സാമ്പാറിന് അരിയുന്ന പോലെയല്ല അവിയലിന്, കഷ്ണത്തിന്‍റെ വലിപ്പം മാറിയാല്‍ പോഷകമൂല്യം കുറയും; ഈ അബദ്ധങ്ങൾ ഒഴിവാക്കാം

രിയായരീതിയിലല്ല പച്ചക്കറികള്‍ അരിയുന്നതെങ്കില്‍ പച്ചക്കറികളുടെ പോഷകമൂല്യം കിട്ടില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

vegetables
Last Updated :27 October 2024, 1:32 pm IST

News Now

പച്ചക്കറികള്‍ സാമ്പാറിന് അരിയുന്ന പോലെയല്ല അവിയലിന് അരിയുന്നത്. തോരന് ഒരു തരം മെഴുക്കുപരട്ടിക്ക് മറ്റൊരു തരം. അങ്ങനെ പച്ചക്കറികള്‍ അരിയുന്നതിനുമുണ്ട് നിയമങ്ങള്‍. എന്നാല്‍ ശരിയായരീതിയിലല്ല പച്ചക്കറികള്‍ അരിയുന്നതെങ്കില്‍ പച്ചക്കറികളുടെ പോഷകമൂല്യം കിട്ടില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

പച്ചക്കറികള്‍ അരിയുമ്പോള്‍ ഈ അബദ്ധങ്ങള്‍ ഒഴിവാക്കുക

1പച്ചക്കറികള്‍ കഴുകുക

Listicle image

പച്ചക്കറികള്‍ അരിയുന്നതിനോ തൊലിപൊളിക്കുന്നതിനോ മുന്‍പ് നന്നായി കഴുകണം എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇത് പച്ചക്കറിക്ക് പുറത്തെ ചെളിയും ദോഷകരമായ ബാക്ടീരിയകളെയും നീക്കം ചെയ്യാന്‍ സഹായിക്കും. അരിഞ്ഞ ശേഷം ഒരിക്കലും പച്ചക്കറികള്‍ കഴുകാന്‍ പാടില്ല. ഇത് ഇതില്‍ അടങ്ങിയിരിക്കുന്ന വെള്ളത്തില്‍ ലയിക്കുന്ന വിറ്റാമിനുകള്‍ നഷ്ടമാകാന്‍ കാരണമാകും.

2കത്തി

Listicle image

മൂര്‍ച്ചയില്ലാത്ത അല്ലെങ്കില്‍ പഴകിയ കത്തി പച്ചക്കറികള്‍ മുറിക്കാന്‍ ഉപയോഗിക്കരുത്. ഇത് പച്ചക്കറിയുടെ ഇലക്ട്രോലൈറ്റ് നഷ്ടമാകാനും ഇതിലൂടെ പൊട്ടാസ്യം, കാല്‍സ്യം എന്നിവ നഷ്ടപ്പെടാന്‍ കാരണമാകുന്നു. കൂടാതെ ദുര്‍ഗന്ധമുണ്ടാക്കാനും ഇത് കാരണമാകുന്നു.

3തൊലി

Listicle image

പച്ചക്കറികളില്‍ നിന്ന് പോഷക ചോര്‍ച്ച പരമാവധി കുറയ്ക്കുന്നതിന് തൊലി എടുക്കുമ്പോള്‍ ദശയോട് ഒരുപാട് ചേര്‍ത്ത് എടുക്കാതിരിക്കാന്‍ ശ്രമിക്കുക.

4അരിയേണ്ട രീതി

Listicle image

ഭംഗി നോക്കി പച്ചക്കറികള്‍ ഒരുപാട് കനം കുറച്ച് അരിയുന്നത് പച്ചക്കറികളുടെ പോഷകങ്ങള്‍ കുറയാന്‍ കാരണമാകും. കനം കുറച്ച് അരിയുന്നത് പച്ചക്കറികളിലെ ഈര്‍പ്പം നഷ്ടപ്പെടാനും പെട്ടെന്ന് നിറം മാറുകയും ചെയ്യും.

5പച്ചക്കറിയെ അറിയാം

Listicle image

എല്ലാ പച്ചക്കറികളും അരിയേണ്ടതോ തൊലികളയേണ്ടതോ ആയ ആവശ്യമില്ല. വെള്ളരിക്ക, തക്കാളി, ഉരുളക്കിഴങ്ങ്, വഴുതനങ്ങ തുടങ്ങിയവയുടെ തൊലി കളയണമെന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates