുതുന്ന പോലെ അത്ര ആരോഗ്യകരമായ ഒരു ശീലമല്ലിത്. കണ്ണുകളിലേക്ക് വെള്ളം ശക്തിയായി തളിക്കുമ്പോൾ കണ്ണുകളിലെ ഈര്പ്പം നിലനിര്ത്തുന്ന കണ്ണുനീര് ഗ്രന്ഥികളുടെ പ്രവര്ത്തനത്തെ ഇത് ദോഷകരമായി ബാധിക്കുകയും കണ്ണുകള് വരണ്ടതാകാന് കാരണമാവുകയും ചെയ്യുന്നു.
മൂന്ന് പാളികളാണ് കണ്ണുനീര് ദ്രാവകത്തില് അടങ്ങിയിരിക്കുന്നത്. ജലം പാളി, മ്യൂസിന് പാളി, (ലൈസോംസൈം, ലൈക്ലോഫെറിന്, ലിപ്പോകാലിന്, ലാക്ടോഫെറിന്, ഇമ്യൂണോഗ്ലോബുലിന്, ഗ്ലൂക്കോസ്, യൂറിയ, സോഡിയം, പൊട്ടാസ്യം തുടങ്ങിയ പദാര്ത്ഥങ്ങളടങ്ങിയ) ലിപിഡ് പാളി. ഇവ കണ്ണുകളെ അണുബാധയില് നിന്ന് സംരക്ഷിക്കുന്നു.
WHAT TO READ NEXT

ഡ്രൈ ഐ; ഐ ഡ്രോപ്സ് ഒഴിക്കുമ്പോൾ വേണം കരുതൽ
കൂടാതെ കണ്ണുകള് കഴുകാനെടുക്കുന്ന വെള്ളത്തില് ദോഷകരമായ മാലിന്യങ്ങള് അടങ്ങിയിരിക്കാം. ഇത് കണ്ണിന്റെ അതിലോലമായ കലകളെ ബാധിക്കാം. പൈപ്പ് വെള്ളത്തില് കണ്ണുകള് കഴുകുമ്പോള് അതില് ബാക്ടീരിയ, വൈറസുകൾ, പരാദങ്ങൾ എന്നിവയുൾപ്പെടെ വിവിധ സൂക്ഷ്മാണുക്കള് ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഈ സൂക്ഷ്മാണുക്കൾ അകാന്തമീബ കെരാറ്റിറ്റിസിന് കാരണമാകും, ഇത് കാഴ്ച വൈകല്യത്തിനോ അന്ധതയ്ക്കോ പോലും കാരണമാകുന്ന ഗുരുതരമായ നേത്ര അണുബാധയാണ്.
WHAT TO READ NEXT

അടുക്കളയിൽ ഈ നാല് വസ്തുക്കൾ ദീർഘകാലം ഉപയോഗിക്കരുത്, പണി കിട്ടും
കണ്ണുകളിലെ അസ്വസ്ഥത കുറയ്ക്കാൻ
ഡോക്ടറുടെ നിര്ദേശ പ്രകാരം കാർബോക്സിമീഥൈൽ സെല്ലുലോസ് അടങ്ങിയ ഐ ഡ്രോപ്പുകൾ ഉപയോഗിക്കാവുന്നതാണ്. ഇത് കണ്ണുകള് ഡ്രൈ ആകാതെ സംരക്ഷിക്കും. ഇത് പൂർണമായും അണുവിമുക്തമാണ്. അതിനാൽ മറ്റ് മാലിന്യങ്ങളൊന്നും കണ്ണുകളിൽ പ്രവേശിക്കില്ല.
Summary
Splashing water into eyes may damage your eyes
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


