തേനില്‍ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. എന്നാല്‍ പഞ്ചസാരയില്‍ ഇത്തരം ആരോഗ്യഗുണങ്ങള്‍ ഒന്നുമില്ല. ഇതുമാത്രമല്ല തേന്‍ പഞ്ചസാരയേക്കാള്‍ നല്ലതാണെന്ന് പറയാന്‍ കാരണം... 

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:21 am IST

News Now

ഗ്ലൂക്കോസും ഫ്രക്ടോസും ചേര്‍ന്നതാണ് തേനും പഞ്ചസാരയും. തേനില്‍ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. എന്നാല്‍ പഞ്ചസാരയില്‍ ഇത്തരം ആരോഗ്യഗുണങ്ങള്‍ ഒന്നുമില്ല. ഇതുമാത്രമല്ല തേന്‍ പഞ്ചസാരയേക്കാള്‍ നല്ലതാണെന്ന് പറയാന്‍ കാരണം... 

പോഷക ഗുണങ്ങള്‍ - ആരോഗ്യത്തിന് ഗുണകരമായ നിരവധി അവശ്യ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ പ്രകൃതിദത്ത വിഭവമാണ് തേന്‍. എന്നാല്‍ പഞ്ചസാരയില്‍ അധിക പോഷകങ്ങളൊന്നുമില്ല. തേനില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, അമിനോ ആസിഡുകള്‍, എന്‍സൈമുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും വീക്കം കുറയ്ക്കാനുമൊക്കെ സഹായിക്കും. മുറിവുകള്‍ ഉണങ്ങാനും നല്ലതാണ്. 

ഗ്ലൈസെമിക് ഇന്‍ഡെക്‌സ് - തേനിന്റെ ഗ്ലൈസെമിക് സൂചിക പഞ്ചസാരയേക്കാള്‍ കുറവാണ്. അതായത,് തേന്‍ ഉപയോഗിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കില്ല. ഗ്ലൈസെമിക് ഇന്‍ഡെക്‌സ് കുറഞ്ഞിരിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ നില പെട്ടെന്ന് വര്‍ദ്ധിക്കുന്നത് ഒഴിവാക്കും. 

ദഹനം - തേനാണ് പഞ്ചസാരയേക്കാള്‍ പെട്ടെന്ന് ദഹിക്കുന്നത്. കാര്‍ബോഹൈഡ്രേറ്റുകളെ വിഘടിപ്പിക്കാന്‍ സഹായിക്കുന്ന എന്‍സൈമുകള്‍ അടങ്ങിയതിനാലാണിത്. 

കലോറി - പഞ്ചസാരയേക്കാള്‍ കലോറി കുറവാണ് തേനിന്. ഒരു ടീസ്പൂണ്‍ പഞ്ചസാരയില്‍ 16 കലോറി അടങ്ങിയിട്ടുണ്ട്, തേനില്‍ ഇത് 22 കലോറി ആണ്. തേന്‍ പഞ്ചസാരയേക്കാള്‍ മധുരമുള്ളതായതിനാല്‍ കുറച്ച് മാത്രമേ ഉപയോഗിക്കു. 

രുചി - തേനിന് അതിന്റേതായ ഒരു രുചി ഉണ്ട്. മറിച്ച് പഞ്ചസാരയാണെങ്കില്‍ മധുരം മാത്രമേ നല്‍കുകയുള്ളു. 

കൂടുതല്‍ നാള്‍ സൂക്ഷിക്കാം - പഞ്ചസാരയെ അപേക്ഷിച്ച് തേന്‍ കൂടുതല്‍ കാലം കേടുകൂടാതിരിക്കും. ഈര്‍പ്പം മൂലം തേന്‍ കേടാകില്ല. മറിച്ച്, പഞ്ചസാര ഈര്‍പ്പത്തെ ആകര്‍ഷിക്കുകയും പെട്ടെന്ന് കട്ടപിടിക്കുകയും ചെയ്യും. 

ഊര്‍ജ്ജം നല്‍കും - പ്രകൃതിദത്ത പഞ്ചസാരയുടെ സാന്നിധ്യം കാരണം തേന്‍ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. തേനില്‍ അടങ്ങിയിട്ടുള്ള പഞ്ചസാരയെ ശരീരം പെട്ടെന്ന് ആഗിരണം ചെയ്യുകയും വേഗത്തില്‍ ഊര്‍ജ്ജമായി മാറ്റുകയും ചെയ്യും. 

ചര്‍മ്മത്തിന് നല്ലത് - തേനില്‍ സ്വാഭാവിക ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇത് മുഖക്കുരു നീക്കം ചെയ്യാനവും വീക്കം കുറയ്ക്കാനും സഹായിക്കും. പഞ്ചസാര അമിതമായി കഴിക്കുന്നത് അകാല വാര്‍ദ്ധക്യത്തിന് കാരണമാകുന്ന ഗ്ലൈക്കേഷന്‍ എന്ന പ്രക്രിയയിലേക്ക് നയിക്കും. പഞ്ചസാരയുടെ തന്മാത്രകള്‍ കൊളാജനുമായി ചേരുമ്പോള്‍ ഗ്ലൈക്കേഷന്‍ സംഭവിക്കും. ചുളിവുകളടക്കം പല ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates