
സിറ്റി ലൈഫും മുടി കൊഴിച്ചിലും; സ്കാൽപ്പ് സംരക്ഷിക്കാൻ 5 ശീലങ്ങൾ
സ്കാൽപ്പിലെ പുറംപാളി ഒരു സ്വഭാവിക സംരക്ഷണ കവചത്തെ പോലെയാണ് പ്രവർത്തിക്കുന്നത്.

സുഖസൗകര്യങ്ങളുണ്ടെങ്കിലും നഗരജീവിതത്തിലെ അന്തരീക്ഷ മലനീകരണം, പൊടി, പുക, ചൂട്, വിയർപ്പ്, സമ്മർദം തുടങ്ങിയ പല ഘടങ്ങൾ നമ്മുടെ ചർമത്തെയും സ്കാൽപ്പിനെയും നിരന്തരം ബാധിക്കാം. ചർമത്തിന് സംരക്ഷണം നൽകാറുണ്ടെങ്കിലും സ്കാൽപ്പിന്റെ കാര്യം മിക്കവാറും ആളുകൾ മറക്കും.
സ്കാൽപ്പിലെ പുറംപാളി ഒരു സ്വഭാവിക സംരക്ഷണ കവചത്തെ പോലെയാണ് പ്രവർത്തിക്കുന്നത്. ഈ കവചം ഈർപ്പം നിലനിർത്താനും പുറത്തുനിന്നുള്ള മലിനീകരണങ്ങളെയും സൂക്ഷ്മജീവികളെ എന്നിവയെ കുറയ്ക്കാനും സഹായിക്കുന്നു. എന്നാൽ നഗരാന്തരീക്ഷത്തിലെ സ്ഥിരമായ മലിനീകരണം ഈ സംരക്ഷണ സംവിധാനത്തെ ദുർബലപ്പെടുത്തുന്നു. വായുമലിനീകരണം ചർമത്തിന്റെ ബാരിയർ സംവിധാനത്തെ ബാധിക്കുകയും ഓക്സിഡേറ്റീവ് സമ്മർദം, വീക്കം എന്നിവ വർധിപ്പിക്കുകയും ചെയ്യാമെന്ന് നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നു.
WHAT TO READ NEXT

യുവത്വം നിലനിർത്താം, പ്രായം കുറയ്ക്കുന്ന നാല് ഭക്ഷണങ്ങൾ
സ്കാൽപ്പിന്റെ സംരക്ഷണ കവചം?
സ്കാൽപ്പിന്റെ ഏറ്റവും പുറംഭാഗത്ത് ചർമകോശങ്ങൾ, സ്വാഭാവിക എണ്ണ, ലിപിഡുകൾ, വെള്ളം എന്നിവ ചേർന്ന് ഒരു സംരക്ഷണ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇത് തലയോട്ടിയിലെ ഈർപ്പം നിലനിർത്തുന്നതിനൊപ്പം പുറത്തുനിന്നുള്ള ദോഷകരമായ ഘടകങ്ങളിൽ നിന്ന് ചർമത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.
ഈ ബാരിയർ ശരിയായി പ്രവർത്തിക്കുമ്പോൾ സ്കാൽപ്പ് അമിതമായി വരണ്ടുപോവുകയോ എളുപ്പത്തിൽ അസ്വസ്ഥമാവുകയോ ചെയ്യില്ല. എന്നാൽ ഈ കവചം ദുർബലമായാൽ വരൾച്ച, ചൊറിച്ചിൽ, തിണർപ്പ്, താരൻ തുടങ്ങിയ പ്രശ്നങ്ങൾ കൂടുതൽ പ്രകടമാകാം.
വായുമലിനീകരണം
നഗരങ്ങളിൽ വാഹനങ്ങളിൽ നിന്നുള്ള പുക, വ്യാവസായിക മലിനീകരണം, റോഡിലെ പൊടി തുടങ്ങിയ പല ഘടകങ്ങൾ അന്തരീക്ഷത്തിൽ ഉണ്ടാകാം. ഇവ ചർമത്തിൻ്റെ ഉപരിതലത്തിൽ അടിഞ്ഞുകൂടുകയും ഓക്സിഡേറ്റീവ് സമ്മർദം ഉണ്ടാവുകയും ചെയ്യുന്നു. വായുവിൽ അടങ്ങിയ ചെറിയ കണങ്ങൾ ചമർത്തിൻ്റെ ബാരിയർ ഫങ്ഷനെ ബാധിക്കുകയും റിയാക്ടീവ് ഓക്സിജൻ സ്പീഷിസ് (ROS) രൂപീകരണം വർധിപ്പിക്കുകയും ഇൻഫ്ലമേറ്ററി പ്രതികരണങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്ന് സിസ്റ്റമാറ്റിക് റിവ്യൂസ് കണ്ടിത്തിയിട്ടുണ്ട്. സ്കാൽപ്പിലും ചർമം തന്നെയായിതിനാൽ മലിനീകരണവുമായി ദീർഘകാലം സമ്പർക്കം പുലർത്തുന്നത് നല്ലതല്ല.
പൊടി സ്കാൽപ്പിൽ അടിഞ്ഞുകൂടുന്നു
ദിവസം മുഴുവൻ പുറത്തുപോകുന്ന ഒരാളുടെ സ്കാപ്പിലും മുടിയിലും പൊടി, ചെറിയ കണികകൾ, വിയർപ്പ്, സെബം എന്നിവ അടിഞ്ഞുകൂടാം. ഹെയർ ഫോളിക്കുളിനുള്ളിലും ഇത്തരം ചെറിയ കണികകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു.
ബാരിയർ ദുർബലമായ ചർമത്തിൽ ഇത്തരം കണങ്ങൾ കൂടുതൽ ആഴത്തിൽ പ്രവേശിക്കാനുള്ള സാധ്യതയും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടു തന്നെ, ദിവസവും യാത്ര ചെയ്യുന്നവർ സ്കാൽപ്പ് വൃത്തിയാക്കേണ്ടത് പ്രധാനമാണ്.
WHAT TO READ NEXT

മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ?
സെബം, പൊടി, വിയർപ്പ്
നഗരത്തിലെ ചൂടും ഈർപ്പവും കാരണം സ്കാൽപ്പിലെ വിയർപ്പ് കൂടാം. അതിനൊപ്പം സെബം ഉൽപാദനവും കൂടുതലായിരിക്കാം. വിയർപ്പും എണ്ണയും പൊടിയും മുടിയിലും തലയോട്ടിയിലും കൂടിച്ചേരുമ്പോൾ സ്കാൽപ്പിൻ്റെ ആരോഗ്യം മോശമാകാം. ചിലരിൽ ഇത് ചൊറിച്ചിലും അസ്വസ്ഥതയും താരനും വർധിപ്പിക്കാം.
എന്നാൽ ഇതിനർത്ഥം ദിവസവും ശക്തമായി ഷാംപൂ ചെയ്യണമെന്നല്ല. അമിതമായി വൃത്തിയാക്കുന്നത് സ്കാൽപ്പിലെ സ്വാഭാവിക എണ്ണകൾ നീക്കം ചെയ്ത് വരൾച്ച വർധിപ്പിക്കാനും അസ്വസ്ഥതകൾ ഉണ്ടാക്കാനും സാധ്യതയുണ്ട്.
എയർ കണ്ടീഷനിങ് സ്കാൽപ്പിനെ ഡ്രൈ ആക്കാം
നഗരജീവിതത്തിൽ ഓഫീസിലും കാറിലും വീട്ടിലും എസി ഉപയോഗം സാധാരണമാണ്. മുറിക്കുള്ളിൽ ഈർപ്പം കുറയുന്നതും ചിലരിൽ ചർമവരൾച്ച വർധിപ്പിക്കാം. ഇതിനൊപ്പം ശക്തമായ ഷാംപൂ, ചൂടുവെള്ളത്തിൽ തല കഴുകൽ, പതിവായി ഹെയർ സ്റ്റൈലിങ് ഉൽപ്പന്നങ്ങൾ എന്നിവയും കൂടിയാകുമ്പോൾ സ്കാൽപ്പിൻ്റെ ബാരിയറിന് കൂടുതൽ സമ്മർദമുണ്ടാകാം.
അതുകൊണ്ട് സ്കാൽപ്പ് ഡ്രൈ ആകുന്നവർ എസി മാത്രമാണ് കാരണമെന്ന് കരുതാതെ ഹെയർ ക്ലീനിങ് റുട്ടീൻ, ഹെയർ ഉൽപ്പന്നങ്ങൾ, വെള്ളത്തിൻ്റെ ചൂട്, കാലാവസ്ഥ തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കണം.
നഗരജീവിതത്തിലെ സമ്മർദത്തിനും പങ്കുണ്ട്
നീണ്ട യാത്രകൾ, ജോലിസമ്മർദം, ഉറക്കക്കുറവ്, ക്രമരഹിതമായ ഭക്ഷണം തുടങ്ങിയവ നഗരജീവിതത്തിൻ്റെ ഭാഗമാകാം. ഇവയെല്ലാം നേരിട്ട് സ്കാൽപ്പ് ബാരിയറിനെ തകർക്കുന്നു എന്ന് പറയാൻ കഴിയില്ല. എന്നാൽ മാനസിക സമ്മർദവും ഉറക്കം എന്നിവയിലെ മാറ്റങ്ങൾ ഇൻഫ്ലമേറ്ററി സ്കിൻ അവസ്ഥകളെ ബാധിക്കാമെന്നതിനാൽ, സ്കാൽപ്പ് പ്രശ്നങ്ങൾ ഉള്ളവർ ലൈഫ്സ്റ്റൈൽ ഘടകങ്ങൾ കൂടി ശ്രദ്ധിക്കുന്നത് നല്ലതാണ്.
സ്കാൽപ്പിൻ്റെ ബാരിയർ ദുർബലമായോ? എങ്ങനെ തിരിച്ചറിയാം
സ്ഥിരമായ ഹെയർ ഡ്രൈനസ്
ചൊറിച്ചിൽ
സ്കാൽപ്പിൽ അസ്വസ്ഥത
താരൻ പോലെ പൊഴിഞ്ഞു വീഴുക.
തലയോട്ടിയിൽ ചുവപ്പ്
