
ഹെയർ മാസ്കും കണ്ടീഷണറും ഒരുമിച്ച് ഉപയോഗിക്കാമോ? രണ്ടും തമ്മിലുള്ള വ്യത്യാസമെന്ത്?
മുടിയുടെ ആവശ്യങ്ങൾക്കനുസരിച്ച് അവയുടെ പ്രവർത്തനവും ഉപയോഗരീതിയും വ്യത്യാസപ്പെട്ടിരിക്കുന്നു.

മുടിയുടെ തിളക്കവും ആരോഗ്യവും നിലനിർത്തുന്നതിന് നമ്മൾ ആഴ്ചയിൽ ഒന്നോ രണ്ടോ എന്ന കണക്കിൽ ഷാംപൂ ഉപയോഗിക്കാറുണ്ടോ. എന്നാൽ അതിന് ശേഷമുള്ള പരിചരണമാണ് പലപ്പോഴും അവഗണിക്കുന്നത്. ഹെയർ മാസ്കും കണ്ടീഷണറും മുടിയെ സംരക്ഷിക്കുന്ന പ്രധാന ഉൽപ്പന്നങ്ങളാണ്. എന്നാൽ ഇവ രണ്ടും ഒരേ കാര്യത്തിനല്ല ഉപയോഗിക്കുന്നതെന്ന് മനസ്സിലാക്കേണ്ടതുണ്ട്. മുടിയുടെ ആവശ്യങ്ങൾക്കനുസരിച്ച് അവയുടെ പ്രവർത്തനവും ഉപയോഗരീതിയും വ്യത്യാസപ്പെട്ടിരിക്കുന്നു.
എന്താണ് ഹെയർ കണ്ടീഷണർ?
ഷാംപൂ ചെയ്തതിന് ശേഷം മുടിയുടെ ക്യൂട്ടിക്കിളിനെ മൃദുവാക്കുകയും ഈർപ്പം നിലനിർത്തുകയും ചെയ്യുന്ന ഉൽപ്പന്നമാണ് കണ്ടീഷണർ. ഇവ മുടി മൃദുവാക്കാനും മുടിക്ക് തിളക്കം കിട്ടാനും സഹായിക്കും. മുടിയിൽ പെട്ടെന്ന് ഉടക്കുവീഴുന്നത് കുറയ്ക്കാനും ദിവസേനയുള്ള കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.
കണ്ടീഷണർ എങ്ങനെ ഉപയോഗിക്കണം
ഷാംപൂ ചെയ്ത ശേഷം മുടിയുടെ മധ്യഭാഗം മുതൽ അറ്റം വരെ പുരട്ടുക. രണ്ട് മുതൽ അഞ്ച് മിനിറ്റ് വരെ വെച്ച ശേഷം കഴുകി കളയാം.
ഹെയർ മാസ്ക്
അപ്പോൾ ഇനി എന്താണ് ഹെയർ മാസ്ക്. അതൊരു ഡീപ് ട്രീറ്റ്മെന്റാണ്. ഇത് മുടിയുടെ ആഴങ്ങളിലേക്ക് എത്തി പോഷകങ്ങൾ നൽകുകയും കേടുപാടുകൾ പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഹെയർ മാസ്കിന്റെ പ്രധാന ഗുണങ്ങൾ
ആഴത്തിലുള്ള മോയ്സ്ചറൈസിങ്
ഹെയർ റിപ്പെയറിങ്
മുടിയുടെ സ്പ്ലിറ്റ് എൻഡുകൾ കുറയ്ക്കാൻ സഹായിക്കുന്നു
വരണ്ട മുടിക്ക് കൂടുതൽ പോഷണം നൽകുന്നു.
കെമിക്കൽ ട്രീറ്റ്മെന്റ് ചെയ്ത മുടിയെ സംരക്ഷിക്കുന്നു.
ഹെയർ മാസ്ക് എങ്ങനെ ഉപയോഗിക്കാം
ഷാംപൂ ചെയ്ത മുടിയിൽ മാസ്ക് പുരട്ടുക. 10-20 മിനിറ്റ് വരെ വെച്ച ശേഷം കഴുകി കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഉപയോഗിക്കാം.
ഏത് മുടിക്ക് ഹെയർ മാസ്ക് കൂടുതൽ ആവശ്യം
വരണ്ട മുടി
കളർ ചെയ്ത മുടി
സ്ട്രെയ്റ്റനിങ് അല്ലെങ്കിൽ റീബോണ്ടിങ് ചെയ്ത മുടി
സ്പ്ലിറ്റ് എൻഡുകൾ ഉള്ള മുടി
അമിതമായ ഹീറ്റ് സ്റ്റൈലിങ് ഉപയോഗിക്കുന്നവർ
ഹെയർ മാസ്കും കണ്ടീഷണറും ഒരുമിച്ച് ഉപയോഗിക്കാമോ?
മികച്ച ഫലത്തിനായി ഹെയർ കണ്ടീഷണറും മാസ്ക്കും ഒരുമിച്ച് ഉപയോഗിക്കാം. ഷാംപൂ ചെയ്ത ശേഷം ഹെയർ മാസ്ക് ഉപയോഗിച്ച് മുടി കഴുകി കളയാം, അതിന് ശേഷം കണ്ടീഷണർ ഉപയോഗിക്കാം. ഇത് മുടിയിൽ കൂടുതൽ ഈർപ്പവും മൃദുത്വവും നിലനിർത്താൻ സഹായിക്കും.
മുടി സംരക്ഷിക്കാൻ ചില ടിപ്സ്
ദിവസേന ഷാംപൂ ചെയ്യുന്നത് മുടിയിലെ സ്വാഭാവിക എണ്ണകൾ നഷ്ടപ്പെടുത്താം
ചൂടുള്ള വെള്ളം മുടിയെ വരണ്ടതാക്കും. തലമുടി കഴുകാൻ ചൂടുവെള്ളം ഒഴിവാക്കുക.
നനഞ്ഞ മുടി ശക്തിയായി ചീകാതിരിക്കുക. ഇത് മുടി പൊട്ടാൻ കാരണമാകും.
പ്രോട്ടീൻ, ഇരുമ്പ്, വിറ്റാമിനുകൾ എന്നിവ മുടിയുടെ വളർച്ചയ്ക്ക് അത്യാവശ്യമാണ്.
ഹെയർ ഡ്രയർ, സ്ട്രെയ്റ്റനർ എന്നിവയുടെ അമിത ഉപയോഗം മുടി നശിപ്പിക്കും.
എല്ലാവർക്കും ഒരേ തരത്തിലുള്ള ഹെയർ മാസ്കോ കണ്ടീഷണറോ അനുയോജ്യമല്ല.
ഹെയർ കണ്ടീഷണറും ഹെയർ മാസ്കും മുടി സംരക്ഷണത്തിൽ പ്രധാന ഘടകമാണ്. ദിവസേനയുടെ പരിചരണത്തിന് കണ്ടീഷണർ ആണ് മികച്ച്. എന്നാൽ വരണ്ടതും കേടായതുമായ മുടിക്ക് ആഴത്തിലുള്ള പോഷണം നൽകാൻ ഹെയർ മാസ്ക് ഉപയോഗിക്കണം. മുടിയുടെ അവസ്ഥ മനസ്സിലാക്കി ഈ രണ്ട് ഉൽപ്പന്നങ്ങളും ശരിയായി ഉപയോഗിച്ചാൽ ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ മുടി സ്വന്തമാക്കാം.
Hair Conditioner vs Hair Mask, which one is needed for your hair
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന





