
സ്നേഹം പങ്കിടാൻ മാത്രമല്ല, ആലിംഗനത്തിന് ഒരുപാട് ഗുണങ്ങളുണ്ട്
ആലിംഗനത്തിന് ഒരുപാട് ഗുണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്നല്ലേ?

വാക്കുകൾ കൊണ്ട് പറയാനാവാത്ത പലതും ഒരു ആലിംഗനം കൊണ്ട് സാധിക്കും. പുറമെ അവ വളരെ നിശബ്ദവും ലളിതവുമായി തോന്നാമെങ്കിലും വളരെ ശക്തമായ ഒന്നാണ് . ആലിംഗനത്തിന് ഒരുപാട് ഗുണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്നല്ലേ?
സമ്മർദം കുറയ്കക്കുന്നു
സമ്മർദം നിറഞ്ഞ ജീവിതത്തിലൂടെ കടന്നു പോകുമ്പോൾ ആലിംഗനം ഒരു റീസെറ്റ് ബട്ടൺ ആണ്. പ്രിയപ്പെട്ടവരുടെ ആലിംഗനം സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിൻ്റെ അളവു കുറയ്ക്കുകയും ശരീരം ശാന്തമാക്കാണ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഊഷ്മളമായ ഒരു ആലിംഗനം പലപ്പോഴും ആശ്വാസമായി തോന്നുന്നത്.
സന്തോഷം വര്‍ധിപ്പിക്കുന്നു
ആലിംഗനം സന്തോഷത്തിന്റെ ഹോര്‍മോണായ ഓക്‌സിടോസിന്‍ പുറത്തുവിടുന്നു. ഇത് വ്യക്തികള്‍ക്കിടയിലെ സ്‌നേഹം, അടുപ്പം, വിശ്വാസം എന്നീ വികാരങ്ങളെ വര്‍ധിപ്പിക്കുന്നു. ഇത് സന്തോഷവും ഉന്മേഷവും ഉയർത്തുന്നു.
WHAT TO READ NEXT

കോർട്ടിസോൾ കുറയ്ക്കാൻ നാല് പൊടിക്കൈകൾ
ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു
ആലിംഗനത്തിന് പല കാര്യങ്ങളും പറയാതെ പറയാൻ കഴിയും. ഇത് വ്യക്തികൾക്കിടയിലെ ബന്ധത്തെ ബലപ്പെടുത്താനും സുരക്ഷിതത്വം ബോധം വർധിപ്പിക്കാനും സഹായിക്കുന്നു. പതിവായി ആലിംഗനം ചെയ്യുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആഴത്തിലുള്ള വിശ്വാസം വളര്‍ത്തിയെടുക്കുന്നു.
ആലിംഗനവും ആരോഗ്യവും
മാനസികമായി മാത്രമല്ല, ശാരീരികമായും ആലിംഗനം നമ്മുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ആലിംഗനം രക്തസമ്മർദം കുറയ്ക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
News Now
പിണറായിക്കെതിരെ കേസ് എടുക്കമോ?; നാനാ പടേക്കറുടെ മരണത്തില്‍ കേസ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്; ബന്ധുക്കളുടെ മൊഴിയെടുക്കും

രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ
Summary
Health Benefits of Hugs
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