ഷാംപൂ ഉപയോഗിച്ച ശേഷം സ്കാൽപ്പിൽ മുറുക്കം അനുഭവപ്പെടുക.
എണ്ണയും വരൾച്ചയും മാറിമാറി അനുഭവപ്പെടുക
ഹെയർ പ്രൊഡക്ടസ് ഉപയോഗിക്കുമ്പോൾ കൂടുതൽ അസ്വസ്ഥത ഉണ്ടാകുക
എന്നാൽ ഇത്തരം ലക്ഷണങ്ങൾ സ്കാൽപ്പ് ബാരിയർ പ്രശ്നം കൊണ്ടുമാത്രമല്ല ഉണ്ടാകുന്നത്. താരൻ, ഫംഗൽ അണുബാധ, സോറിയാസിസ് പോലുള്ള സ്കാൽപ്പ് അവസ്ഥകൾ കാരണവും ഉണ്ടാകാം.
സ്കാൽപ്പ് ബാരിയർ സംരക്ഷിക്കാൻ എന്തുചെയ്യാം?
മൈൽഡ് ഷാംപൂ തിരഞ്ഞെടുക്കാം. വളരെ ശക്തമായ ക്ലീനിങ് പ്രോഡക്ട്സ് ആവർത്തിച്ച് ഉപയോഗിക്കുന്നത് സ്കാൽപ്പിൽ ഡ്രൈനസ് വർധിപ്പിക്കാം. വളരെ വിയർക്കുന്നവരും ദിവസവും പൊടിയിലും മലിനീകരണത്തിലും ജോലി ചെയ്യുന്നവരും സ്കാൽപ്പ് ഇടയ്ക്കിടെ കഴുകുന്നത് നല്ലതാണ്. എന്നാൽ വരണ്ട സ്കാൽപ്പ് ഉള്ളവർ അമിതമായി തല കഴുകുന്നതും ഒഴിവാക്കണം.
ദീർഘനേരം വെയിലത്ത് നിൽക്കേണ്ടിവരുമ്പോൾ തൊപ്പി, കുട തുടങ്ങിയവ ഉപയോഗിക്കാം, പ്രത്യേകിച്ച് മുടി കുറഞ്ഞ ഭാഗങ്ങളിൽ.
വളരെ ചൂടുള്ള വെള്ളം സ്കാൽപ്പിനെ കൂടുതൽ വരണ്ടതാക്കാം ഇളംചൂടുവെള്ളം ഉപയോഗിക്കുന്നതാണ് നല്ലത്.
Gel, wax, spray തുടങ്ങിയ സ്റ്റൈലിങ് ഉൽപ്പന്നങ്ങൾ ചിലരിൽ അസ്വസ്ഥതകൾ ഉണ്ടാക്കാം. പ്രത്യേകിച്ച് സെൻസിറ്റീവ് സ്കാൽപ്പ് ഉള്ളവർ ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം.
ഷാംപൂ ചെയ്യുമ്പോൾ നഖം ഉപയോഗിച്ച് ശക്തമായി ഉരയ്ക്കുന്നത് ഒഴിവാക്കുക. വിരൽത്തുമ്പുകൾ ഉപയോഗിച്ച് സാവധാനം മസാജ് ചെയ്യുന്നതാണ് നല്ലത്.
WHAT TO READ NEXT

ചെറുപയറു മാത്രമല്ല, മുളപ്പിച്ചാൽ ഗുണം കൂടുന്നവ
WHAT TO READ NEXT

ചാട്ടമോ ആയാസമോ ഇല്ല, വെറും 12 മിനിറ്റിൽ വയറു കുറയ്ക്കാം!
WHAT TO READ NEXT

അത്തം മുതൽ ഓണത്തിരക്ക്; മലയാളികൾ ഇന്ന് തുടങ്ങേണ്ട ഒരുക്കങ്ങൾ
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന് കാമറ; വണ്പ്ലസ് 16 ലോഞ്ച് ഒക്ടോബര് 12ന്

Summary
how city life can weaken the scalp's protective barrier
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


