
വെറും രണ്ടാഴ്ച മതി കുടവയര്‍ ഫ്ലാറ്റ് ആകാന്‍, ഈ മൂന്ന് കാര്യം മറക്കേണ്ട
വര്‍ക്ക്ഔട്ടിനും ഡയറ്റിനുമൊപ്പം ഇനി പറയുന്ന പൊടിക്കൈകള്‍ രണ്ട് ആഴ്ച പിന്തുടര്ന്നാല് ചാടിയ വയര്‍ ഫ്ലാറ്റ് ആകും.

കുടവയറു കുറയ്ക്കാനുള്ള പെടാപ്പാടിലാണോ? എത്രത്തോളം വര്‍ക്ക്ഔട്ടും ഡയറ്റും ചെയ്താലും ചിലരുടെ വയറു മാത്രം കുറയില്ല. അത് ഒരുപക്ഷെ വര്ക്ക്ഔട്ടിന്റെയോ ഡയറ്റിന്റെയോ പ്രശ്നം കൊണ്ടിയിരിക്കണമെന്നില്ല. വര്‍ക്ക്ഔട്ടിനും ഡയറ്റിനുമൊപ്പം ഇനി പറയുന്ന പൊടിക്കൈകള്‍ രണ്ട് ആഴ്ച പിന്തുടര്ന്നാല് ചാടിയ വയര്‍ ഫ്ലാറ്റ് ആകും.
വൈകുന്നേരം അത്താഴം നേരത്തെ കഴിക്കുക
ഡയറ്റ് ചെയ്തിട്ടു കാര്യമില്ല, സമയക്രമവും പ്രധാനമാണ്. അത്താഴം വൈകി കഴിക്കുന്നത് നിങ്ങളുടെ അധ്വാനത്തില്‍ വെള്ളമൊഴിക്കുന്നതു പോലെയാണ്. അത്താഴം പരമാവധി, വൈകുന്നേരം ഏഴ് മണിക്ക് മുന്‍പ് കഴിക്കുക. കൂടാതെ അത്താഴത്തില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം പരിമിതപ്പെടുത്താനും ശ്രദ്ധിക്കണം. ഇത് കൊഴുപ്പിനെ സംഹരിക്കുന്ന ഹോര്‍മോണുകളെ നിയന്ത്രിക്കുകയും രാത്രി ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും.
അത്താഴം കഴിഞ്ഞ് നടത്തം
അത്താഴം കഴിഞ്ഞ് 20 മിനിറ്റ് നടക്കുന്നത് ദഹനം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് വര്‍ധിക്കുന്നത് തടയാനും സഹായിക്കും. മാത്രമല്ല, ക്രേമണ ഇത് രാത്രി വൈകി ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാനും സഹായിക്കും.
WHAT TO READ NEXT

ചിയ വിത്തുകളോ ഫ്ലാക്സ് വിത്തുകളോ; ഹൃദയാരോഗ്യത്തിന് മികച്ചത് ഏത്?
ഹെര്‍ബല്‍ വാട്ടര്‍
രാത്രി കിടക്കുന്നതിന് മുന്‍പ് ഹെര്‍ബല്‍ ചായ കുടിക്കുന്നത് വയറ്റില്‍ ബ്ലോട്ടിങ്, ഗ്യാസ് രൂപപ്പെടുന്നത്, വീക്കം പോലുള്ള പ്രശ്നങ്ങളെ മറികടക്കാന്‍ സഹായിക്കും.
WHAT TO READ NEXT

ചായ വീണ്ടും ചൂടാക്കി കുടിക്കുന്നവരാണോ?
ഹെര്‍ബല്‍ വാട്ടര്‍ എങ്ങനെ തയ്യാറാക്കാം
ഒരു കപ്പ് വെള്ളം തിളപ്പിക്കുന്നതിലേക്ക് അര ടീസ്പൂണ്‍ ജീരകം, പെരുജീരകം, അയ്മോദകം, ചെറുതായി അരിഞ്ഞ ഇഞ്ചിയും ഒരു നുള്ള് മഞ്ഞളും കുരുമുളകും ചേര്‍ക്കുക. നന്നായി തിളച്ച വെള്ളം ചെറുചൂടോടെ കുടിക്കാം. ഇത് വയറ്റിലെ അസ്വസ്ഥത കുറയ്ക്കാന്‍ സഹായിക്കും.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Get flatter tummy, reduce bloating in 2 weeks with these 3 simple tips
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


