
ഹൃദയാഘാതം ഉണ്ടാകുന്നതിന് 30 മിനിറ്റ് മുൻപ്.., ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
നെഞ്ചിൽ വലിയൊരു ഭാരം കയറ്റിവച്ച തോന്നൽ ഉണ്ടാകാം. ഇല്ലെങ്കിൽ പിരിമുറുക്കമോ കഠിനമായ സമ്മർദമോ അനുഭവപ്പെടാം

ലോകത്ത് പെട്ടെന്നുള്ള മരണങ്ങളിൽ 85 ശതമാനവും ഹൃദയാഘാതം മൂലമാണെന്നാണ് പല പഠനങ്ങളും പറയുന്നത്. ഇന്ന് ചെറുപ്പക്കാർക്കിടയിലും ഹൃദയാഘാതം വ്യാപകമാകുന്നു. ഹൃദയാഘാതം പെട്ടെന്ന് സംഭവിക്കുന്ന ഒന്നായി തോന്നാറുണ്ടെങ്കിലും അതിന്റെ ലക്ഷണങ്ങൾ ദിവസങ്ങൾക്ക് മുമ്പോ മാസങ്ങൾക്ക് മുമ്പോ ആരംഭിക്കും. ഈ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് ജീവൻ രക്ഷിക്കാൻ സഹായിക്കും. ഹൃദയാഘാതം സംഭവിക്കുന്നതിന് 30 മിനിറ്റ് മുൻപ് വരെ ലക്ഷണങ്ങൾ പ്രകടമായിരിക്കും. ഇവ തിരിച്ചറിയാതെ പോകരുത്.
ഹൃദാഘാതം സംഭവിക്കുന്നതിന് 30 മിനിറ്റ് മുൻപ്
നെഞ്ചിൽ വലിയൊരു ഭാരം കയറ്റിവച്ച തോന്നൽ ഉണ്ടാകാം. ഇല്ലെങ്കിൽ പിരിമുറുക്കമോ കഠിനമായ സമ്മർദമോ അനുഭവപ്പെടാം. ഈ വേദന പതിയെ നെഞ്ചിൽ നിന്ന് തോളിലേക്ക് പടരും. ഇടത് തോളിനും കൈകളിലും കഠിനമായ വേദന അനുഭവപ്പെടാം. ഇതിനൊപ്പം താടിയെല്ല്, കഴുത്ത്, പിൻഭാഗം എന്നിവിടങ്ങളിലും അകാരണമായ വേദനയോ ഭാരമോ അനുഭവപ്പെടാം.
പ്രത്യേകിച്ച് ആയാസമുള്ള ജോലിയൊന്നും ചെയ്യാതെ തന്നെ ശ്വാസമെടുക്കാൻ പ്രയാസം തോന്നാം. കിതപ്പ്, ശ്വാസംമുട്ടൽ എന്നിവ ഹൃദയം ശരിയായി രക്തം പമ്പ് ചെയ്യാത്തതിന്റെ സൂചനയാണ്. കൂടാതെ, അമിതമായി വിയർക്കുകയും ചെയ്യും. നെറ്റിയിലും കൈവെള്ളയിലും തണുപ്പും വിയർപ്പും വരുന്നത് ഗൗരവമായി കാണേണ്ട ലക്ഷണങ്ങളാണ്.
ഹൃദയാഘാതം ഉണ്ടാകുന്നതിന് മുന്നോടിയായി ഓക്കാനം, ഛർദ്ദി, വയറിന്റെ മുകൾഭാഗത്ത് അസ്വസ്ഥത അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായേക്കാം. ഈ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.
രക്തത്തിൽ കൊളസ്ട്രോൾ (എൽഡിഎൽ) വർധിക്കുന്നതാണ് പലപ്പോഴും ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്ക് പിന്നിലെ പ്രധാന കാരണം. കൂടാതെ ഉയർന്ന രക്തസമ്മർദം, പുകവലി, മദ്യപാനം, മാനസിക സമ്മർദം ഇവയൊക്കെ ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്ന മറ്റ് ഘടകങ്ങളാണ്.
'ആരോഗ്യ'മുള്ളവർക്കും ഹൃദയാഘാതം സംഭവിക്കാം
ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുമ്പോഴും പുറമെ ആരോഗ്യവാനാണെന്ന് തോന്നിയാലും ഹൃദയാഘാത സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഹൃദയാഘാത സാധ്യത കണ്ടെത്തുന്നതിന് പതിവ് പരിശോധനകൾ സഹായിക്കും.
രക്തപ്രവാഹത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകുന്ന എല്ലാ ദോഷകരമായ, പ്ലാക്ക് രൂപപ്പെടുത്തുന്ന ലിപ്പോപ്രോട്ടീൻ കണികകളിലും (LDL, VLDL, IDL) പ്രാഥമിക ഘടനാപരമായ പ്രോട്ടീൻ ആണ് അപ്പോളിപോപ്രോട്ടീൻ B (ApoB). B (ApoB) ട്രാക്ക് ചെയ്യുന്നത് ആരോഗ്യമുള്ള ഒരാളിലും ഹൃദയാഘാത സാധ്യതയുണ്ടെങ്കിൽ തിരിച്ചറിയാൻ സഹായിക്കും.
അതുപോലെ ജനിതകപരമായ ഘടകത്തിൽ നിന്ന് നിങ്ങൾക്ക് ഒളിച്ചോടാൻ കഴിയില്ല. ജീനുകളുടെ സ്വഭാവവും ട്രാക്ക് ചെയ്യുന്നതിനൊപ്പം മൊത്തിലുള്ള മെറ്റബോളിക് ആരോഗ്യവും ട്രാക്ക് ചെയ്യാം.
WHAT TO READ NEXT

കുനിയാൻ ബുദ്ധിമുട്ട്, ഹൃദയം 'പണി' മുടക്കുന്നതിന്റെ 10 ലക്ഷണങ്ങൾ
ഹൃദയാഘാത സാധ്യത കുറയ്ക്കാം
ദീർഘനേരം ഇരിക്കുന്നത് പുകവലിയെക്കാൾ ഹൃദ്രോഗ സാധ്യത വർധിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. നന്നായി വ്യായാമം ചെയ്യുന്ന ഒരു വ്യക്തിയെക്കാൾ മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരിൽ ഹൃദ്രോഗ സാധ്യത എട്ട് മടങ്ങ് കൂടുതലാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
വ്യായാമം ചെയ്യാൻ സമയം കണ്ടെത്തുക എന്നതാണ് പ്രധാനം. ആഴ്ചയിൽ അഞ്ച് ദിവസം കുറഞ്ഞത് 30 മിനിറ്റ് നേരം മിതമായ വ്യായാമത്തിനായി സമയം കണ്ടെത്തണം. നടത്തം, ഓട്ടം, സൈക്ലിങ് പോലുള്ള വ്യായാമ രീതികൾ പരീക്ഷിക്കാവുന്നതാണ്.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Heart Attack symptoms before 30 minutes
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



