
ഷുഗറും പ്രഷറും കൊളസ്ട്രോളും... 50 കഴിഞ്ഞാൽ പേരയ്ക്ക ഒഴിവാക്കേണ്ട
പ്രമേഹ നിയന്ത്രണത്തിനും ഹൃദയാരോഗ്യവും മെച്ചപ്പെടുത്തുന്നതിന് ഡയറ്റിൽ ചേർക്കാവുന്ന ഏറ്റവും മികച്ച പഴമാണ് പേരയ്ക്ക.

അൻപതു വയസു കഴിഞ്ഞാൽ ഷുഗറും പ്രഷറും കൊളസ്ട്രോളുമൊക്കെയായി പലവിധ ആശങ്കകളാണ്. ആരോഗ്യകരമായ ഭക്ഷണമാണ് ഇവയെല്ലാം തടയാനും നിയന്ത്രിക്കാനുള്ള ഒരു വഴി. അതിനായി സൂപ്പർ ഫുഡുകളുടെ പിന്നാലെ പോകേണ്ട കാര്യമില്ലെന്ന് വിശദീകരിക്കുകയാണ് പോഷകാഹാര വിദഗ്ധയായ ദീപ്സിഖ ജെയിൻ.
പലപ്പോഴും നമുക്ക് സുലഭമായി കിട്ടുന്ന പഴങ്ങളിൽ ശക്തമായ ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രമേഹ നിയന്ത്രണത്തിനും ഹൃദയാരോഗ്യവും മെച്ചപ്പെടുത്തുന്നതിന് ഡയറ്റിൽ ചേർക്കാവുന്ന ഏറ്റവും മികച്ച പഴമാണ് പേരയ്ക്ക. പേരയ്ക്കയിൽ നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
ഭക്ഷ്യനാരുകൾ
പെക്റ്റിൻ പോലുള്ള ലയിക്കുന്ന ഭക്ഷ്യനാരുകൾ പേരയ്ക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലേക്കുള്ള ഗ്ലൂക്കോസ് ആഗിരണം മന്ദഗതിയിലാക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു. ഇത് പ്രമേഹരോഗികളിലും പ്രീ-ഡയബറ്റിക്ക് അവസ്ഥയിലുള്ളവർക്കും ഗുണകരമാണ്. തൊലിയോടെ പേരയ്ക്ക കഴിക്കാൻ ശ്രദ്ധിക്കണം. തൊലിയിലാണ് ഗുണങ്ങൾ അധികവും അടങ്ങിയിരിക്കുന്നത്.
പോളിഫെനോളുകളും ഫ്ലേവനോയ്ഡുകളും
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളായ പോളിഫെനോളുകളും ഫ്ലേവനോയ്ഡുകളും പേരയ്ക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും കൊളസ്ട്രോൾ കുറയ്ക്കുകയും ലിപിഡ് പ്രൊഫൈൽ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
വിറ്റാമിൻ സി
വിറ്റാമിൻ സിയുടെ ധാരാളം അടങ്ങിയിട്ടുണ്ട് പേരയ്ക്കയിൽ. ഇത് ഓക്സിഡേറ്റീവ് സമ്മർദം കുറയ്ക്കാനും വീക്കം കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒരു ശക്തമായ ആന്റിഓക്‌സിഡന്റാണ്.
News Now
Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

Summary
Health benefits of guava
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


